അമ്മ (ജോണ്‍ ഇളമത)
എന്‍ വിരല്‍തുമ്പില്‍
പിടിച്ചുനടന്നൊരമ്മ!
എങ്ങോ മറഞ്ഞിട്ടേറെയായ്
ഇന്നു മനസിന്റെ മുനയില്‍
തങ്ങിനില്‍ക്കുമൊരോര്‍മ്മയായ്
എന്റെ.......
മുറ്റത്തു അമ്മനട്ട പിച്ചകമിന്നു
പൂവിട്ടു നില്‍ക്കുന്നു
ചുറ്റും പറക്കുന്നു, ചിത്രശലഭങ്ങള്‍!
എന്റെ.....
അമ്മ വളര്‍ത്തിയ പുവാലിപശുവിന്നു
അമ്മയെ വിളിച്ചമറന്നു
ചിലപ്പഴൊക്കെ!
എന്റെ......
കോഴികള്‍ കൊക്കുന്ന കൂട്ടിലമ്മ
മുട്ടകള്‍ പെറുക്കുമ്പോഴമ്മ
കൂട്ടിന് എന്നെ വിളിക്കുമെരമ്മ!
എന്റെ.......
ഇന്നമ്മയില്ല,പിച്ചകമില്ല,കോഴിയില്ല
എല്ലാംകൈവിട്ടു പോയൊരു
ഒരന്യദേശത്തു വസിക്കുമൊരു പ്രവാസി!
എന്റെ........
Comments