Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ഫാ.ജോസ്‌ കണ്ടത്തിക്കുടി: പൗരോഹിത്യത്തിന്റെ 40 വര്‍ഷങ്ങള്‍
  ഫാ.ജോസ്‌ കണ്ടത്തിക്കുടി: പൗരോഹിത്യത്തിന്റെ 40 വര്‍ഷങ്ങള്‍


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_34459940.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

ഒരു എത്തിനോട്ടം

(ഷോളി കുമ്പിളുവേലി- പാരീഷ്‌ കൗണ്‍സില്‍ മെംബര്‍ ബ്രോങ്ക്‌സ്‌ സീറോ മലബാര്‍ ചര്‍ച്ച്‌)

ന്യുയോര്‍ക്കിലെ പ്രശസ്‌തമായ മോണ്ടിഫിയോര്‍ ഹോസ്‌പിറ്റലിലെ ഡയാലിസിസ്‌ മുറിയില്‍, കണ്ണുകള്‍ അടച്ച്‌, ശാന്തനായി കിടക്കുമ്പോഴും ജോസച്ചന്റെ മനസ്സില്‍ ഒരു പ്രാര്‍ത്ഥന മാത്രമേയുണ്ടായിരുന്നുള്ളൂ; `എന്റെ കര്‍ത്താവേ, കുര്‍ബാനയ്‌ക്കു സമയമാകുന്നതിനു മുന്‍പ്‌ ഇതൊന്നു തീര്‍ത്തുതരേണമേ.' ആ സമയത്ത്‌ നൂറുകണക്കിന്‌ വിശ്വാസികള്‍ തങ്ങളുടെ പ്രിയപ്പെട്ട ജോസച്ചന്റെ വരവും കാത്ത്‌ പള്ളിയില്‍ പ്രാര്‍ത്ഥനാ നിരതരായി, നിറകണ്ണുകളോടെ കാത്തിരിയ്‌ക്കുകയാണ്‌. അവര്‍ക്കറിയാം കര്‍ത്താവ്‌ കൂടെയുള്ളിടത്തോളം കുര്‍ബ്ബാനയ്‌ക്ക്‌ മണിമുഴങ്ങുമ്പോള്‍ ജോസച്ചന്‍ പള്ളിയില്‍ ഉണ്ടായിരിക്കുമെന്ന്‌.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, പല ഞായറാഴ്‌ചകളിലും ദുഃഖവെള്ളിയ്‌ക്കും ഈസ്‌റ്ററിനും പിന്നെ ക്രിസ്‌തുമസ്സിനുമെല്ലാം ഡയാലിസിസിനു വിധേയനായശേഷം, ആശുപത്രിയില്‍ നിന്ന്‌ നേരെ അള്‍ത്താരയിലേക്കായിരുന്നു അച്ചന്‍ വന്നിരുന്നത്‌. അതൊരു വേദനയുടെ കാലമായിരുന്നു; സുഖമുള്ള വേദന; താന്‍ ഏറ്റെടുത്തിരിക്കുന്ന പൗരോഹിത്യം കഷ്ടപ്പാടുകളും, വേദനകളും നിറഞ്ഞതായിരിയ്‌ക്കണമെന്ന്‌ ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തേ അദ്ദേഹത്തിനറിയാമായിരുന്നു.

