Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ജോഷ്വാ ജോര്‍ജിന്‌ വീണ്ടും ഇന്റര്‍നാണല്‍ അവാര്‍ഡ്‌
  ജോഷ്വാ ജോര്‍ജിന്‌ വീണ്ടും ഇന്റര്‍നാണല്‍ അവാര്‍ഡ്‌


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_87786534.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

Warning: getimagesize(http://joychenputhukulam.com/admin/OP/opimg2_97208842.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 135

ഷിക്കാഗോ: ഇന്‍ര്‍നാഷണല്‍ ക്ലീവ്‌ ലാന്റ്‌ ത്യാഗരാജാ ഉത്സവത്തിലെ ഭരതനാട്യമത്സരത്തില്‍ രണ്ടാമത്‌ തവണയും ഒന്നാംസ്ഥാനം കരസ്ഥമാക്കി ഷിക്കാഗോയില്‍ നിന്നുമുള്ള ജോഷ്വാ ജോര്‍ജ്‌, മലയാളി സമൂഹത്തിന്‌ അഭിമാനമായിത്തീര്‍ന്നു. ഇപ്രാവശ്യം ജൂണിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ജോഷ്വാ 2009 വര്‍ഷത്തില്‍ സബ്‌ജൂണിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു.

ഉദ്ദേശം എണ്ണായിരത്തോളം ആളുകള്‍ പങ്കെടുക്കുന്നതും, പത്തുദിവസം നീണ്ടുനില്‍ക്കുന്നതുമായ അമേരിക്കയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ്‌ `ക്ലീവ്‌ ലാന്റ്‌ ആരാധന' എന്നറിയപ്പെടുന്ന ത്യാഗരാജ ഉത്സവം.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന്‌ കുട്ടികളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ മാത്രം മത്സരിക്കുന്ന വേദിയാണിത്‌. അങ്ങനെ ആഗോളതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പത്ത്‌ കുട്ടികളെ പിന്തള്ളിയാണ്‌ 15 വയസ്സുകാരനായ ഈ കൊച്ചുമിടുക്കന്‍ ഒന്നാംസ്ഥാനത്തെത്തിയത്‌.

ഈ മത്സരത്തിലെ ഒന്നാംസ്ഥാനക്കാരന്‍ എന്ന നിലയില്‍ ജോഷ്വായ്‌ക്ക്‌, അടുത്ത ഡിസംബര്‍-ജനുവരി മാസങ്ങളില്‍ ചെന്നൈയില്‍ വെച്ച്‌ നടക്കുന്ന അന്തര്‍ദ്ദേശീയ മ്യൂസിക്‌-ഡാന്‍സ്‌ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനും ആ വേദിയില്‍ ഒരു മണിക്കൂര്‍ സമയം ഭരതനാട്യം അവതരിപ്പിക്കുന്നതിനുമുള്ള സുവര്‍ണ്ണാവസരവും കൈവന്നിരിക്കുകയാണ്‌.

കോട്ടയം, നാട്ടകം, കാക്കൂര്‍ ഇരുപതില്‍ കുടുംബാംഗവും, ഇപ്പോള്‍ ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരുമായ ജോര്‍ജ്‌ ചെറിയാന്‍- ഓമന ദമ്പതികളുടെ മൂന്നുമക്കളില്‍ ഏറ്റവും ഇളയവനാണ്‌ ജോഷ്വാ ജോര്‍ജ്‌. കുട്ടിക്കാലത്തുതന്നെ ഡാന്‍സ്‌ പരിശീലനം ആരംഭിച്ച ജോഷ്വാ ഒമ്പതാം വയസ്സില്‍ ഭരതനാട്യം അരങ്ങേറ്റം നടത്തുകയും നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത്‌ ധാരാളം സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്‌തിട്ടുണ്ട്‌. ഇല്ലിനോയി മലയാളി അസോസിയേഷന്‍, ഷിക്കാഗോ മലയാളി അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ കലാമേളയില്‍ പങ്കെടുത്ത്‌ 13-ലധികം കലാപ്രതിഭാ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌.

