Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തിൽ ആശംസകൾ അർപ്പിച് ഐഒസി കേരളാ ചാപ്റ്റർ സൗത്ത് ഫ്ലോറിഡ   - പി പി ചെറിയാൻ (മീഡിയ കോർഡിനേറ്റർ)

Picture

ഫ്ലോറിഡ:ഐഒസി കേരളാ ചാപ്റ്റർ സൗത്ത് ഫ്ലോറിഡാ സാരഥികൾ ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തിൽ അഭിമാനത്തോടെ ആശംസകൾ അർപ്പിച്ചു. ഐഒസി കേരളാ ചാപ്‌റ്റർ സൗത്ത് ഫ്ലോറിഡാ പ്രെസിഡന്റ് മിസ്റ്റർ പനങ്ങായിൽ ഏലീയാസിന്റെ അദ്ധ്യക്ഷതയിൽ സെപ്റ്റംബർ എട്ടിന് കൂടിയ യോഗത്തിൽ ഐഒസി നേത്രുത്വവും സുഹൃത്തുക്കളും ചേർന്ന് ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ അനുസ്മരിച്ചുകൊണ്ട് ചാണ്ടി ഉമ്മന്റെ വൻ വിജയം ആഖോഷമാക്കി. യോഗത്തിൽ ഐഒസി നാഷണൽ ട്രെഷറർ മിസ്റ്റർ രാജൻ പാടവത്തിൽ, ഐഒസി കേരളാ ചാപ്റ്റർ സൗത്ഫ്ലോറിഡാ ചെയർമാൻ മിസ്റ്റർ മേലേപുരക്കൽ ചാക്കോ, സെക്രെട്ടറി മിസ്റ്റർ രാജൻ ജോർജ്‌, വൈസ് പ്രെസിഡന്റ് മിസ്റ്റർ ഷാന്റി വറുഗീസ്, ട്രെഷറർ മിസ്റ്റർ സജീവ് സാമുവേൽ, ഫോമാ നാഷണൽ കമ്മിറ്റി മിസ്റ്റർ ബിജോയ് സേവ്യർ, മിസ്റ്റർ ജോസ് സെബാസ്റ്റ്യൻ തുടങ്ങിയവർ ചാണ്ടി ഉമ്മന്റെ വൻ വിജയത്തിൽ അഭിനന്ദനങ്ങൾ അർപ്പിച്ചു.

പ്രസിഡന്റ് പനങ്ങായിൽ ഏലിയാസ്‌ ചുരുങ്ങിയ സമയത്തിൽ ആവേശത്തോടെ ഈ ആഘോഷത്തിൽ പങ്കുചേർന്ന എല്ലാവരെയും സന്തോഷപൂർവം സ്വാഗതം ചെയ്തു. തുടർന്ന് ചാണ്ടി ഉമ്മന്റെ ചരിത്ര വിജയം ഭരണകൂട ഭീകരക്കെതിരേയുള്ള വൻ തിരിച്ചടിയാണെന്ന് വിലയിരുത്തി, ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ പോരാട്ടത്തിന് ഐഓസി കേരളാ ചാപ്റ്റർ സൗത്ത് ഫ്‌ളോറിഡയുടെ എല്ലാവിധ പിൻതുണയും പ്രഖ്യാപിച്ചു.

ഐഒസി നാഷണൽ ട്രെഷറർ മിസ്റ്റർ രാജൻ പടവത്തിൽ ഈആഘോഷത്തിലേക്കു തന്നേ ഷെണിച്ചതിൽ സന്തോഷം അറിയിക്കുകയും തുടർന്ന്‌ ചാണ്ടി ഉമ്മന്റെ വൻ വിജയം സുനിച്ചതമായിരുന്നു എന്നും, ഉമ്മൻ ചാണ്ടിയേക്കാൾ ജനസമ്മദനായി കോൺഗ്‌സിന്റെ അഭിമാന ഭാഗമാകട്ടെ എന്ന് ആശംസിക്കുകയും ഐഒസി യുഎസ്എടെ എല്ലാവിധ പിൻതുണയും വാഗ്ദാനം ചെയ്‌തു.

ചെയർമാൻ മേലേ ചക്കോ ചാണ്ടി ഉമ്മന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഇൻഡ്യയിൽ കോണ്ഗ്രെസ്സിന്റെ പുനർജന്മം അനിവാര്യമാണെന്ന് പ്രഖ്യാപിച്ചു. അതിനായി പ്രവാസികോൺഗ്രെസ്സ് ശക്തിപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു. മിസ്റ്റർ ബിജോയ് സേവിയർ ചാണ്ടി ഉമ്മന്റെ ചരിത്രവിജയം കോൺഗ്രെസിന്റെ വൻ തിരിച്ചു വരവിന്റതുടക്കമെന്ന് അഭിപ്രായപ്പെട്ടു, ഐഒസിക്കും കോൺഗ്രസിനും എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.

ട്രെഷറർ മിസ്റ്റർ സജീവ് ശാമുവേൽ ഉമ്മൻ ചണ്ടിയുട മരണാനന്തര ചടങ്ങിൽ നേരിട്ടു സംബന്ധിച്ചതിന്റെ ദൃക്‌സാക്ഷിഅനുഭവം വൈകാര്യമായി അവതരിപിച്ച. ചാണ്ടി ഉമ്മന്റെ ചരിത്ര വിജയം ഘോഷിക്കുന്നതോടൊപ്പം കോൺഗ്രസ് പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചതിന്റെ ശക്തി തെളിയിക്കുന്ന അവസരംകൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ് എന്ന് അഭിപ്രായപെട്ടു.

പനങ്ങായിൽ ഏലിയാസ് ഐഒസി കേരളാ ചാപ്‌റ്റർ സൗത്ത് ഫ്ലോറിഡാ യൂണിറ്റ് ശക്തിപെടുതുന്നതിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ട് എല്ലാ ഭാരവാഹികൾക്കും നന്ദി അറിയിച്ചു

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code