കണ്ടത്തിക്കുടി കുഞ്ചുലോണിന്റേയും, ത്രേസ്യാക്കുട്ടിയുടെയും സീമന്തപുത്രന്‌ വൈദികനാകണമെന്ന മോഹം ആദ്യമായി മനസ്സിലുദിച്ചത്‌ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, ബഹുമാനപ്പെട്ട ജോര്‍ജ്‌ മേമന അച്ചന്റെ പുത്തന്‍കുര്‍ബാന കൂടിയപ്പോള്‍. രണ്ടു മൂന്നു കൊല്ലം ആ മോഹം മനസ്സില്‍ തന്നെ അടക്കിവച്ചു. പേക്ഷ 1956-ല്‍ ഏബ്രഹാം പടയാറ്റില്‍ അച്ചനെ പരിചയപ്പെട്ടപ്പോള്‍ ഏബ്രഹാം അച്ചന്റെ ചുറുചുറുക്കും, പ്രവൃത്തിയും പ്രസംഗവും എല്ലാം, 6-ാം ക്ലാസ്സില്‍ എത്തിയ ജോസിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. കാര്യം നേരിട്ട്‌ കുമ്പസാരത്തിനിടയില്‍ അച്ചനോടു തന്നെ പറഞ്ഞു. പക്ഷേ മറുപടി അത്ര സുഖകരമായിരുന്നില്ല. ൈവദികവൃത്തി വേദനയും കഷ്ടപ്പാടും നിറഞ്ഞതാണെന്നും, ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവരുമെന്നും അച്ചന്‍ പറഞ്ഞപ്പോഴേക്കും `കൊച്ചുജോസ്‌' പുറകോട്ടുപോയില്ല. എന്റെ കര്‍ത്താവിനു വേണ്ടി എത്ര കഷ്ടപ്പാടുകള്‍ സഹിക്കുവാനും തയ്യാറാണെന്ന്‌ ജോസ്‌ അറിയിച്ചു. ചെറുക്കന്‍ പിന്‍മാറുന്ന ലക്ഷണം കാണുന്നില്ലെന്നായെന്നു കണ്ടപ്പോള്‍ ഏബ്രഹാം അച്ചന്‍ പറഞ്ഞു.; നീ ഇന്നു മുതല്‍ ഒരു കാര്യം ചെയ്യണം; പത്താംക്ലാസ്‌ കഴിയുന്നതുവരെ ഈ കാര്യം ആരോടും പറയരുത്‌ നിന്റെ വീട്ടില്‍ പോലും, കൂടാതെ എന്നും കൊന്ത ചൊല്ലണം, സാധിക്കുമെങ്കില്‍ ഒരെണ്ണമെങ്കിലും കൈവിരിച്ചുപിടിച്ചു ചൊല്ലണം.' അതെല്ലാം െകാച്ചുജോസിനു നൂറുവട്ടം സമ്മതം. വര്‍ഷങ്ങള്‍ പെട്ടന്നു കടന്നുപോയി, പഠിക്കുവാന്‍ സമര്‍ത്ഥനായ ജോസ്‌ പത്താം ക്ലാസ്സ്‌ പാസ്സായി. അതുവരെ മനസ്സില്‍ സൂക്ഷിച്ച ആഗ്രഹം ജോസ്‌, ചാച്ചന്റെയും അമ്മച്ചിയുടെയും അടുത്ത്‌ പറഞ്ഞു. എല്ലാവര്‍ക്കും സമ്മതം. അങ്ങെന തലശ്ശേരി മൈനര്‍ െസമിനാരിയില്‍ വൈദികനാകാന്‍ ചേര്‍ന്നു.

ഇനിയുള്ള അച്ചന്റെ വളര്‍ച്ച ചരിത്രത്തിന്റെ ഭാഗമാണ്‌. തലശ്ശേരി മൈനര്‍ സെമിനാരിയ്‌ക്കു ശേഷം കോട്ടയത്തെ വടവാതൂര്‍ മേജര്‍ െസമിനാരിയില്‍ േചര്‍ന്നു.

