Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ഗണേശ്‌ നായര്‍ ഫൊക്കാന കണ്‍വന്‍ഷന്‍ വൈസ്‌ ചെയര്‍മാന്‍
  ഗണേശ്‌ നായര്‍ ഫൊക്കാന കണ്‍വന്‍ഷന്‍ വൈസ്‌ ചെയര്‍മാന്‍


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_48318639.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

മൊയ്‌തീന്‍ പുത്തന്‍ചിറ

ന്യൂയോര്‍ക്ക്‌: 2012 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണില്‍ അരങ്ങേറുന്ന ഫൊക്കാനയുടെ പതിനഞ്ചാമത്‌ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ കമ്മിറ്റിയുടെ വൈസ്‌ ചെയര്‍മാനായി ന്യൂയോര്‍ക്കില്‍ നിന്നുള്ള ഗണേശ്‌ നായരെ തെരഞ്ഞെടുത്തു.

അര്‍പ്പണ ബോധവും, സംഘടനാവൈഭവവും, ആത്മാര്‍ത്ഥതയും, അനേക വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും കൈമുതലായുള്ള അദ്ദേഹത്തിന്റെ നേതൃത്വപാടവം ന്യൂയോര്‍ക്കിലെന്നല്ല അമേരിക്കയുടെ ഇതര ഭാഗങ്ങളിലുള്ള മലയാളി സമൂഹം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്‌. അദ്ദേഹത്തിന്റെ സേവനം ഫൊക്കാന കണ്‍വന്‍ഷനും ഒരു മുതല്‍ക്കൂട്ടാകുമെന്ന്‌ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍?അഭിപ്രായപ്പെട്ടു.

ഫൊക്കാനയുടെ പ്രസിദ്ധീകരണമായ ഭഫൊക്കാന ടുഡേ' രൂപകല്‌പന ചെയ്യുകയും അതിന്റെ ചീഫ്‌ എഡിറ്ററായി പ്രവര്‍ത്തിച്ച്‌ മുക്തകണ്‌ഠമായ പ്രശംസ ഗണേശ്‌ പിടിച്ചു പറ്റിയിട്ടുണ്ട്‌. ഫൊക്കാനയുടെ ആല്‍ബനി കണ്‍വന്‍ഷന്റെ യുവജനപ്രതിധിയായി പ്രവര്‍ത്തിച്ച്‌ സംഘടനാപാടവം തെളിയിച്ചിട്ടുള്ള ഗണേശ്‌, യുവജനങ്ങളേ ഏകോപിപ്പിച്ച്‌ അവരെ കലാപരമായും സാംസ്‌ക്കാരികപരമായും അവബോധമുള്ളവരാക്കി നേതൃത്വനിരയിലേക്ക്‌ കൊണ്ടുവരാനും ഏറെ പ്രയത്‌നിച്ചിട്ടുണ്ട്‌.

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെ.എച്ച്‌.എന്‍.എ.)യുടെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ സെക്രട്ടറി, ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീയില്‍ യുവജന പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നു. ആല്‍ബനി കണ്‍വന്‍ഷന്റെ വെബ്‌ ഡിസൈനറായിരുന്നു ഗണേശ്‌.

അവ്യക്തകളും സങ്കീര്‍ണ്ണതകളുമില്ലാത്ത, വളരെ സുതാര്യവും ലളിതവുമായ ഒരു സഘടനയായി ഫൊക്കാനയെ വളര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ നിസ്വാര്‍ത്ഥസേവകരെയാണ്‌ അവശ്യം വേണ്ടത്‌.

ഈ ജനകീയ സംഘടനയില്‍ ഭാഗഭാക്കാകുകയും തന്നാലാവുന്ന നല്ല കാര്യങ്ങള്‍ ചെയ്‌ത്‌ സംഘടനയെ പോഷിപ്പിക്കേണ്ടത്‌ തന്റെ ധാര്‍മ്മിക ഉത്തരവാദിത്വമാണെന്ന്‌ ഗണേശ്‌ വ്യക്തമാക്കി.
നാനാതുറകളിലുള്ള അമേരിക്കന്‍ മലയാളികളുടെ പിന്തുണയും പ്രോത്സാഹനവുമാണ്‌ ഫൊക്കാന പ്രവര്‍ത്തകര്‍ക്ക്‌ ഊര്‍ജ്ജവും ഉന്മേഷവും നല്‌കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസത്തോടെ തന്നിലര്‍പ്പിച്ച ഈ ദൗത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റി കണ്‍വന്‍ഷന്‍ അവിസ്‌മരണീയമാക്കുവാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന്‌ ഗണേശ്‌ പ്രത്യാശ പ്രകടിപ്പിച്ചു. കണ്‍വന്‍ഷന്‍ വൈസ്‌ ചെയര്‍മാന്‍ പദവിയില്‍ തന്നെ അവരോധിച്ച പ്രസിഡന്റ്‌ ജി.കെ. പിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവരോടുള്ള നന്ദിയും കൃതജ്ഞതയും അദ്ദേഹം രേഖപ്പെടുത്തി.

കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദമുള്ള ഗണേശ്‌ ന്യൂയോര്‍ക്ക്‌ സ്‌റ്റേറ്റില്‍ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌ സ്‌പെഷ്യലിസ്റ്റ്‌ ആയി ജോലി ചെയ്യുന്നു. ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്ററില്‍ കുടുംബസമേതം താമസിക്കുന്നു. ഭാര്യ സീനാ നായര്‍. മക്കള്‍: ഗോപിക, ഗിരീഷ്‌മ.