Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


നെവിന്‍ തോബിയാസ്‌ നൃത്തകലയിലെ മറ്റൊരു വാഗ്‌ദാനം
  നെവിന്‍ തോബിയാസ്‌ നൃത്തകലയിലെ മറ്റൊരു വാഗ്‌ദാനം


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_25293785.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

Warning: getimagesize(http://joychenputhukulam.com/admin/OP/opimg2_57796281.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 135

ജോസ്‌ കണിയാലി

ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ യൂത്ത്‌ ഫെസ്റ്റിവലില്‍ മൂന്നുതവണ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടതോടൊപ്പം തുടര്‍ച്ചയായി രണ്ടുവര്‍ഷം ചിക്കാഗോ മലയാളി അസോസിയേഷന്‍, ഇല്ലിനോയി മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളുടെ യുവജനോത്സവങ്ങളില്‍ കലാപ്രതിഭാപട്ടം കരസ്ഥമാക്കിയ നെവിന്‍ തോബിയാസ്‌ നൃത്തകലയിലെ പുതിയൊരു വാഗ്‌ദാനമാണ്‌. നൃത്തകലയോടുള്ള സമീപനത്തില്‍ പൂര്‍ണ്ണ അര്‍പ്പണബോദ്ധ്യമുള്ള നെവിന്‍, പൊതുവേദികളില്‍ ശ്രദ്ധിക്കപ്പെടുന്നൊരു നര്‍ത്തകനാകാനുള്ള ശ്രമത്തിലാണ്‌. കാണികളുടെ കൈയടിയും പ്രോത്സാഹനവുമാണ്‌ ഈ കൊച്ചുമിടുക്കന്‌ പ്രചോദനം നല്‍കുന്നത്‌.

മൂന്നുവയസ്സില്‍ തുടങ്ങി, കഴിഞ്ഞ 5 വര്‍ഷത്തെ തുടര്‍ച്ചയായി നൃത്ത അഭ്യസനമാണ്‌ വിവിധ മത്സരവേദികളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്‌ചവയ്‌ക്കുവാന്‍ നെവിന്‌ സഹായമായത്‌. ഏഴുവയസ്സുമുതല്‍ ഡാന്‍സ്‌ മാസ്റ്റര്‍ ലാലു പാലമറ്റത്തിന്റെ കീഴില്‍ പരിശീലം നേടുന്ന നെവിന്റെ തുടക്കം സിനിമാറ്റിക്‌, ഫോക്ക്‌, കണ്ടമ്പറി എന്നീ ഇനങ്ങളിലാണ്‌. ഇവയില്‍ പ്രാവീണ്യം നേടിയ ശേഷമാണ്‌ ഗൗരവകരമായി നൃത്ത അഭ്യസനം തുടരുവാന്‍ തീരുമാനിച്ചത്‌. പ്രഗത്ഭ ഡാന്‍സ്‌ ടീച്ചര്‍ വനിതാ വീരവല്ലിയുടെ കീഴില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ക്ലാസിക്കല്‍ ഡാന്‍സ്‌ അഭ്യസിക്കുന്ന നെവിന്‌ ഭരതനാട്യം, കുച്ചിപ്പുടി, ഫോക്ക്‌, വെസ്‌റ്റേണ്‍ എന്നീ ഡാന്‍സ്‌ ഫോമുകള്‍ അനായാസം കൈകാര്യം ചെയ്യുവാന്‍ കഴിയും. വെസ്‌റ്റേണ്‍ നൃത്ത അദ്ധ്യാപകന്‍ ആന്‍ ജോസ്‌ തോമസ്‌ ആണ്‌. സ്‌കൂള്‍ അവധിക്കാലത്ത്‌ കേരളത്തില്‍ എത്തുമ്പോഴെല്ലാം പുതിയൊരു ഡാന്‍സ്‌ പരിശീലിച്ച ശേഷമേ നെവിന്‍ തിരികെയെത്താറുള്ളൂ. സിനിമാനടനും പ്രശസ്‌ത നര്‍ത്തകനുമായ വിനീതാണ്‌ ഈ രംഗത്തെ നെവിന്റെ ഹീറോ.

ചിക്കാഗോയുടെ പ്രാന്തപ്രദേശമായ എല്‍മസ്റ്റില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള കൊല്ലം കുമ്പളം സ്വദേശി യേശുദാസന്‍ തോബിയാസ്‌, അഞ്ചല്‍ സ്വദേശിനി കുഞ്ഞുമോള്‍ യേശുദാസന്‍ എന്നിവരുടെ ഇളയമകനാണ്‌ നെവിന്‍ തോബിയാസ്‌. എല്‍മസ്റ്റിലെ തന്നെ ചര്‍ച്ച്‌ വില്‍മിഡില്‍ സ്‌കൂള്‍ ഏഴാംക്ലാസ്സില്‍ പഠിക്കുന്നു. നെവിന്‍ സമര്‍ത്ഥനായൊരു വിദ്യാര്‍ത്ഥികൂടിയാണ്‌. ഏകസഹോദരന്‍ കെവിന്‍ തോബിയാസ്‌ പ്രവേശന പരീക്ഷ പാസായി അടുത്ത മേയില്‍ യു.എസ്‌. എയര്‍ഫോഴ്‌സില്‍ പരിശീലനം ആരംഭിക്കും. ആതുര ശുശ്രൂഷാരംഗത്ത്‌ സേവനം ചെയ്യുന്ന മാതാവ്‌ നെവിന്റെ നൃത്ത അഭ്യസനത്തില്‍ സദാ ശ്രദ്ധാലുവാണ്‌.