അവിടെനിന്ന്‌ റോമില്‍ ഉപരിപഠനം. അവിടുത്തെ അര്‍ബന്‍ യുണിവേഴ്‌സിറ്റിയില്‍ നിന്നും ഫിലോസഫിയിലും തിയോളജിയിലും മാസ്‌റ്റേഴ്‌സ്‌ ബിരുദം നേടി. 1971 മാര്‍ച്ച്‌ 27-ന്‌ വത്തിക്കാനില്‍ വച്ച്‌ കര്‍ദ്ദിനാള്‍ `ആഗ്‌നെലോ റോസ്സിയില്‍ നിന്ന്‌ തിരുപ്പട്ടം സ്വീകരിച്ച്‌ വൈദികനായി. 1973 ല്‍ നാട്ടില്‍ തിരിെച്ചത്തി, തലശ്ശേരി രൂപതയില്‍ സേവനമനുഷ്‌ഠിച്ചു. ആദ്യം മണിമൂളി ഇടവകയില്‍ അസിസ്‌റ്റ്‌ വികാരിയായി. പിന്നീട്‌ മാനന്തവാടി സെന്റ്‌ േജാസഫ്‌ പ്രസ്സിന്റെ മാനേജരായും, അതേ കാലയളവില്‍ തെന്ന മാനന്തവാടി രൂപതയുടെ ചാന്‍സലര്‍ ആയും സേവനമനുഷ്‌ഠിച്ചു. കൂടാെത തൂങ്കുഴി പിതാവിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കാനുള്ള ദൈവാനുഗ്രഹം അച്ചനുണ്ടായി. മാനന്തവാടി രൂപതയുടെ ഒട്ടുമിക്ക അദ്ധ്യാത്മിക പ്രവര്‍ത്തന മേഖലകളില്‍ അച്ചന്റെ നേതൃപാടവം നമുക്ക്‌ കാണാന്‍ കഴിയും. രൂപതയുടെ സണ്‍ഡേസ്‌കൂള്‍ ഡയറക്ടര്‍, സോഷ്യല്‍ വര്‍ക്ക്‌ ഡയറക്ടര്‍, ഫാമിലി അപ്പസ്‌തോലേറ്റ്‌ ഡയറ്‌കടര്‍, സെന്റ്‌ ജോസഫ്‌ േഹാസ്‌പിറ്റല്‍ ഡയറക്ടര്‍ എന്നിവ ഇതില്‍ ചിലതുമാത്രം. സീറോ മലബാര്‍ സഭയുടെ സെന്‍ട്രല്‍ ലിറ്റര്‍ജി കമ്മറ്റിയുടെ (ഇഘഇ) സെക്രട്ടറിയായി സഭയെ സേവിക്കാനുള്ള ഭാഗ്യവും അച്ചനു ലഭിച്ചു. പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും ദൈവാനുഗ്രഹത്താല്‍ സ്വന്തം വൃക്തിമുദ്ര പതിപ്പിക്കുവന്‍ ജോസച്ചന്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ നിസ്സംശയം പറയാം.

ഇതു കൂടായെ കല്‌പറ്റ, ചാരിറ്റി, ഒലിവുമല, എടപ്പെട്ടി, പൊഴമുടി എന്നീ ഇടവകകള്‍ സ്ഥാപിക്കുവാനും, വികാരിയായി പ്രവര്‍ത്തിക്കുവാനും അച്ചനു കഴിഞ്ഞു. കൂടാതെ ചുണ്ടക്കര, പറളിക്കുന്ന്‌ എന്നിവിടങ്ങളിലും വികാരിയായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. മാത്രമല്ല, തമിഴ്‌നാട്ടിലെ കൂനൂര്‍, ബര്‍ളിയാര്‍, അറുവന്‍കാട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ പള്ളി സ്ഥാപിക്കാനും വികാരിയായി പ്രവര്‍ത്തിക്കാനും ദൈവകൃപയാല്‍ അച്ചനു സാധിച്ചു.

