Obituary
അന്നമ്മ ഉമ്മന്‍ നിര്യാതയായി
Obituary
ഹൂസ്റ്റണ്‍: മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ വൈദികരിലൊരാളായ കാര്‍ത്തികപ്പള്ളി പാണ്ടിയാലക്കല്‍ റവ.ഉമ്മന്‍ ശാമുവേല്‍ ന്റെ (നൈസ് അച്ചന്) സഹധര്‍മ്മിണിയും ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മ ഇടവക ഗായകസംഘം അസിസ്റ്റന്റ് ലീഡര്‍ സാം റോജിന്‍ ഉമ്മന്റെ മാതാവുമായ അന്നമ്മ ഉമ്മന്‍ (മേഴ്സി കൊച്ചമ്മ 65 വയസ്സ്) നിര്യാതയായി. പരേത മാവേലിക്കര ചെറുകോല്‍ പുതുപ്പുരയ്ക്കല്‍ കുടുംബാംഗമാണ്.
മക്കള്‍ : സാം റോജിന്‍ ഉമ്മന്‍ (ഹൂസ്റ്റണ്‍), പ്രെറ്റി സാറ തോമസ് (ബഹറിന്‍)
മരുമക്കള്‍: ഡോ. ആന്‍ ഉമ്മന്‍ (ഹൂസ്റ്റണ്‍), ലളിത് തോമസ് (ബഹറിന്‍)
കൊച്ചുമക്കള്‍; റോണി, മന്ന, നൈസിയാ, കെന്‍, ഡെയ്ന്‍.