Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ ബോള്‍ ഇതിഹാസം ഗീതു ആന്‍ ജോസിന്‌ ഷിക്കാഗോയില്‍ വരവേല്‍പ്പ്‌ നല്‍കി
  ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ ബോള്‍ ഇതിഹാസം ഗീതു ആന്‍ ജോസിന്‌ ഷിക്കാഗോയില്‍ വരവേല്‍പ്പ്‌ നല്‍കി


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_43603605.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

Warning: getimagesize(http://joychenputhukulam.com/admin/OP/opimg2_76097908.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 135

ഷിക്കാഗോ: ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ ബോളിലെ നിറസാന്നിധ്യവും, കേരളത്തിന്റെ അഭിമാനവുമായ ഗീതു ആന്‍ ജോസിന്‌ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഷിക്കാഗോ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോ മലയാളി സമൂഹം സ്‌നേഹോഷ്‌മളവും, പ്രൗഡഗംഭീരവുമായ സ്വീകരണം നല്‍കി.

ഏപ്രില്‍ 28-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ ഏഴുമണിക്ക്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഷിക്കാഗോ പ്രസിഡന്റ്‌ ബിജു സ്‌കറിയ അധ്യക്ഷതവഹിച്ചു. ഇന്ത്യാ പ്രസ്‌ ക്ലബ്‌ നാഷണല്‍ സെക്രട്ടറി ശിവന്‍ മുഹമ്മ ആമുഖ പ്രസംഗം നടത്തുകയും, വിശിഷ്‌ടാതിഥികളെ സദസ്സിന്‌ പരിചയപ്പെടുത്തുകയും യോഗ നടപടികള്‍ നിയന്ത്രിക്കുകയും ചെയ്‌തു.

പ്രസ്‌ ക്ലബ്‌ വൈസ്‌ പ്രസിഡന്റ്‌ ജോയിച്ചന്‍ പുതുക്കുളം ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം വര്‍ഗീസ്‌ പാലമലയില്‍ നന്ദി പറഞ്ഞു.

യോഗത്തില്‍ ദീപിക ഡല്‍ഹി ബ്യൂറോ ചീഫും, മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ജോര്‍ജ്‌ കള്ളിവയലില്‍, ഷിക്കാഗോ സ്‌കൈ ബാസ്‌ക്കറ്റ്‌ ബോള്‍ ടീം മീഡിയാ ഡയറക്‌ടര്‍ വില്‍സ്റ്റെയില്‍ ബര്‍ഗ്‌, ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ ബോള്‍ ടീം മുന്‍ കോച്ച്‌ ബില്‍ ഹാരിസ്‌, ഭാര്യ, ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ കീര്‍ത്തി കുമാര്‍, ഇന്ത്യന്‍ റിപ്പോര്‍ട്ടര്‍ എഡിറ്റര്‍ ജിതേന്ദര്‍ ബേദി, ടി.വി. ഏഷ്യാ പ്രതിനിധി വന്ദന എന്നിവര്‍ യോഗത്തില്‍ മുഖ്യാതിഥികളായി പങ്കെടുത്ത്‌ ആശംസകള്‍ നേര്‍ന്നു.

പ്രസ്‌ ക്ലബ്‌ ട്രഷറര്‍ ബിജു കിഴക്കേക്കുറ്റ്‌, ഷിക്കാഗോയിലെ വിവിധ സംഘടനകളേയും പ്രസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച്‌ അഗസ്റ്റിന്‍ കരിംകുറ്റിയില്‍, പീറ്റര്‍ കുളങ്ങരസ മറിയാമ്മ പിള്ള, സതീശന്‍ നായര്‍, ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌, റ്റോമി അംബേനാട്ട്‌, ബിജി എടാട്ട്‌, ജോണ്‍ സി. ഇലക്കാട്ട്‌, സണ്ണി വള്ളിക്കളം, സിറിയക്‌ കൂവക്കാട്ടില്‍, ഷാജന്‍ ആനിത്തോട്ടം, ജോയി ചെമ്മാച്ചേല്‍, ജോസ്‌ ചാമക്കാല, ളൂയി ഷിക്കാഗോ, പി.എസ്‌. നായര്‍, ലെജി പട്ടരുമഠം, ചാക്കോ ഇട്ടിച്ചെറിയ, ചന്ദ്രന്‍ പിള്ള, ബാബു മാത്യു, ജീന്‍ പുത്തന്‍പുര, ജോസ്‌ കല്ലിടുക്കില്‍, അപ്പുക്കുട്ടന്‍ കാലയ്‌ക്കല്‍, രഘു നായര്‍, പ്രസാദ്‌ ഓര്‍ലാന്റോ, പ്രശാന്ത്‌, നബിയാര്‍, റ്റോം തോമസ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഷിക്കാഗോ പ്രസ്‌ ക്ലബ്ബിന്റെ വകയായുള്ള പ്രശംസാഫലകം പ്രസിഡന്റ്‌ ബിജു സക്കറിയ, ഗിതുവിന്‌ നല്‍കി തദവസരത്തില്‍ ആദരിച്ചു.

