Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സേതു കരിയാട്ട് (79) ഫ്ലോറിഡയിലെ നേപ്പിൾസിൽ അന്തരിച്ചു   - (തോമസ് റ്റി ഉമ്മൻ)

Picture

പാലക്കാട്ടു കരിയാട്ടിൽ കുടുംബത്തിൽ രാമൻകുട്ടി നായരുടെയും ദാക്ഷായണിയമ്മയുടെയും മകനായ സേതു കരിയാട്ട് (79) ഫ്ലോറിഡയിലെ നേപ്പിൾസിൽ അന്തരിച്ചു. ദീർഘകാലം ന്യൂ യോർക്കിൽ ബ്രൂക്ലിനിലും, പിന്നീട് ന്യൂ ജേഴ്സിയിൽ പരാമസ്സിലുമായിരുന്നു താമസം.

ഇന്ത്യയിൽ സായി ബുക്കാറോയിലും , സെയിൽ സേലത്തിലും എഞ്ചിനീയർ ആയി മുൻപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് അമേരിക്കയിൽ എത്തിയതിനു ശഷം ന്യൂ യോർക്ക് സിറ്റിയിൽ ട്രാൻസിറ്റ് അതോറിറ്റിയിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിൽ സൂപ്പർവൈസർ ആയിരുന്നു. റിട്ടയർമെന്റിനു ശേഷം സൗത്ത്ഫ്ലോറിഡയിലെ നേപ്പിൾസിൽ താമസിച്ചു വരികയായിരുന്നു. ഏലിയാമ്മ കരിയാട്ട് ആണ് സഹധർമ്മിണി. മക്കൾ: രോഹൻ കരിയാട്ട്; അനീഷ് കരിയാട്ട് (പത്നി ഡോറി കരിയാട്ട്). കൊച്ചുമക്കൾ: ഐസ്സക്ക് ; സിന്ധ്യ

സഹോദരങ്ങൾ : പരേതനായ മുരളി മോഹൻ; രാജഗോപാൽ; അശോക് കുമാർ; ഹരിദാസ്; രാംകുമാർ; പരേതരായ രത്നവല്ലി ; ചന്ദ്രിക എന്നിവരാണ് ഇളയ സഹോദരങ്ങൾ.

ഫ്യൂണറൽ സംബന്ധിച്ചുള്ള വിവരങ്ങൾ: മേയ് 13: Legasy Options Funeral Home, Fort Myers, Florida മേയ് 17: Riewerts Funeral Home, Bergenfield, New Jersey

ഫ്യൂണറൽ സർവീസ്: മേയ് 18: സെന്റ് മേരീസ് സിറിയക് ഓർത്തഡോൿസ് ചർച്ച് , ബെർഗെൻഫീൽഡ് , ന്യൂ ജേഴ്സി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code