Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


റവ.ഫാ. സക്കറിയാസ്‌ തോട്ടുവേലി: ചെറിയ തുടക്കത്തിലെ വലിയ സേവകന്‍
  റവ.ഫാ. സക്കറിയാസ്‌ തോട്ടുവേലി: ചെറിയ തുടക്കത്തിലെ വലിയ സേവകന്‍


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_20641452.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപത ദശാബ്‌ദി ആഘോഷിക്കുമ്പോള്‍ അത്യധികം ആഹ്ലാദത്തിലും അഭിമാനത്തിലുമാണ്‌ രൂപതയുടെ ആദ്യ ചാന്‍സലറായിരുന്ന റവ.ഫാ. സക്കറിയാസ്‌ തോട്ടുവേലി.

2001 ജൂലൈ മാസത്തില്‍ നടന്ന രൂപതയുടെ ഔദ്യോഗിക ഉദ്‌ഘാടനത്തിനുശേഷം ഒന്നുംഇല്ലായ്‌മയില്‍ നിന്നും രൂപതാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ ആകെയുള്ള കൈമുതല്‍ `ദൈവം എല്ലാ നടത്തിത്തരും'-എന്ന ഉറച്ച വിശ്വാസം മാത്രം. സാധാരണ പുതിയ രൂപത ഉണ്ടാകുന്നത്‌ വലിയ രൂപത വിഭജിച്ചാണ്‌. അപ്പോള്‍ അവിഭക്ത രൂപതയുടെ സ്വത്തുക്കളും, വൈദീകരേയും എല്ലാം വിഭജിച്ച്‌ ഒരു ഭാഗം പുതിയ രൂപതയ്‌ക്ക്‌ നല്‍കും. നിശ്ചിത പള്ളികളും, വേര്‍തിരിക്കപ്പെട്ട അജഗണങ്ങളും എല്ലാം പുതിയ രൂപതയ്‌ക്ക്‌ ആരംഭത്തില്‍ത്തന്നെയുണ്ടാകും. എന്നാല്‍ നോര്‍ത്ത്‌ അമേരിക്കയിലെ ആദ്യസീറോ മലബാര്‍ രൂപതയായ ഷിക്കാഗോ രൂപതയ്‌ക്ക്‌ എല്ലാം ഒന്നില്‍നിന്നു തന്നെ തുടങ്ങേണ്ടിവന്നു.

അഭിവന്ദ്യ അങ്ങാടിയത്ത്‌ പിതാവിന്റെ ക്ഷണപ്രകാരം അമേരിക്കയില്‍ സേവനം ചെയ്യാന്‍ എത്തുമ്പോള്‍ താന്‍ ഏറ്റെടുക്കാന്‍ പോകുന്നത്‌ ഇത്രവലിയ ഭാരിച്ച ഉത്തവാദിത്വം ആണെന്ന്‌ ഫാ. സഖറിയാസ്‌ തോട്ടുവേലി കരുതിയിരുന്നില്ല.

ഷിക്കാഗോയിലെ ബിഷപ്പ്‌ ഹൗസില്‍ ആദ്യഘട്ടത്തില്‍ പിതാവിനൊപ്പം ഉണ്ടായിരുന്നത്‌ സഖറിയാസച്ചനും, ഫാ. ആന്റണി തുണ്ടത്തിലും ആയിരുന്നു. സഖറിയാസ്‌ അച്ചനെ ചാന്‍സലറായും, തുണ്ടത്തിലച്ചനെ കത്തീഡ്രല്‍ വികാരിയായും പിതാവ്‌ നിയമിച്ചു. തുടര്‍ന്ന്‌ വികാരി ജനറാള്‍ മോണ്‍. ജോര്‍ജ്‌ മഠത്തിപ്പറമ്പിലും ബിഷപ്പ്‌ ഹൗസില്‍ എത്തി. മഠത്തിപ്പറമ്പിലച്ചന്‍ വികാരി ജനറാള്‍ ആയി നിയമിതനായശേഷവും കുറച്ചുകാലംകൂടി വാഷിംഗ്‌ടണില്‍ തന്നെ താമസിച്ചിരുന്നു. രൂപതയുടെ ആസ്ഥാനമായി ആദ്യം ഉപയോഗിച്ചത്‌ കത്തീഡ്രലും, തുടര്‍ന്ന്‌ എല്‍മേഴ്‌സിറ്റിലെ ചെറിയ വീടുമാണ്‌. തുടര്‍ന്ന്‌ സിസിറോയിലെ റെന്റഡ്‌ ഫെസിലിറ്റിയിലേക്ക്‌ മാറി. സ്ഥലസൗകര്യവും മറ്റു അനുബന്ധ സൗകര്യങ്ങളും ഒന്നുമില്ലാതെ ആദ്യകാലത്ത്‌ നന്നേ ബുദ്ധിമുട്ടിയിരുന്നു.

