Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


പ്രസിദ്ധ അമേരിക്കന്‍ ഫാഷന്‍ കമ്പനിയില്‍ ഐ.ടി രംഗത്ത്‌ മലയാളി ഏറ്റവും പ്രായം കുറഞ്ഞ സീനിയര്‍ ഡയറക്ടര്‍
  പ്രസിദ്ധ അമേരിക്കന്‍ ഫാഷന്‍ കമ്പനിയില്‍ ഐ.ടി രംഗത്ത്‌ മലയാളി ഏറ്റവും പ്രായം കുറഞ്ഞ സീനിയര്‍ ഡയറക്ടര്‍


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_92482277.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ മലയാളി വൈഭവം. ഫാഷന്‍ മേഖലയില്‍ അമേരിക്കയിലെ സുപ്രധാന കമ്പനിയായ പോളോ റാല്‍ഫ്‌ ലോറനില്‍ മലയാളിയായ ജിബിന്‍ പി. തമ്പി ഏറ്റവും പ്രായം കുറഞ്ഞ സീനിയര്‍ ഡയറക്‌ടര്‍ ആയി ചുമതലയേറ്റു. വെറും 34 വയസിലാണ്‌ ജിബിന്‍ ഏറ്റവും പ്രശംസനീയമായ ഈ നേട്ടം കൈവരിച്ചത്‌. അമേരിക്കന്‍ ഫാഷന്‍ ലോകത്ത്‌ വിസ്‌മയം സൃഷ്‌ടിച്ച കമ്പനിയായ പോളോ വിശ്വപ്രസിദ്ധമായ വിംബിള്‍ഡണ്‍ ടെന്നീസ്‌, യുസ്‌ ഓപ്പണ്‍ പോലുള്ള കായികവിനോദങ്ങളുടെ സ്‌പോണ്‍സര്‍ കൂടിയാണ്‌. 2001' ല്‍ അമേരിക്കയില്‍ എത്തിയ ജിബിന്‍ കോതമംഗലം മാര്‍ അത്തനേഷ്യസ്‌ കോളേജില്‍ നിന്നും എഞ്ചിനീയറിംഗ്‌ ബിരുദം നേടി.



എറണാകുളം ജില്ലയില്‍ മുളന്തുരുത്തി സ്വദേശിയായ പൊല്ലയില്‍ കുര്യാക്കോസ്‌ തമ്പിയുടെയും ഏലിയാമ്മ തമ്പിയുടെയും മകനാണ്‌. പിതാവ്‌ കുര്യാക്കോസ്‌ തമ്പി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ബ്രോഡ്‌കാസ്റ്റിംഗ്‌ മിനിസ്‌ട്രിയില്‍ നിന്നും റിട്ടയര്‍ ചെയ്‌ത ഡപ്യൂട്ടി സെക്രട്ടറിയാണ്‌. ബിനു ജിബിന്‍ ഭാര്യയും, മാറ്റി, ഈതന്‍ എന്നിവര്‍ മക്കളുമാണ്‌.



അമേരിക്കയില്‍ ഇന്‍ഫോസിസ്‌ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ജിനേഷ്‌ തമ്പിസഹോദരനും, അങ്കമാലി എല്‍.എഫ്‌ ആശുപത്രിയിലെ ഡോക്ടര്‍ സുമി തമ്പി സഹോദരിയുമാണ്‌. ഐ.ടി രംഗത്ത്‌ ലോകം ഒട്ടാകെ ജോലി ചെയ്യുന്ന അനേകം മലയാളികള്‍ക്ക്‌ അത്യന്തം പ്രചോദനം ഏകുന്നതാണ്‌ ആണ്‌ ഈ നിയമനം.