Obituary
ഫ്ളോറിഡ (താമ്പാ): കൈപ്പുഴ നരിച്ചിറയില്‍ പരേതനായ തോസിന്റെ ഭാര്യ അന്നക്കുട്ടി (96) ഫ്ളോറിഡയിലെ താമ്പായില്‍ ഫെബ്രുവരി പത്തിനു ബുധനാഴ്ച നിര്യാതയായി. പരേത പുന്നത്തുറ വയലില്‍ കുടുംബാംഗമാണ്.
മക്കള്‍: ത്രേസ്യാക്കുട്ടി വെട്ടത്തുകണ്ടത്തില്‍ (ചിക്കാഗോ), മേരി ചെരിവുപറമ്പില്‍ (അറ്റ്ലാന്റാ), സെലിന് കുശക്കുഴിയില്‍ (പുന്നത്തുറ), ലീല കാവില്‍ (ഫ്ളോറിഡ), വത്സ കളത്തില്‍കരോട്ട് (ഫ്ളോറിഡ), റോസിലി കണ്ണച്ചാന്‍പറമ്പില്‍ (ഫ്ളോറിഡ), ലൂസി കണിയാലി (ചിക്കാഗോ).
മരുമക്കള്‍: ജോര്‍ജ് വെട്ടത്തുകണ്ടത്തില്‍, പരേതനായ തോമസ് ചരിവുപറമ്പില്‍, ജോസ് കുശക്കുഴിയില്‍, ജിമ്മി കാവില്‍, പരേതനായ ലൂക്കോസ് കളത്തില്‍കരോട്ട്, അലക്സ് കണ്ണച്ചാന്‍പറമ്പില്‍, ജോസ് കണിയാലി.
ഫെബ്രുവരി 13-നു ശനിയാഴ്ച രാവിലെ 11 മണി മുതല്‍ 12 മണി വരെ താമ്പാ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിയില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്നു പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം ഹില്‍സ്ബറോ മെമ്മോറിയല്‍ സെമിത്തേരിയിലെ ക്നാനായ ഗാര്‍ഡന്‍സില്‍ സംസ്കാരം.