Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


എഴുത്തിന്റെ വഴിയേ- കാരൂര്‍ സോമനുമായി അഭിമുഖം
  എഴുത്തിന്റെ വഴിയേ- കാരൂര്‍ സോമനുമായി അഭിമുഖം


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_58003339.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

പ്രശസ്‌ത മലയാളി സാഹിത്യകാരന്‍ സഖറിയയെ ലണ്ടനില്‍ വച്ചു കണ്ടുമുട്ടിയപ്പോള്‍ നടത്തിയ ഹ്രസ്വമായ സംഭാഷമാണിത്‌. ഇതില്‍ അദ്ദേഹം സാഹിത്യത്തെയും രാഷ്ട്രീയത്തെയും സമകാലിക കേരളത്തെയും വിലയിരുത്തുന്നു. എഴുത്തിന്റെ കൈവഴിയില്‍ മലയാളിക്ക്‌ നഷ്ടപ്പെടുന്ന സാമൂഹ്യബോധത്തെക്കുറിച്ചു തുറന്നു പറയുന്നു. കാരൂര്‍ സോമനുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളില്‌ നിന്ന്‌.

ചോ: ഒരു ലോകസഞ്ചാരിയെന്ന നിലയില്‍ മലയാള സാഹിത്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ എങ്ങനെ കാണുന്നു?

ഉ: വളരെ സജീവമായി കാണുന്നു. ധാരാളം യുവ എഴുത്തുകാര്‍ ഈ രംഗത്തേയ്‌ക്ക്‌ കടന്നു വരുന്നുണ്ട്‌.

ചോ: കേരളീയ സമൂഹത്തില്‍ ബാധിച്ചിരിക്കുന്ന മൂല്യച്യുതി മലയാള സാഹിത്യത്തെ ബാധിച്ചിട്ടുണ്ടോ?
ഉ: സമൂഹത്തിന്റെ ഉല്‌പന്നമാണ്‌ സാഹിത്യം. അത്‌ എല്ലായിടത്തും പ്രതിഫലിക്കും. അന്യായങ്ങളെ ന്യായീകരിക്കുന്ന ഒരു കണ്ണാടിയാകരുത്‌ സാഹിത്യം.

ചോ: മലയാളത്തില്‌ രൂപപ്പെട്ടിരിക്കുന്ന എഴുത്തിന്റെ പുതിയ സ്വഭാവത്തെ എങ്ങനെ കാണുന്നു.

ഉ: പ്രാചീനസാഹിത്യത്തില്‌ നിന്നും ആധുനികതയുടെ പുതിയ മുഖങ്ങളായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതും, ഭാഷയെ നവീകരിക്കാനോ അതിലടങ്ങിയിരിക്കുന്ന അന്തര്‌ലീനങ്ങളായ സത്യങ്ങളെ കണ്ടെത്താനോ ശ്രമങ്ങള്‌ നടക്കുന്നില്ല. നമ്മുടെ ഭാഷ ഇപ്പോഴും ശൈശവത്തില്‌ തന്നെയാണ്‌.

ചോ: എഴുത്ത്‌ വായന എന്നീ പുതിയ കാലത്തില്‌ തള്ളപ്പെടുന്നുണ്ടോ?

ഉണ്ടെങ്കില്‌ അവയെ പ്രതിരോധിക്കാനുള്ള താങ്കളുടെ നിര്‌ദ്ദേശങ്ങള്‌?

ഉ: വായനയും എഴുത്തും അങ്ങനെ തള്ളപ്പെടുന്നതായി എനിക്ക്‌ തോന്നുന്നില്ല. വായനയുടെ കാര്യത്തിലും പുസ്‌തകത്തിന്റെ വില്‌പനയിലും എക്കാലത്തെക്കാളും വായനക്കാര്‌ കൂടുന്നുണ്ട്‌.

ചോ: പുതിയ എഴുത്തുകാര്‍ ധാരാളമായി കേരളത്തില്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇവര്‍ പുതിയ തട്ടകങ്ങളിലെത്തുമ്പോള്‍്‌ എഴുത്തിന്റെ മഹത്വത്തെ മറക്കുന്നു. പുതിയ രചനാരീതികളോ സിദ്ധാന്തങ്ങളോ കഴിഞ്ഞ കുറെ കാലമായി മലയാളത്തില്‌ ഉണ്ടാകുന്നില്ല. എന്തണ്‌ അഭിപ്രായം.