രണ്ട്‌ പള്ളികളും, ഏതാനും മിഷനുകളുമായിട്ടാണ്‌ രൂപതയുടെ ചെറിയ തുടക്കം. പിന്നീടങ്ങോട്ട്‌ കഠിന പ്രയത്‌നത്തിന്റെ നാളുകളായിരുന്നു. രൂപതയുടെ പ്രവര്‍ത്തനങ്ങളുമായി അമേരിക്കയില്‍ ഉടനീളം സഞ്ചരിക്കുമ്പോള്‍ എന്തിനാണ്‌ സീറോ മലബാറുകാര്‍ക്കുമാത്രമായി ഒരു രൂപത എന്ന ചോദ്യം പോലും നേരിടേണ്ടിവന്നു. എന്നാല്‍ ഇന്ന്‌ ഈ രൂപതയെ നെഞ്ചിലേറ്റി തങ്ങളുടെ സ്വന്തം രൂപതയെന്ന നിലയിലേക്ക്‌ സീറോ മലേബാര്‍ വിശ്വാസികള്‍ മാറിയതു കാണുമ്പോള്‍ നിറഞ്ഞ സംതൃപ്‌തിയുണ്ടെന്ന്‌ സഖറിയാസച്ചന്‍ പറയുന്നു.

ഓറഞ്ച്‌കൗണ്ടി, കാലിഫോര്‍ണിയ, ഫിലാഡല്‍ഫിയ, ഹൂസ്റ്റണ്‍, ബ്രോങ്ക്‌സ്‌, ന്യൂയോര്‍ക്ക്‌ തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികള്‍ വാങ്ങുവാനുള്ള നടപടിക്രമങ്ങളിലും, അത്‌ രൂപതയോട്‌ ഔദ്യോഗികമായി കൂട്ടിച്ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളിലും ചാന്‍സിലര്‍ എന്ന നിലയില്‍ ഭാഗഭാക്കാകാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്‌. ഈ കാലയളവില്‍ കൂടുതല്‍ മിഷനുകളും രൂപതയോട്‌ ചേര്‍ക്കപ്പെട്ടു.

അഭിവന്ദ്യ അങ്ങാടിയത്ത്‌ പിതാവിനെ പോലെ വിശുദ്ധനായ ഒരു മെത്രാന്റെ നേതൃത്വംതന്നെ രൂപതയ്‌ക്ക്‌ പ്രത്യേക ചൈതന്യം നല്‍കി. രൂപതാസ്ഥാപനത്തിന്റെ ആദ്യ കാലഘട്ടത്തില്‍ പിതാവുമൊന്നിച്ച്‌ നിത്യവും അര്‍പ്പിച്ച വിശുദ്ധബലികള്‍ പ്രതിസന്ധികളെ അതിജീവിച്ച്‌ മുന്നോട്ടുപോകുവാനുള്ള പ്രത്യേക കൃപാവരം നല്‍കി. രൂപത ദശാബ്‌ദി ആഘോഷിക്കുന്ന അവസരത്തില്‍ തന്നെ പിതാവ്‌ പൗരോഹിത്യത്തിന്റെ റൂബി ജൂബിലി ആഘോഷിക്കുന്നതും പ്രത്യേകം സ്‌മരണീയമാണ്‌. എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട്‌ രൂപതയുടെ പ്രഖ്യാപനദിനത്തിന്റെ പത്താം വാര്‍ഷികമായ മാര്‍ച്ച്‌ 13-ന്‌ അഭിവന്ദ്യ അങ്ങാടിയത്ത്‌ പിതാവും ഒന്നിച്ച്‌ ഫ്‌ളോറിഡയില്‍ കൃതജ്ഞതാബലിയര്‍പ്പിക്കുവാന്‍ പോകുന്നതില്‍ സഖറിയാസച്ചന്‌ അതിയായ സന്തോഷമുണ്ട്‌.

ഇപ്പോള്‍ ഫ്‌ളോറിഡാ സീറോ മലബാര്‍ ഇടവക വികാരിയായി സേവനം ചെയ്യുന്ന ഫാ. സഖറിയാസ്‌ തോട്ടുവേലി പൗരോഹിത്യ ശുശ്രൂഷയില്‍ 27 വര്‍ഷം പൂര്‍ത്തിയാക്കി. നേരത്തെ ഡാളസിലും വികാരിയായിരുന്നു. കോട്ടയം ജില്ലയിലെ മാന്‍വെട്ടം ആണ്‌ സ്വദേശം. മികച്ച ഗായകന്‍കൂടിയായ സഖറിയാസച്ചന്റെ പാട്ടുകുര്‍ബാന പ്രസിദ്ധമാണ്‌.