തനിക്ക്‌ നല്‍കിയ സ്‌നേഹോഷ്‌മളമായ സ്വീകരണത്തിനും, ഉപഹാരത്തിനും നന്ദി പറഞ്ഞുകൊണ്ട്‌ ഗീതു ജോസ്‌ മറുപടി പ്രസംഗം നടത്തി. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

2009-ല്‍ ഇന്ത്യയില്‍ വെച്ച്‌ (ചെന്നൈ) നടന്ന ഇന്റര്‍നാഷണല്‍ വനിതാ ബാസ്‌ക്കറ്റ്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിന്റെ ക്യാപ്‌റ്റനും, ടോപ്‌ സ്‌കോററുമായിരുന്ന ഗീതു ജോസ്‌, നിരവധി ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്‌.

അമേരിക്കയിലെ വനിതാ ബാസ്‌ക്കറ്റ്‌ ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന `ട്രൈഔട്ട്‌' പ്രക്‌ടീസ്‌ പരിപാടിയില്‍ പങ്കെടുക്കുന്നതിന്‌ എത്തിയതായിരുന്നു ഗീതു. ഇന്ത്യയില്‍ ക്ഷണം കിട്ടിയ ഏക ബാസ്‌ക്കറ്റ്‌ ബോള്‍ കളിക്കാരിയായ ഗീതു ലോകത്തിലെതന്നെ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന ബാസ്‌ക്കറ്റ്‌ ബോള്‍ ടീമുകളായ ഷിക്കാഗോ സ്‌കൈ, ലോസ്‌ആഞ്ചലസ്‌ സ്‌പാര്‍ക്‌സ്‌ എന്നീ ടീമുകളോടൊപ്പമാണ്‌ ട്രൈ ഔട്ട്‌ പ്രക്‌ടീസില്‍ പങ്കെടുക്കുന്നത്‌. ഏപ്രില്‍ 24 ന്‌ ആരംഭിച്ച്‌ മെയ്‌ എട്ടിന്‌ സമാപിക്കുന്ന ഈ ട്രൈ ഔട്ട്‌ പ്രാക്‌ടീസില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചാല്‍, ഇതില്‍ ഏതെങ്കിലും ഒരു ടീമില്‍ ഗീതുവിന്‌ പ്രവേശനം ലഭിക്കും. അങ്ങനെ ഒരു ഭാഗ്യം ലഭിച്ചാല്‍ ഒരു ഇന്ത്യന്‍ കളിക്കാരിക്ക്‌ ലഭിക്കാവുന്ന ഒരു വലിയ നേട്ടമായിരിക്കും ഇത്‌. ആദ്യമായിട്ടാണ്‌ ഇന്ത്യയില്‍ നിന്നും ഒരാളെ ഇതിനായി തെരഞ്ഞെടുക്കുന്നത്‌.

ഇന്ത്യന്‍ റെയില്‍വേയിലെ ഉദ്യോഗസ്ഥയായ ഗീതു ആന്‍ ജോസ്‌, ചങ്ങനാശ്ശേരി തുരുത്തി സ്വദേശിനിയാണ്‌. ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ ഹോക്ക്‌സ്‌ ബാസ്‌ക്കറ്റ്‌ ബോള്‍ ടീമിനുവേണ്ടി കളിക്കുന്നു. ഇമെയില്‍: josegeethu@gmail.com