ഉ: എനിക്കതിനോട്‌ പൂര്‌ണ്ണമായി യോജിക്കാനാവില്ല. ആധുനികതയുടെ പരിണാമങ്ങളും അതിന്റെ മൗലികതയും ഇന്നത്തെ ചില യുവാക്കളുടെ രചനകളില്‌ കാണാറുണ്ട്‌.

ചോ: എഴുത്തുകാരുടെ തട്ടകം ഇപ്പോള്‌ അത്ര പ്രധാനപ്പെട്ട ഒരു കാര്യമായി പലരും കാണുന്നില്ല. കോവിലന്‌, കാക്കനാടന്‌, വിജയന്‌, വി.കെ.എന്‌, സഖറിയ, മുകുന്ദന്‌ ഇവര്‌ക്ക്‌േ ശഷം ഈ ശ്രേണിയിലേയ്‌ക്ക്‌ ആരും വരുന്നതായി കാണുന്നില്ല. എന്താണ്‌ ഇതിന്റെ കാരണം?

ഉ: ചെറുപ്പക്കാര്‌ ധാരാളമായി കടന്നുവരുന്നുണ്ട്‌. ഒരു ദിവസംകൊണ്ടോ മാസങ്ങള്‌ കൊണ്ടോ കീഴടക്കാനാവുന്ന ഒരു തട്ടകമല്ല സാഹിത്യം. ഈ പറയുന്ന ആള്‌ക്കാരൊക്കെ നീണ്ട വര്‌ഷത്തെ ഒരു തപസ്യക്ക്‌ ശേഷമാണ്‌ ഒരു ഉന്നത ശ്രേണിയിലേയ്‌ക്ക്‌ കടന്നു വന്നത്‌.

ചോ: മലയാളസാഹിത്യത്തില്‌ പ്രവാസി എഴുത്തിന്റെ പങ്ക്‌ എത്രത്തോളമാണ്‌?

ഉ: ഈ മേഖലയില്‌ എഴുത്ത്‌ പുഷ്‌പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരിക്കല്‌ കൊച്ചുബാവ ഉണ്ടായിരുന്നു. സമീപകാലത്തും ആടുജീവിതം ഒരു വഴിത്തിരിവായി കാണുന്നു. താങ്കളുടെ തന്നെ എല്ലാ രംഗത്തുനിന്നുമുള്ള എത്രയോ കൃതികളുണ്ട്‌. ഇതൊക്കെ കാട്ടുന്നത്‌ പ്രവാസി എഴുത്തിന്റെ വലിയൊരു പങ്കല്ലേ?

ചോ: പ്രവാസികളുടെ എഴുത്തിനെ മലയാളികളുടെ സമകാലിക സാഹിത്യം എങ്ങനെ നോക്കിക്കാണുന്നു?

ഉ: ആ എഴുത്തിനെ പ്രത്യേകമായി കാണേണ്ട. പ്രവാസി നാട്ടുവാസി എന്നൊന്നില്ല. അതിനെപ്പറ്റി ആരും വിശദീകരിച്ചിട്ടുമില്ല. എല്ലാം മലയാള കൃതികളാണ്‌. പുറത്തുനിന്നുള്ള കൃതികള്‌ക്ക്‌ കുറച്ചുകൂടി പുതുമ കാണാന്‌ കഴിയും.

ചോ: എഴുത്തുകാരെ വിലയ്‌ക്കെടുക്കുന്ന സാമൂഹ്യരീതികളെക്കുറിച്ചുള്ള പ്രതികരണം എന്താണ്‌?

ഉ: അതും എഴുത്തുകാരന്റെ പ്രശ്‌നമാണ്‌. അത്‌ ഉത്തരവാദിത്വബോധമുള്ളവന്‌ ചിന്തിക്കേണ്ട കാര്യമാണ്‌. അങ്ങനെ പോകുന്നവര്‌ തന്നെയാണ്‌ അതിന്റെ ഉത്തരവാദി അല്ലാതെ സമൂഹത്തിന്റെ പ്രശ്‌നമല്ല.

ചോ: ഭാവനാപൂര്‌ണ്ണമായ എഴുത്തിനെക്കാളും സഖറിയ എന്ന പത്രപ്രവര്‌ത്തകനെ മലയാളികള്‌ കുറെ വായിക്കുന്നു. രൃലമശേ്‌ല ംൃശലേനോടുള്ള താല്‌പര്യം കുറയുകയാണോ?

