Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ആകാശയാത്രയിലെ ശില്പഭംഗി
  ആകാശയാത്രയിലെ ശില്പഭംഗി


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_38043482.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

Warning: getimagesize(http://joychenputhukulam.com/admin/OP/opimg2_31758047.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 135

നീണ്ടുമെലിഞ്ഞ്, മനോഹരമായ യൂണിഫോമണിഞ്ഞ്, ഭംഗിയായി സംസാരിച്ച് യാത്രക്കാരെ സ്വീകരിക്കുന്ന സുന്ദരി പെണ്‍കുട്ടി... ഇതാണ് എയര്‍ഹോസ്റ്റസ് (ആകാശ പരിചാരിക) എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിഞ്ഞുവരുന്ന രൂപം. കോഴിക്കോട് പേരാമ്പ്ര കുറ്റിയങ്ങാട് സ്വദേശി ശില്പ ഭരതന് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു എയര്‍ഹോസ്റ്റസ് ആകുക എന്നുള്ളത്. സ്വപ്‌ന സാഫല്യമെന്നവണ്ണം ഉയരങ്ങളിലേക്ക് പറക്കാന്‍ ശില്പയെ ഭാഗ്യം കടാക്ഷിച്ചു.

സൗദി അറേബ്യയിലെ റിയാദില്‍ ജനിച്ചുവളര്‍ന്ന ശില്പ ഭരതന് എയര്‍ ഹോസ്റ്റസായി സൗദി എയര്‍ലൈന്‍സില്‍ നിയമനം. അതും സൗദിയില്‍ മലയാളിയായ ഒരു പെണ്‍കുട്ടിക്ക് ലഭിക്കുന്ന ആദ്യ അവസരന്ന പ്രത്യേകതയും ശില്പയുടെ ഈ നേട്ടത്തിനുണ്ട്. ആ സന്തോഷം ശില്പയുടെ വാക്കുകളിലും പ്രകടമാണ്. ജന്മനാട്ടില്‍ നിന്നും സ്വന്തം നാട്ടിലേക്ക് ആതിഥേയയായി പറക്കാന്‍ കഴിഞ്ഞത് അഭിമാനത്തിന്റെ നിമിഷങ്ങള്‍.

ശില്പയുടെ അമ്മയ്ക്ക് മകളെ ഫാഷന്‍ ഡിസൈനറാക്കാനാണ് ആഗ്രഹമുണ്ടായിരുന്നതെങ്കിലും മകളുടെ ഇഷ്ടത്തിനും പ്രാര്‍ത്ഥനയ്ക്കും ഫലമുണ്ടായി. ബംഗളുരുവിലെ ഫ്രാങ്ക്ഫിന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും എയര്‍ക്രൂ കോഴ്‌സ് പൂര്‍ത്തിയാക്കി സൗദി എയര്‍ലൈന്‍സില്‍ അപേക്ഷ നല്‍കി. നിയമനം ലഭിച്ച് ജിദ്ദയില്‍ മൂന്നു മാസം പരിശീലനവും ലഭിച്ചു. കന്നിയാത്ര റിയാദില്‍ നിന്നും കൊച്ചിയിലേക്ക്. ജോലി സമയം 12 മണിക്കൂറാണ്. സൗദി എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസിന്റെ യൂണിഫോമണിഞ്ഞ് മലയാളം സംസാരിക്കുന്ന പരിചാരികയെ കണ്ട് പ്രത്യേകിച്ച് മലയാളികള്‍ക്ക് അത്ഭുതവും അഭിമാനവും.

പ്രായമുള്ള മലയാളികളായ യാത്രക്കാര്‍ക്ക് ഭാഷാ പ്രശ്‌നം നേരിടുമ്പോള്‍ സഹായത്തിനായി ശില്പ ഓടിയെത്തും. ഇതൊരനുഗ്രഹമായി വൃദ്ധമാതാപിതാക്കളും കരുതി ശില്പയെ പലപ്പോഴും ആശ്ലേഷിക്കാറുണ്ട്. ഈ പ്രവാശ്യത്തെ ഹജജ്- ഉംറ സര്‍വ്വീസ് സൗദി എയര്‍ലൈന്‍സില്‍ ആതിഥേയയായി ശില്പയുമുണ്ട്. മലയാളം മാത്രം അറിയാവുന്നവര്‍ക്ക് ശില്പ ഒരനുഗ്രഹവും അത്താണിയുമാണ്. ജൂലൈയില്‍ ജോഹനസ്ബര്‍ഗിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരു യാത്രക്കാരി നല്ല പരിചരണം ലഭിച്ചതിന്‍െ റനന്ദി സൂചകമായി 'ഒരു ഡിസൈനര്‍ വള' സമ്മാനിച്ചതിന്റെ സന്തേഷം ശില്പ 'ജോയിച്ചന്‍പുതുക്കുളംഡോട്ട്‌കോം'വുമായി പങ്കുവച്ചു. ''മധുരം, സൗമ്യത, ദീപ്തമെന്ന''പ്രയോഗം പോലെ ശില്പ സൗദിയില്‍ വിനയത്തിന്റെ പ്രതീകമാണ്.

റിയാദില്‍ 32 വര്‍ഷമായി ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി ഭരതന്റെ മകളാണ് ശില്പ ഭരതന്‍. പ്ലസ് ടു വരെ റിയാദിലാണ് ശില്പ പഠനം നടത്തിയത്. ചിത്രകാരിയും ഡിസൈനറുമായ സജിതയാണ് മാതാവ്. സഹോദരങ്ങളായ സൗഗയും നന്ദുവും റിയാദിലുണ്ട്. വായനയിലും പെയിന്റിംഗിലും താല്പര്യമുള്ള ശില്പ ഇതിനോടകം 100ല്‍ അധികം പെയിന്റിംഗുകള്‍ പൂര്‍ത്തിയാക്കി. ദിനംപ്രതിയുള്ള വ്യോമയാന യാത്രയ്ക്കിടെ നൂറുകണക്കിന് ആളുകളെ സ്വീകരിക്കാനും ആതിഥ്യമരുളാനും അവസരം ലഭിക്കുന്ന ശില്പ 'മലയാളിക്ക് ഒരു പൊന്‍ തൂവല്‍ തന്നെ'.

റിയാദിലുള്ള എല്‍.ജി കമ്പനിയില്‍ പര്‍ച്ചേസ് ഡെവല്‌മെന്റ് ഓഫീസറായി ജോലി ചെയ്യുന്ന ബിനു കെ. ചന്ദ്രനുമായി ശില്പയുടെ വിവാഹനിശ്ചയം കഴിഞ്ഞു. 2012 ജനുവരിയില്‍ നടക്കുന്ന വിവാഹത്തിനു ശേഷം ഇരുവരും ഒരുമിച്ച് പറക്കാനുള്ള മോഹത്തിലാണ്. ആകാശയാത്രയിലെ ശില്പഭംഗി പിന്നെ ബിനുവിനു സ്വന്തം.

ഇമെയില്‍ അഡ്രസ്സ്: silpabharathan@gmail.com
contact no. of Silpa's father- 00966-504450541

Report-തോമസ് മാത്യൂ കിടങ്ങന്നൂര്‍, ദമാം/15-12-2011