Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_52503314.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found
in /home/joyche5/public_html/opMore.php on line 131
കേരളവും, ഭാരതവുംവിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പിറന്ന നാടിന്റെ ഗന്ധം മനസില്‍ സൂക്ഷിക്കുന്ന ഒരു മനുഷ്യസ്‌നേഹിയാണ് ഫോമയുടെ വൈസ് പ്രസിഡന്റ് സ്റ്റാന്‍ലി കളരിക്കമുറി. ജാതി-മത-വ്യക്തിതാത്‌പര്യങ്ങള്‍ക്ക് അതീതമായി ഫോമയെ ഐക്യത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും പാതയിലൂടെ നയിക്കുന്ന തേരാളി. മികച്ച സംഘാടകന്‍, മിതത്വത്തോടെ സംസാരിക്കുന്ന വാഗ്‌മി, സാംസ്‌കാരിക-കലാ രംഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച വ്യക്തി...സ്റ്റാന്‍ലി കളരിക്കമുറിക്ക് വിശേഷണങ്ങള്‍ ഏറെ.
വടക്കേ അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഹൃദയസ്‌പന്ദനം അറിയുവാനും, മനസിലാക്കുവാനും കഴിയുന്ന സ്റ്റാന്‍ലി, സംഘടനയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ നേതൃത്വപാടവത്തോടെ ആത്മധൈര്യത്തോടെ നയിക്കുവാന്‍ കഴിവുള്ള വ്യക്തിയാണ്. ഫോമയുടെ ജീവകാരുണ്യ പദ്ധതികള്‍ അര്‍ഹിക്കുന്നവരുടെ കരങ്ങളിലെത്തിക്കുവാനും, സംഘടനയെ ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികളുടെ ഹൃദയങ്ങളിലെത്തിക്കുവാനും വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ശക്തമായ പ്രവര്‍ത്തനം കാഴ്‌ചവെയ്‌ക്കുവാന്‍ സ്റ്റാന്‍ലി തയാറെടുക്കുകയാണ്.
മധ്യതിരുവിതാംകൂറിന്റെ സിരാകേന്ദ്രമായ, കാര്‍ഷിക വിളകളുടെ ഈറ്റില്ലമായ റാന്നിയില്‍ ജനിച്ച്, സെന്റ് തോമസ് കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1990-ല്‍ അമേരിക്കയിലെത്തിയ സ്റ്റാന്‍ലി സാമൂഹ്യ-സാംസ്‌കാരിക-കലാ-സംഘടനാ രംഗങ്ങളില്‍ ഇഴുകിച്ചേരുകയായിരുന്നു. 2002-04-ല്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി, 2004-06-ല്‍ പ്രസിഡന്റ്, തുടര്‍ന്ന് അസോസിയേഷന്റെ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ സ്‌തുത്യര്‍ഹമായ സേവനമാണ് സ്റ്റാന്‍ലി നല്‍കിയിരിക്കുന്നത്. അദ്ദേഹം പ്രസിഡന്റായിരുന്ന കാലത്താണ് ആയിരത്തിലധികം മലയാളികളെ ഒരുമിച്ചിരുത്തി ഇലയില്‍ 21 കൂട്ടം കറികള്‍ നിരത്തി സദ്യ വിളമ്പിയത്. യുവ പ്രതിഭകള്‍ക്കുവേണ്‌ടി യുവജനോത്സവത്തിന് തുടക്കംകുറിച്ചതും, 2005-ല്‍ ഷിക്കാഗോയില്‍ അരങ്ങേറിയ മനോഹരമായ ക്‌നാനായ യാക്കോബായ കണ്‍വെന്‍ഷന്‍ ചെയര്‍മാനും, 2011-ല്‍ ഷിക്കാഗോയില്‍ വീണ്‌ടും നടക്കാന്‍ പോകുന്ന കണ്‍വെന്‍ഷന്റെ ചെയര്‍മാനും സ്റ്റാന്‍ലി തന്നെ.
ഗ്യാസ് സ്റ്റേഷന്‍ ബിസിനസ് രംഗത്ത് നിലയുറപ്പിച്ചിരിക്കുന്ന സ്റ്റാന്‍ലി അറിയപ്പെടുന്ന കലാകാരനും, ജീവകാരുണ്യ പ്രവര്‍ത്തകനുമാണ്.