ഉ: ഇതു രണ്ടും സമാന്തരമായിട്ടാണ്‌ പോകുന്നത്‌. എന്നിരുന്നാലും ധാരാളം വായിക്കാന്‌ സമയം കണ്ടെത്തുന്നു.

ചോ: സാഹിത്യത്തിന്റെ വഴിയില്‌ വന്നത്‌ എങ്ങനെ? ആരുടെ പ്രേരണയ്‌ക്ക്‌?

ഉ: ഞാന്‍ ജനിച്ചത്‌ ഒരു കത്തോലിക്ക കുടുംബത്തിലാണ്‌. ചെറുപ്പത്തില്‌ ഞാന്‍ എന്റെ വീട്ടില്‌ കണ്ടത്‌ സഭയുടെ പുസ്‌തകങ്ങളാണ്‌. മറ്റൊന്നും സഭ വായിക്കാന്‌ കൊടുക്കുന്നില്ല. എന്നാല്‌ എന്റെ മാതാപിതാക്കള്‌ നല്ലതുപോലെ മറ്റു പുസ്‌തകങ്ങള്‌ വായിക്കുന്നവരായിരുന്നു. അവര്‌ വായിക്കുന്ന പുസ്‌തകങ്ങള്‌ ഞാനും വായിച്ചു തുടങ്ങി. സാഹിത്യം സത്യം പറയുന്നതായി മനസ്സിലാക്കി. എന്റെ നീണ്ട വായനയാണ്‌ എന്നെ ഒരു സാഹിത്യകാരനാക്കിയത്‌.

ചോ: കേരളത്തിലെ രാഷ്ട്രീയവും മാധ്യമങ്ങളും തമ്മില്‌ ഒരു അവിഹിത ബന്ധമുണ്ടോ? പലപ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി കാണാം.

ഉ: മാധ്യമങ്ങള്‍ പലപ്പോഴും തെറ്റായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അവര്‌ കൊടുക്കുന്ന വാര്‌ത്ത ഒന്നെങ്കില്‌ അവര്‌ കൊടുക്കാത്ത വാര്‌ത്തകള്‌ ധാരാളമുണ്ട്‌. രാഷ്ട്രീയക്കാര്‌ക്ക്‌ സ്‌തുതി പാടുകയാണ്‌ പല ചാനലുകള്‌. രാഷ്ട്രീയക്കാരെ വെള്ള പൂശുന്ന ഈ ജോലി അവര്‌ അവസാനിപ്പിക്കുന്നതാണ്‌ സമൂഹത്തിന്‌ നല്ലത്‌.

ചോ: താങ്കള്‌ ഒരു മതവിശ്വാസിയാണോ? അല്ലെങ്കില്‌ എന്തുകൊണ്ട്‌?

ഉ: മതം ഒരു വിശ്വാസത്തിന്റെ ഭാഗമാണ്‌. അത്‌ മനുഷ്യ നിര്‌മ്മിതിയാണ്‌. വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം. മതങ്ങള്‌ പഠിപ്പിക്കുന്നത്‌ പലതും സത്യമല്ല. ആ സത്യത്തെ തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ എന്നിലെ മതവും വിശ്വാസവുമെല്ലാം അകന്നുപോയത്‌.

ചോ: നമ്മുടെ യുവതീയുവാക്കള്‌ സിനിമയെ അത്യധികം സ്‌നേഹിക്കുന്നത്‌ എന്താണ്‌?

ഉ: അത്‌ ചെറുപ്രായത്തിന്റെ ബലഹീനതയോ അറിവില്ലായ്‌മയായോ കണ്ടാല്‌ മതി. പ്രായമുള്ളവരെ നോക്കുക. സിനിമയില്‌ കാണുന്നത്‌ യാഥാര്‌ത്ഥ്യമല്ല എന്ന തിരിച്ചറിവ്‌ അവര്‌ക്കുണ്ട്‌. അതൊരു വിനോദമായി സമയമുള്ളവര്‌ക്ക്‌ കണ്ടിരിക്കാന്‌ നല്ലതാണ്‌. ഏതൊരു പ്രേക്ഷകനും ആദ്യം വേണ്ടത്‌ തിരിച്ചറിവാണ്‌.

ചോ: സത്യം, യാഥാര്‌ത്ഥ്യം, തിരിച്ചറിവ്‌ ഇതൊക്കെ സ്വന്തമാക്കാന്‌ നമ്മള്‌ എന്താണ്‌ ചെയ്യേണ്ടത്‌.

ഉ: നമ്മള്‍ ധാരാളമായി വായിക്കുക.