അമേരിക്കയിലേക്ക്‌ മലയാളികള്‍ കുടിയേറ്റമാരംഭിച്ച അറുപതുകളില്‍ തെന്ന ധാരാളം സീറോമലബാര്‍ വിശ്വാസികളും ഇവിെട പല ഭാഗത്തായി എത്തിതുടങ്ങി. അവര്‍ കുര്‍ബ്ബാനയ്‌ക്കും, മറ്റു ആത്മീയകാര്യങ്ങള്‍ക്കും ഇവിടുത്തെ ഇംഗ്ലീഷ്‌ (ലാറ്റിന്‍) പള്ളികളെയാണ്‌ ആശ്രയിച്ചിരുന്നത്‌. പിന്നീട്‌ അമേരിക്കയിലേക്കുള്ള മലയാളികളുടെ വരവ്‌ കൂടിയപ്പോള്‍ കത്തോലിക്കര്‍ സംഘടിക്കുകയും (റീത്തു ഭേദം കൂടാതെ) കേരള കാത്തലിക്‌ അസോസിയേഷനു രൂപം നല്‌കുകയും ചെയ്‌തു. ഈ സംഘടനയുടെ നേതൃത്വത്തില്‍ നാട്ടില്‍ നിന്നു സന്ദര്‍ശനത്തിനും, ഉപരിപഠനത്തിനും മറ്റുമായി വരുന്ന മലയാളി വൈദികരെക്കൊണ്ട്‌ ഏതെങ്കിലും ഇംഗ്ലീഷ്‌ പള്ളികളില്‍ തന്നെയോ, മേറ്റതെങ്കിലും ഹാളുകള്‍ വാടകയ്‌ക്ക്‌ എടുത്തോ, വ്യക്തികളുടെ വീടുകളിലോ കുര്‍ബ്ബാന അര്‍പ്പിക്കുകയും അതില്‍ പങ്കെടുത്ത്‌ ചാരിതാര്‍ത്ഥ്യരാവുകയും െചയ്‌തു വന്നിരുന്നു. ഇതൊക്കെ അന്ന്‌ വല്ലപ്പോഴും മാത്രം കിട്ടിയിരുന്ന അനുഗ്രഹങ്ങള്‍ മാത്രമായിരുന്നു.

1993-ല്‍ സീേറാ മലബാര്‍ വിശ്വാസികളായ കുറച്ച്‌ വ്യക്തികള്‍ ന്യുയോര്‍ക്കില്‍ സംഘടിച്ച്‌, വിപുലമായ ഒപ്പുശേഖരണം നടത്തി ശ്രീ ജോസ്‌ മാളിയേക്കലിന്റെ നേതൃത്വത്തില്‍, തങ്ങള്‍ക്ക്‌ ന്യൂയോര്‍ക്കില്‍ സീറോ മലബാര്‍ ആരാധനക്രമത്തില്‍ പള്ളി സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട്‌, കര്‍ദ്ദിനാള്‍ ആയിരു?ന്ന പടിയറ പിതാവു മുഖാന്തിരം സീേറാ മലബാര്‍ ബിഷപ്പ്‌ സിനഡിന്‌ ഭീമഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച സിനഡ്‌ അന്ന്‌ തമിഴ്‌നാട്ടിലെ കൂനൂരില്‍ പള്ളിവികാരിയായിരുന്ന ജോച്ചനെ അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനായി ന്യൂയോര്‍ക്കിലേക്ക്‌ അയയ്‌ക്കുവാന്‍ തീരുമാനിച്ചു. പക്ഷേ, പല കാരണങ്ങള്‍ കൊണ്ട്‌ ന്യുയോര്‍ക്കിലെ സഭാധികാരികളുടെ അനുമതി ലഭിക്കാതിരുന്നിതിനാല്‍ അന്ന്‌ ന്യു?യോര്‍ക്കില്‍ വരുവാന്‍ സാധിച്ചില്ല, പകരം ചിക്കാഗോയില്‍ 1995-ല്‍ തന്റെ ദൗത്യവുമായി ജോസച്ചന്‍ എത്തി. ചിക്കാഗോ പള്ളി രൂപീകരണത്തിന്‌, നേതൃത്വം നല്‌കിയ ജോസച്ചന്‍ ആത്മായ കൂട്ടായ്‌മയായ വിന്‍സെന്റ്‌ ഡി പോള്‍, മാതൃജ്യോതീസ്‌, യുവജന സംഘടന എല്ലാം തുടങ്ങിവച്ചു. വാര്‍ഡ്‌ തിരിച്ചുള്ള പ്രാര്‍ത്ഥനകളും ബൈബിള്‍ വിശദീകരണ ക്ലാസ്സുകളും ഇവിടുത്തെ വിശ്വാസികളുെട ജീവിതശൈലിയില്‍ തന്നെ കാതലായ മാറ്റങ്ങള്‍ വരുത്തി.

