ചിക്കാഗോ ബെൻസൻവില്ല് തിരുഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ മാതൃദിനാഘോഷം പുതുമകൾകൊണ്ട് വ്യസ്ത്യസ്ഥമായി. മാതൃദിനത്തിലെ വി. കുർബാനയ്ക്ക് ശേഷം ചിക്കാഗോ രൂപത മെത്രാൻ മാർ ജോയി ആലപ്പാട്ട് എല്ലാം അമ്മമാർക്കും പൂക്കൾ നൽകി പ്രാർത്ഥിച്ച് ആശീർവ്വദിച്ചു.
ഫോട്ടോ ഷൂട്ട് മത്സര വിജയി ബിനാ പെരുങ്ങേലിൻ,ആദ്യമായി മാതൃദിനം ആഘോഷിക്കുന്ന ഷെറിൽ താന്നിക്കുഴിപ്പിൽ,സ്റ്റെഫിനി താന്നിക്കുഴിപ്പിൽ, ആൽഫി ഇല്ലിക്കുന്നുംപുറം, മേഘ മുത്തോലം, റേഷ്മ കുളത്തികരോട്ട് എന്നിവരെ പ്രത്യേകം ആദരിച്ചു. തുടർന്ന് മെൻസ് മിനിഷ്ട്രി ചെണ്ടമേളത്തോടെ അമ്മമാരേ ഹാളിലേക്ക് ആനയിച്ചു.
തുടർന്ന് തൊട്ടിൽ കെട്ട് മത്സരം സംഘടിപ്പിച്ചു. മെൻസ് മിനിസ്ട്രി ഒരുക്കിയ അമ്മ വിരുന്ന് ഏവർക്കും നൽകി. നൂറുകണക്കിന് അമ്മമാർ പങ്കെടുത്തു. പരുപാടികൾക്ക് മെൻസ് മിനിഷ്ട്രി കോർഡിനേറ്റർ സജി ഇറപുറം നേതൃത്വം നൽകി.
Comments