Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ബിനോയ്‌ തോമസ്‌ ഫോമയുടെ സൗമ്യനായ തേരാളി
  ബിനോയ്‌ തോമസ്‌ ഫോമയുടെ സൗമ്യനായ തേരാളി


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_62815794.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

ഒരു സംഘടനയെ നിയന്ത്രിക്കുകയും മുന്‍പോട്ട്‌ നയിക്കുകയും ചെയ്യുക എന്നത്‌ വളരെ ദുഷ്‌കരമായ ജോലിയാണ്‌. പക്ഷേ ഏതൊരു പ്രശ്‌നത്തെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും പുഞ്ചിരിയിലൂടെയും നേരിടുന്ന നയചരുതനായ വ്യക്തിയാണ്‌ ഫോമാ സെക്രട്ടറി ബിനോയ്‌ തോമസ്‌. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ദിര്‍ഘവീക്ഷണമുള്ളതും കര്‍മ്മപദ്ധതികളിലൂടെ സമകാലികമായ പ്രതികൂല ചുറ്റുപാടുകളില്‍ അമേരിക്കന്‍ മലയാളികള്‍ക്കൊപ്പം ഫോമയില്‍ അണിനിരക്കുകയും, അമേരിക്കന്‍ മലയാളികളുടെ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി, കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെ മുന്നിലും ഇന്ത്യന്‍ എംബസിയിലെയും കോണ്‍സുലേറ്റുകളിലെയും ഉദ്യോഗസ്ഥരുടെ ഇടയിലും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന ബിനോയ്‌ തോമസ്‌ അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനാകുകയാണ്‌ പ്രവര്‍ത്തനങ്ങളിലൂടെ.

മലയാളികള്‍ക്ക്‌ അഭിമാനിക്കാവുന്ന നേട്ടമാണ്‌ ഫോമയുടെ വിജയ കഥ. ചുരുങ്ങിയ കാലം കൊണ്ട്‌ എത്രമാത്രം ജനങ്ങളില്‍ എത്തിച്ചേരാമെന്നതില്‍ തെളിവാണ്‌ ഫോമാ. അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ മാത്രമല്ല ലോകമലയാളികളുടെ ഇടയിലും ഇന്നൊരു സജീവ സാന്നിദ്ധ്യമാണ്‌ ഫോമാ. ഫോമയുടെ മുന്‍ സെക്രട്ടറിമാരായ അനിയന്‍ ജോര്‍ജ്ജും, ജോണ്‍ സി.വര്‍ഗീസ്‌ തെളിച്ച വഴിയിലൂടെ ബിനോയ്‌ തോമസും വ്യക്തമായ കാഴ്‌ചപ്പാടോടും കര്‍മ്മ പരിപാടികളോടും കൂടി സഞ്ചരിക്കുകയാണ്‌. 40 ല്‍ പരം അംഗസംഘടനകളെയും എല്ലാ വിഭാഗം ജനങ്ങളെയും ഫോമായുടെ കുടക്കീഴില്‍ അണി നിരത്താനും, വാക്കുകളെക്കാളുപരി പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‌കുവാനും വനിതകളെയും യുവാക്കളെയും സംഘടനയിലൂടെ മുഖ്യധാരാ രാഷ്ട്രീയത്തിലെത്തിക്കുവാനും പ്രതിജ്ഞാബദ്ധനാണ്‌. ഫോമാ സെക്രട്ടറി ബിനോയ്‌ തോമസ്‌ വാഷിംഗ്‌ടണ്‍ ഡി.സി യിലെ ഡിപാര്‍ട്ട്‌മന്റ്‌ ഓഫ്‌ ഹ്യൂമന്‍ റിസോഴ്‌സിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ റിവ്യൂ തലവനായ ബിനോയ്‌ തോമസ്‌ രൂപം കൊടുത്ത ഫാദര്‍ഹുഡ്‌ ഇനിഷിയേറ്റീവ്‌ ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി. ഹാര്‍വാര്‍ഡ്‌ യൂണിവേഴ്‌സിറ്റി ഇ പ്രോജക്ടിന്‌ അംഗീകാരം നല്‍കി ആദരിച്ചു.

എറണാകുളം ജില്ലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ്‌ നേതാവായിരുന്ന എം.എം.തോമസ്‌ ന്റെ പുത്രനാണ്‌ ബിനോയ്‌. പാലാ സെന്റ്‌ തോമസ്‌ കോളേജ്‌ യൂണിയന്‍ സെക്രട്ടറി, കെ.എസ്‌.യു കോട്ടയം ജില്ലാ വൈസ്‌ പ്രസിഡന്റ്‌, തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ച ബിനോയ്‌, ഇന്‍ഡോര്‍ സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ സയന്‍സില്‍ നിന്ന്‌ ബിരുദാനന്തരബിരുദം നേടി, 1992 ല്‍ അമേരിക്കയിലെത്തി. കേരളാ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ സെക്രട്ടറി, പ്രസിഡന്റ്‌, ഫോമയുടെ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌, തുടങ്ങിയ സ്ഥാനമാനങ്ങള്‍ വഹിച്ച ബിനോയ്‌ 2006 വാഷിംഗ്‌ടണില്‍ നടന്ന കേരള മേളയുടെ കണ്‍വീനറായിരുന്നു. 10000 ല്‍ അധികം ആള്‍ക്കാരെ സംഘടിപ്പിച്ച്‌ ലോകശ്രദ്ധ നേടിയ കേരള മേള ഇന്നും ഏറ്റവും വലിയ മലയാളി സംഗമമായി നില കൊള്ളുന്നു. പ്രമുഖ ഇന്ത്യന്‍ അമേരിക്കന്‍ സംഘടനയായ നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ഏഷ്യന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കൂടിയാണ്‌ ബിനോയ്‌ തോമസ്‌.

അമേരിക്കയില്‍ മുഖ്യധാരയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ബിനോയ്‌, Montogomory citizen advisory board member ആയും, മേരിലാന്റ്‌ ഗവര്‍ണറുടെ കൗണ്‍സില്‍ ഓഫ്‌ ന്യൂ അമേരിക്കന്‍സ്‌ ന്യൂ വര്‍ക്കിംഗ്‌ കമ്മറ്റി അംഗം, തുടങ്ങിയ നിലയിലും പ്രവര്‍ത്തിക്കുന്നു.

റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മറ്റിയില്‍ 2 പ്രാവശ്യം പ്രസംഗിക്കാന്‍ അവസരം ലഭിച്ച ബിനോയ്‌, ജോര്‍ജ്ജ്‌ ബുഷിന്റെ ഭരണകാലത്ത്‌ 2 പ്രാവശ്യം വൈറ്റ്‌ഹൗസിലേക്ക്‌ ക്ഷണം ലഭിച്ചു. അടുത്ത കാലത്ത്‌ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ വൈറ്റ്‌ ഹൗസില്‍ എത്തിയപ്പോള്‍ ബിനോയിക്കും പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു. ബിനോയ്‌ തോമസ്‌, ഫോമായിലൂടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുകയാണ്‌ 2012 വരെ.