ജോസച്ചന്റെ ്രശമഫലമായി 1999-ല്‍ വിതയത്തില്‍ പിതാവ്‌ നേരിട്ട്‌ ന്യുയോര്‍ക്കില്‍ വരുകയും ഇവിടുത്തെ സഭാധികാരികളുമായി, ചര്‍ച്ച നടത്തിയതിന്റെയും ഫലമായി അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ സീറോ മലബാര്‍ വിശ്വാസികളുള്ള `ട്രൈസ്‌റ്റേറ്റില്‍' (ന്യുയോര്‍ക്ക്‌, ന്യുജേഴ്‌സി, കണക്ടിക്കട്ട്‌ എന്നീ സ്‌റ്റേറ്റുകള്‍ കൂടുന്നതാണ്‌ ട്രൈസ്‌റ്റേറ്റ്‌) പള്ളി സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിച്ചു. അങ്ങനെ 1999-ല്‍ ജോസച്ചന്‍ ട്രൈസ്‌റ്റേറ്റിന്റെ മിഷന്‍ ഡയറക്ടര്‍ ആയി എത്തി. ന്യുയോര്‍ക്കിലും, ന്യൂജേഴ്‌സിയിലും മാറിമാറി താമസിച്ച്‌ വിശ്വാസികളെ സംഘടിപ്പിച്ചു. അച്ചന്‍െ ശ്രമഫലമായി ന്യുജേഴ്‌സിയിലെ മില്‍ഫോര്‍ഡിലും ന്യുയോര്‍ക്കിലെ റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ ഓറഞ്ച്‌ ബര്‍ക്ഷിലും സ്‌പ്രിംഗ്‌വാലിയിലും പള്ളികള്‍ സ്ഥാപിച്ചു.

