Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ഷെറിന്‍ ഡാനിയേലിന്‌ രാജ്യാന്തര ബഹുമതി
  ഷെറിന്‍ ഡാനിയേലിന്‌ രാജ്യാന്തര ബഹുമതി

Picture
Warning: getimagesize(http://joychenputhukulam.com/admin/OP/opimg2_15424508.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 135

നിബു വെള്ളവന്താനം

ന്യൂയോര്‍ക്ക്‌: ഏഴാമത്‌ ഇന്റര്‍നാഷനല്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ (ഐസിസി) മീഡിയേഷന്‍ മല്‍സരത്തില്‍ മലയാളി വിദ്യാര്‍ഥിനി ഷെറിന്‍ ഡാനിയേലിനു അഡ്വക്കേറ്റ്‌ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം ലഭിച്ചു. ഹൂസ്‌റ്റണ്‍ സൗത്ത്‌ ലോ കോളജില്‍ ജൂറിസ്‌റ്റ്‌ ഡോക്‌ടര്‍ നിയമ വിദ്യാര്‍ഥിനിയായ ഷെറിന്‍ കോളജിനെ പ്രതിനിധീകരിച്ചാണു ഫെബ്രുവരി എട്ടിനു പാരിസില്‍ നടന്ന മല്‍സരത്തില്‍ പങ്കെടുത്തത്‌. കോളജിലെ ഏക വനിതാ നിയമ ബിരുദ വിദ്യാര്‍ഥി കൂടിയാണ്‌ ഷെറിന്‍.

തുടര്‍ച്ചയായ അഞ്ചു ദിവസം നൂറ്റിന്‍നാല്‍പ്പതിലധികം സെക്ഷനുകളായി നീണ്ടുനിന്ന മല്‍സരത്തില്‍ 32 രാജ്യങ്ങളില്‍ നിന്നായി 66 ടീമുകള്‍ പങ്കെടുത്തു. അവസാന റൗണ്ടില്‍ നടന്ന കടുത്ത മല്‍സരത്തില്‍ ഷെറിന്റെ കോളജും ഇസ്രയേലിലെ ബാര്‍ ഇലാന്‍ യൂണിവേഴ്‌സിറ്റിയും തമ്മിലായിരുന്നു പോരാട്ടം. കോളജിനു ചാംപ്യന്‍ഷിപ്‌ ട്രോഫി നേടിക്കൊടുത്ത ഷെറിനു ക്യാഷ്‌ അവാര്‍ഡും അതോടൊപ്പം ഐസിസിയുടെ ആസ്‌ഥാനമായ പാരിസിലെ അന്താരാഷ്‌ട്ര നിയമ സ്‌ഥാപനങ്ങളില്‍ പരിശീലനത്തിനുളള അവസരവും ലഭിച്ചു.

2005ല്‍ അമേരിക്കയിലേക്ക്‌ കുടിയേറി പാര്‍ത്ത, റാന്നി കണ്ടന്‍പേരൂര്‍ കരിയാംപ്ലാവ്‌ ചക്കുളത്ത്‌ തടത്തില്‍ സി.ജി. ഡാനിയേല്‍ - മേഴ്‌സി ഡാനിയേല്‍ ദമ്പതികളുടെ മകളായ ഷെറിന്‍ പുണെയില്‍ നിന്നും എല്‍എല്‍ബിയും ജോര്‍ജ്‌ വാഷിങ്‌ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍എല്‍എമ്മും കരസ്‌ഥമാക്കി.