Obituary
പത്തനംതിട്ട: നിലയ്ക്കല്‍ ആങ്ങമൂഴി ചായല്പ്പടി ആശ്രമ സ്ഥാപകനും മലങ്കര കത്തോലിക്കാ സഭ വൈദികനുമായ ഫാ. ഫിലിപ്പോസ് നടമല (85) നിര്യാതനായി. സംസ്കാരം ശനിയാ ഴ്ച രണ്ടിന് ആങ്ങമുഴി ചായല്പ്പടി ദേവാലയത്തില്‍. മൃതദേഹംവെള്ളിയാഴ്ച തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തിന്റെ കുടുംബമായ മല്ലപ്പള്ളി മേക്കരിങ്ങാട്ട് വീട്ടിലെത്തിക്കും. വൈകുന്നേരം ആങ്ങമൂഴി ചായല്പ്പടി ആശ്രമത്തിലും ദേവാലയത്തിലുംപൊതുദര്ശനത്തിനു വയ്ക്കും.
1934 ല്‍ മല്ലപ്പള്ളിയിലെ മേക്കരിങ്ങാട്ടു കുടുംബത്തില്‍ ജനിച്ചു. കാഷായ വസ്ത്രധാരിയായി ചെരുപ്പു ധരിക്കാതെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച ഫാ. ഫിലിപ്പോസ് നടമല മാര്‍ത്തോമ്മാ ശ്ലീഹയുടെ പാദസ്പര്‍ശമേറ്റ നിലയ്ക്കലിന്റെ മണ്ണിലേക്ക് ഒരു നിയോഗം പോലെ എത്തുകയായിരുന്നു.1978 ല്‍ വൈദികനായി. 1982ല്‍ നിലയ്ക്കല്‍ സെന്റ് തോമസ് എക്യുമെനിക്കല്‍ ദേവാലയം സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദേവാലയം അഡ്മിനിസ്ട്രേറ്ററായും ചായല്പ്പടി ദേവാലയം വികാരിയായും പ്രവര്‍ത്തിച്ചു.