2002-ല്‍ അച്ചന്‍ മുന്‍കൈയെടുത്ത്‌ ന്യുയോര്‍ക്ക്‌ രൂപതാധികാരികളുമായി സംസാരിച്ച്‌ പ്രോങ്ക്‌സിലെ സെന്റ്‌ വാലന്റിയന്റെ പേരിലുള്ള പള്ളി നമുക്ക്‌ വിട്ടു തരികയും അതിനെ 2002 മാര്‍ച്ച്‌ 24-ന്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ചര്‍ച്ച്‌ എന്ന്‌ പുനര്‍നാമകരണം ചെയ്‌ത്‌ നമ്മുടേതാക്കി മാറ്റി. അങ്ങനെ ന്യുയോര്‍ക്കില്‍ ആദ്യ സീറോ മലബാര്‍ ഇടവക ബ്രോങ്കിസല്‍ നിലവില്‍ വരികയും, ആദ്യവികാരിയായി ജോസച്ചന്‍ നിയമിതനാവുകയും ചെയ്‌തു. കഴിഞ്ഞ `9' വര്‍ഷമായി ജോസച്ചന്‍ തന്നെയാണ്‌ ഈ ഇടവകയെ നയിക്കുന്നത്‌. അച്ചന്റെ േനതൃത്വത്തില്‍ പള്ളിയിലെ ഓരോ പ്രവര്‍ത്തനങ്ങളും വളരെ ഭംഗിയായി ഇവിടെ നടക്കുന്നു. ഏതാണ്ട്‌ അഞ്ഞൂേറാളം കുടുംബങ്ങളുള്ള അമേരിക്കയിയെ തന്നെ രണ്ടാമത്തെ വലിയ ഇടവകയാക്കി ബ്രോങ്കസിനെ മാറ്റിയെടുത്തത്‌ ജോസച്ചന്റെ കഠിനാദ്ധ്വാനം ഒന്നുെകാണ്ടുമാത്രമാണ്‌. ഭൗതികമായ വളര്‍ച്ചയിലുപരി ഇടവകയുടെ ആദ്ധ്യാത്‌മിയ വളര്‍ച്ചയാണ്‌ അച്ചന്‍ കൂടുതല്‍ ഊന്നല്‍ നല്‌കുന്നത്‌. നാട്ടിലെപോലെതന്നെ സീറോ മലബാര്‍ കാത്തലിക്‌ കോണഗ്രസ്‌, വിന്‍സെന്റ്‌ ഡിപോള്‍, കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍, യുവജന സംഘടന എന്നിവയെല്ലാം ഇവിെട ശക്തമായി, അച്ചന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. വളര്‍ന്നു വരുന്ന പുതിയ തലമുറയെ നമ്മുടെ വിശ്വാസത്തിലും, സംസ്‌കാരത്തിലും വളര്‍ത്തുന്നതില്‍ അച്ചന്റെ സംഭാവന എടുത്തു പറയത്തക്കതാണ്‌. ഇടവകയെ എട്ടു വാര്‍ഡുകളാക്കി തിരിച്ച്‌ മാസംതോറും, പ്രാര്‍ത്ഥനാ യോഗങ്ങള്‍, ബൈബിള്‍ പഠനക്ലാസ്സുകള്‍ എന്നിവ എത്ര തിരക്കിനിടയിലും അച്ചന്‍ നേരിട്ടെത്തി നടത്തുന്നു. വിശ്വാസികളുടെ സൗകര്യാര്‍ത്ഥം ബ്രോങ്ക്‌സ്‌ ഇടവകയെ വിഭജിച്ച്‌ ന്യുയോര്‍ക്കില്‍തന്നെ ഹെംസ്‌റ്റഡ്‌ എന്ന സ്ഥലത്ത്‌ 2004-ല്‍ മറ്റൊരു ഇടവക കൂടി സ്ഥാപിക്കുവാന്‍ അച്ചനു സാധിച്ചു.

ന്യൂയോര്‍ക്ക്‌ വ്യക്തിപരമായി ധാരാളം അനുഗ്രഹങ്ങള്‍ അച്ചനു നല്‍കിയിട്ടുണ്ടെങ്കിലും കലശലായ വൃക്കരോഗവും പ്രമേഹവും കഠിനമായി അലട്ടിയിരുന്നു. എന്നാല്‍ എല്ലാവരുടെയും പ്രാര്‍ത്‌ഥനയുടെ ഫലമായി ദൈവത്തിന്റെ വലിയ അനുഗ്രഹം അച്ചനുണ്ടായി. 40 വര്‍ഷമായി കഠിനമായി വേദനിപ്പിക്കുന്ന വൃക്കരോഗത്തിന്‌ ശാശ്വത പരിഹാരമായി, 2009 മാര്‍ച്ച്‌ 25-ന്‌ പുതിയ ഒരു വൃക്കദാനമായി അച്ചന്‌ ലഭിച്ചു. അങ്ങനെ ജോസച്ചന്‍ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നു.

എന്താണ്‌ ജോസച്ചന്റെ പ്രത്യേകത?