ഫൊക്കാന നടത്തിയ ഇന്റര്‍‌സ്റ്റേറ്റ്‌ മത്സരത്തില്‍ നൃത്തരാജനായി തെരഞ്ഞെടുക്കപ്പെട്ട ജോഷ്വാ സ്വര്‍ണ്ണ ചിലങ്കയ്‌ക്ക്‌ അര്‍ഹനായി. ഫൊക്കാനാ-ഏഷ്യാനെറ്റ്‌ നടത്തിയ മത്സരത്തിലും വിജയിച്ചിരുന്നു. 2008 ജൂലൈ മാസത്തില്‍ ഫോമാ നടത്തിയ പ്രഥമ നാഷണല്‍ കണ്‍വെന്‍ഷനിലും ജോഷ്വാ കലാപ്രതിഭയായിരുന്നു. ഇതിനൊക്കെ പുറമെ ജയ്‌ഹിന്ദ്‌ ടിവി -കേരള സമാജം സൂപ്പര്‍ ഡാന്‍സര്‍ അവാര്‍ഡ്‌, കലാവേദി അവാര്‍ഡ്‌ എന്നിവയും ജോഷ്വാ നേടിയിരുന്നു.

ഡാന്‍സ്‌, ക്ലാസിക്കല്‍ മ്യൂസിക്‌, പിയാനോ, ഫ്‌ളൂട്ട്‌, വയലിന്‍ എന്നിവയിലും ജോഷ്വാ തന്റെ പ്രാഗത്ഭ്യം തെളിച്ചുകഴിഞ്ഞു. 2008 വര്‍ഷം നടന്ന ജനീവാ ഗ്രാന്റ്‌ ക്വിസ്റ്റ്‌ മ്യൂസിക്‌ മത്സരത്തിലും, നോര്‍ത്തേണ്‍ സബര്‍ബ്‌ സ്‌കൂള്‍ ഡിസ്‌ട്രിക്‌ട്‌ നടത്തിയ പിയാനോ, ഫ്‌ളൂട്ട്‌ മത്സരങ്ങളിലും വിജയിയായിരുന്ന ജോഷ്വാ പഠനത്തിനും മുന്നില്‍ത്തന്നെ.

നിരവധി അധ്യാപകരുടെ കീഴില്‍ ജോഷ്വാ കലാഭ്യാസം നടത്തിയിട്ടുണ്ടെങ്കിലും, ജോഷ്വായിലെ ഡാന്‍സ്‌ എന്ന കലയെ ഉണര്‍ത്തിയ തോമസ്‌ മാസ്റ്ററേയും, ഭരതനാട്യത്തില്‍ ജോഷ്വയെ ലോക നിലവാരത്തിലെത്തിച്ച ഭരതനാട്യം അധ്യാപിക പൂനം സ്വാസ്‌ വാദേയേയും ജോഷ്വായും കുടുംബവും പ്രത്യേകം സ്‌മരിക്കുന്നു.

ജോഷ്വായുടെ മൂത്ത സഹോദരികളായ ക്രിസ്റ്റി ജോര്‍ജ്‌, പ്രിയാ ജോര്‍ജ്‌ എന്നിവര്‍ കലാരംഗത്തെ പ്രഗത്ഭരും നിരവധി മത്സരങ്ങളിലെ കലാതിലകങ്ങളുമാണ്‌. ഈ രണ്ട്‌ സഹോദരിമാരും ജോഷ്വായുടെ ഉന്നതിക്ക്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നു.

അമേരിക്കയിലെ തിരക്കിട്ട ജീവിതത്തിനിടയിലും തങ്ങള്‍ക്ക്‌ ദൈവം കനിഞ്ഞുനല്‍കിയ മൂന്നു മക്കളേയും കലാരംഗത്തും, പഠനത്തിലും, സ്വഭാവ രൂപവല്‍ക്കരണത്തിലും ഒരുപോലെ മികവുറ്റരാക്കിത്തീര്‍ത്ത ജോര്‍ജ്‌- ഓമന ദമ്പതികള്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതിനൊപ്പം ഏവര്‍ക്കും മാതൃകയുമാണ്‌.

ജോഷ്വായേയും സഹോദരിമാരേയും കലാരംത്ത്‌ വളരുവാന്‍ സഹായിച്ച എല്ലാ അധ്യാപകരേയും, അഭ്യുദയകാംക്ഷികളേയും, ആദ്യമായി കലാരംഗത്തേയ്‌ക്ക്‌ അനയിച്ച ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ക്കും, മാധ്യമങ്ങള്‍ക്കും ജോഷ്വായും കുടുംബവും പ്രത്യേകം നന്ദി അറിയിച്ചു.