Obituary
ന്യു യോര്‍ക്ക്: കോതമംഗലം കോഴിപ്പള്ളി തെക്കേക്കുന്നേല്‍ പരേതരായ ചെറിയാന്റെയും ത്രേസ്യയുടെയും പുത്രന് മത്തായി തെക്കേക്കുന്നേല്‍ (91) റോക്ക്ലാന്‍ഡില്‍ നിര്യാതനായി. കോതമംഗലം സെന്റ് ജോര്‍ജ് ഹൈകൂളില്‍ അധ്യാപകനായും ദീര്‍ഘകാലം മൂവാറ്റുപുഴയില്‍ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചു. കോതമംഗലത്ത് റബര്‍ ബിസിനസും നടത്തിയിരുന്നു.
ഞാറക്കല്‍ പുത്തനങ്ങാടി പരേതനായ പി.ജെ. ഹൊര്മിസിന്റെ പുത്രി മേരി ആണു ഭാര്യ. 1987ല്‍ ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് മൂന്നു പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലെത്തി. മക്കള്‍ക്കൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
മക്കള്‍: തെരീസ, ആലീസ്, ഹൊര്‍മീസ്, ചെറിയാന്. മരുമക്കള്‍: സാജു വിതയത്തില്‍, ജോസഫ് മാരാമറ്റം, ദീപ ആലപ്പാട്ട്, ജയ പുളിക്കല്‍.