Obituary
ലൂക്കോസ് പി. കോട്ടക്കല്‍ നിര്യാതനായി
Obituary
ആല്‍ബനി (ന്യൂയോര്‍ക്ക്): പുറമറ്റം കോട്ടക്കല്‍ പരേതരായ പാപ്പച്ചന് സെബാസ്റ്റ്യന്റേയും തങ്കമ്മ പാപ്പച്ചന്റേയും മകനും ആല്‍ബനിയില്‍ സ്ഥിരതാമസക്കാരനുമായ ലൂക്കോസ് കോട്ടക്കല്‍ (68) ഏപ്രില്‍ 22 ശനിയാഴ്ച നിര്യാതനായി.
ഭാര്യ മറിയാമ്മ കോട്ടക്കല്‍ കല്ലൂപ്പാറ പുതിയ വീട്ടില്‍ അംഗമാണ്.
സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ (SUNY) എഞ്ചിനീയറായിരുന്ന പരേതന് റിട്ടയര്‍മെന്റിനുശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.