Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


പണിക്കര്‍ സ്റ്റുഡന്റ്‌ ഗവണ്‍മെന്റ്‌ പ്രസിഡന്റ്‌
  പണിക്കര്‍ സ്റ്റുഡന്റ്‌ ഗവണ്‍മെന്റ്‌ പ്രസിഡന്റ്‌


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_99966065.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

Warning: getimagesize(http://joychenputhukulam.com/admin/OP/opimg2_44199749.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 135

മിഷിഗണ്‍: ഡിലാസാല്‍ കാത്തലിക്‌ ഹൈസ്‌കൂളില്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ആരണ്‍ പണിക്കര്‍ സ്റ്റുഡന്റ്‌ ഗവണ്‍മെന്റ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു ഏഷ്യന്‍- അമേരിക്കന്‍ വിദ്യാര്‍ത്ഥി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്‌.

നാഷണല്‍ ഹോണര്‍ സൊസൈറ്റി പ്രസിഡന്റ്‌, സ്‌പാനിഷ്‌ ക്ലബ്‌ വൈസ്‌ പ്രസിഡന്റ്‌, മേയേഴ്‌സ്‌ സ്റ്റുഡന്റ്‌ അഡൈ്വസര്‍ എന്നീ ചുമതലകള്‍ വഹിക്കുന്ന പണിക്കര്‍, മേയറോടൊപ്പം ചേര്‍ന്ന്‌ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും, അത്‌ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത്‌ അഭിനന്ദനാര്‍ഹമാണെന്ന്‌ മേജര്‍ ജിം ഫൗട്ട്‌സ്‌ അഭിപ്രായപ്പെട്ടു.

വെറും പതിനാലാം വയസ്സില്‍ അമേരിക്കന്‌ പ്രസിഡന്റ്‌ ഒബാമയുടെ കാമ്പയിന്‍ വാളണ്ടിയറായി പണിക്കര്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന്‌ സെനറ്റര്‍ മൈക്ക്‌ സ്‌വിറ്റാല്‍സ്‌കിയുടെ യൂത്ത്‌ കാമ്പയിന്‍ മാനേജര്‍ ആയി നിയമിക്കപ്പെട്ടു.

കുമോണ്‍ മാത്ത്‌ ആന്‍ഡ്‌ റീഡിംഗ്‌ സെന്ററില്‍ പാര്‍ട്ട്‌ ടൈം ടീച്ചറായി ജോലി ചെയ്യുന്നതോടൊപ്പം, കുട്ടികള്‍ക്ക്‌ ട്യൂഷന്‍ നല്‍കുന്നതിനായിട്ട്‌ ആരണിന്റെ നേതൃത്വത്തില്‍ ഒരു സ്വകാര്യ സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്‌.

ആരണ്‍ തന്റെ ജന്മദിനം ഡിട്രോയിറ്റിലെ ഭവനരഹിതര്‍ക്കൊപ്പം ആഘോഷിക്കുകയും, അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

അമേരിക്കയിലെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നേരിട്ടുള്ള ബി.എസ്‌/എം.ഡി പ്രോഗ്രാമിന്‌ അഡ്‌മിഷന്‍ ലഭിച്ചിട്ടുള്ള ആരണ്‍ പണിക്കര്‍ കുണ്ടറ, കല്ലറയ്‌ക്കല്‍, വടക്കേപുരയില്‍ പരേതനായ കോശി പണിക്കരുടെ പൗത്രനാണ്‌.

പഠനത്തിലും, നേതൃത്വരംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏവര്‍ക്കും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെയ്‌ക്കുന്ന ഈ പ്രവാസി മലയാളി, കൊച്ചുമിടുക്കന്‍ സ്‌പോര്‍ട്‌സ്‌ രംഗത്തും മുന്‍പന്തിയില്‍തന്നെ.

ഇമെയില്‍: aaronpanicker9@gmail.com