സഭ വിശ്വസിച്ച്‌ തന്നെ ഭരമേല്‌പിച്ച ദൗത്യങ്ങളെല്ലാം ഒന്നുപോലും പാഴാക്കാതെ, നൂറുശതമാനം ആത്മാര്‍ത്ഥതയോടെ, കഠിന പ്രയത്‌നം ചെയ്‌ത്‌, വിജയിപ്പിച്ചു എന്ന്‌ നിസ്സംശയം പറയാം. ആരോടും തന്റെ്‌ വ്യക്തിപരമായ ബുദ്ധിമുട്ടുകളോ, വേദനകളോ അച്ചന്‍ പറയാറില്ല, ഒന്നിനോടും പരിഭവവുമില്ല. ദൈവം തനിക്കു നല്‌കിയിട്ടുള്ള താലന്തുകള്‍, തന്റെ ജീവിതമാകുന്ന കൂര്‍ബ്ബാനയിലൂടെ മറ്റുള്ളവര്‍ക്കായി യഥേഷ്ടം വീതിച്ചുകൊടുത്ത്‌ സ്വയം ശൂന്യനാകുന്ന യഥാര്‍ത്ഥ സന്യാസിയെയാണ്‌ ഞാന്‍ അച്ചനില്‍ കാണുന്നത്‌.

എന്താണ്‌ ജോസച്ചന്റെ നേട്ടം?


സ്ഥാപിച്ച പള്ളികളുടെ എണ്ണമാണോ? അതോ ഏറ്റെടുത്തു നടത്തിയ ദൗത്യങ്ങളുടെ വിജയമോ? പൗരോഹിത്യത്തിന്റെ 40-ാം വാര്‍ഷികാഘോഷിക്കുന്ന ഈ അവസരത്തില്‍ ജോസച്ചന്റെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ വിലയിരുത്തുന്നത്‌ ഈ ഇടവകയില്‍ നിന്ന്‌ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവവിളികള്‍ തന്നെയാണ്‌. ഉദാഹരണമായി, ബ്രോങ്ക്‌സ്‌ ഇടവകയിലെ മുണ്ടയ്‌ക്കല്‍ ടോം- വല്‍സ ദമ്പതികളുടെ മകന്‍ കെവിന്‍ ചിക്കാഗോ രൂപതയുടെ ആദ്യ വൈദിക വിദ്യാര്‍ത്ഥിയായി യോങ്കേഴ്‌സിലെ സെന്റ്‌ ജോണ്‍ ന്യുമാന്‍ സെമിനാരിയില്‍ ചേര്‍ന്നുകഴിഞ്ഞു. അമേരിക്കയില്‍ ജനിച്ചു വളരുന്ന, ഇവിടുത്തെ പുതിയ തലമുറയില്‍ നിന്ന്‌ വൈദികവൃത്തിയിലേക്കും, സന്യാസജീവിതത്തിലേക്കും പ്രവേശിക്കുവന്‍ കുടുതല്‍ കുട്ടികള്‍ ആഗ്രഹം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇവര്‍ക്കു പ്രചോദനമായ ജോസച്ചന്റെ മഹനീയമായ പൗരോഹിത്യം അതുതന്നെയല്ലേ യഥാര്‍ത്ഥനേട്ടം? നാളെ ഇവരിലൂടെയായിരിക്കും ജോസച്ചന്‍ അറിയപ്പെടുക. അങ്ങനെ അറിയപ്പെടാന്‍ തെന്നയായിരിക്കും ജോസച്ചനും ഏറെയിഷ്ടം.

(അടിക്കുറിപ്പ്‌: ലേഖകന്‍ നേരിട്ടു മനസ്സിലാക്കിയതും, വായിച്ചറിഞ്ഞതും, പറഞ്ഞുകേട്ടതുമായ അറിവുകളാണ്‌ ഈ ലേഖനത്തിന്റെ ആധാരം. ഒരുപക്ഷേ ഇതിലും സംഭവബഹുലവും, ത്യാഗനിര്‍ഭരവുമായിരിക്കാം അച്ചന്റെ ജീവിതം; എന്റെ വാക്കുകള്‍ക്ക്‌ അദ്ദേഹത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാന്‍ സാധിച്ചിട്ടുണ്ടോ എന്നു സംശയമാണ്‌; ഇതിലൊക്കെ എത്രയോ മഹീനയമായിരിക്കും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ വ്യക്തിത്വം.)