Obituary
തോമസ് ചാക്കോ നിര്യാതനായി
obituary
അറ്റ്‌ലാന്റ: തോമസ് ചാക്കോ തിമ്പലങ്ങാട്ട്(തോമസ്‌കുട്ടി-53) നിര്യാതനായി. മേയ് 22 ശനിയാഴ്‌ച രാവിലെ എട്ടര മുതല്‍ ഒന്‍പതര വരെ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വച്ച് പ്രാര്‍ത്ഥനാ ശുശ്രൂഷയും പൊതുദര്‍ശനവും തുടര്‍ന്ന് ഒന്‍പതരയ്‌ക്കു ദിവ്യബലിയും സംസ്‌കാര ശുശ്രൂഷയും നടക്കും. ഭാര്യ റോസിലി. ചാക്കോ, റ്റോണി, റ്റീന എന്നിവര്‍ മക്കളാണ്. മരുമകള്‍ എറിന്‍.