Obituary
ഡോ. ഫിലിപ്പ് കൊച്ചിയില്‍ ഫിലിപ്പ് നിര്യാതനായി
Obituary
പിക്കപ്പ്സി, ന്യുയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തത്തില്‍ മരിച്ച ഡോ. സ്നേഹ ഫിലിപ്പിന്റെ പിതാവും അറിയപ്പെടുന്ന ഇന്റര്‍വന്‍ഷനല്‍ റേഡിയോളജിസ്റ്റുമായ ഡോ. ഫിലിപ്പ് കൊച്ചിയില്‍ ഫിലിപ്പ് (77) ഹോപ്പ് വെല്‍ ജംക്ഷനിലെ വസതിയില്‍ നിര്യാതനായി.പെരുമ്പാവൂര്‍ പുതുപ്പള്ളി കുന്നുകുഴിയില്‍ അന്‍സു ഫിലിപ്പാണു ഭാര്യ. (ഡച്ചസ് കമ്യൂണിറ്റി കോളജ് റിട്ട. ഉദ്യോഗസ്ഥ). അശ്വിന് കൊച്ചിയില്‍ ഫിലിപ്പ് (മയാമി), ഡോ. സ്നേഹ, ജോണ്‍ കൊച്ചിയില്‍ ഫിലിപ്പ് (കെവിന്ന്യു യോര്‍ക്ക്) എന്നിവരാണു മക്കള്‍. നിഖില്‍ കൊച്ചിയില്‍ ഫിലിപ്പ് പൗത്രനാണ്.