Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്റർനാഷണൽ വോളീബോൾ മാമാങ്കത്തിന് മുന്നോടിയായി നയാഗ്ര പാന്തേഴ്‌സ് ഫാമിലി മീറ്റും കിക്കോഫും   - മാത്യുക്കുട്ടി ഈശോ

Picture

നയാഗ്ര, കാനഡ: സ്പോർട്സ് രംഗത്ത്‌ നൂതന പദ്ധതികളുമായി രൂപംകൊണ്ട നയാഗ്രയിലെ പ്രശസ്തമായ ക്ലബ്ബ് "നയാഗ്ര പാന്തേഴ്‌സ്" ഒക്ടോബർ 28-ന് ഇന്റർനാഷണൽ വോളീബോൾ മത്സരം സംഘടിപ്പിക്കുന്നതിനുള്ള തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം ഫയർമാൻസ് പാർക്കിൽ നടന്ന പ്രഥമ ഫാമിലി മെംബേർസ് മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ വോളീബോൾ ടൂർണമെന്റിന്റെ കിക്കോഫ് ചടങ്ങും നടത്തി. ഏകദേശം മുപ്പതോളം ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുവാൻ പദ്ധതിയിടുന്ന ടൂർണമെന്റിൽ വിജയികൾക്ക് വമ്പൻ സമ്മാനങ്ങൾ നൽകുന്നതിനാണ് സംഘാടകരുടെ ക്രമീകരണം. അതിനായി ഇതിനോടകം കുറേ സ്പോൺസറുമാർ മുന്നോട്ടു വന്നത് സംഘാടകർക്ക്‌ വലിയ പ്രതീക്ഷ നൽകുന്നു.

ടൂർണമെന്റിന്റെ നടത്തിപ്പിനായി ക്ലബ്ബ് അംഗങ്ങളുടെ ഒരു കോർ ഗ്രൂപ്പ് അക്ഷീണം പ്രവർത്തിച്ചു വരുന്നു. മറ്റുള്ള എല്ലാ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ തുറന്ന മനസ്സുള്ള സമീപനമാണ് പാന്തേഴ്‌സ് സ്പോർട്സ് ക്ളബ്ബ് അനുവർത്തിക്കുന്നത് എന്ന് കോർ ഗ്രൂപ് അംഗം ഷെജി ജോസഫ് ചക്കുങ്കൽ പറഞ്ഞു. അതിനായി വ്യത്യസ്ത പ്രവർത്തന ശൈലിയും നൂതന പദ്ധതികളുമാണ് ഈ ക്ളബ്ബ് വിഭാവന ചെയ്യുന്നത്. തികച്ചും കേരളത്തനിമയിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ വോളീബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീം അംഗങ്ങൾക്കും സൗജന്യ താമസ സൗകര്യവും ഭക്ഷണവും നല്കുന്നതിനോടൊപ്പം വിജയികൾക്ക് അത്യാകർഷകമായ സമ്മാനത്തുകയും ട്രോഫികളും നൽകുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്യുന്നതെന്ന് ഷെജി തന്റെ സ്വാഗതപ്രസംഗത്തിൽ പ്രസ്താവിച്ചു.

ഭാവിയുടെ വാഗ്‌ദാനങ്ങളായ യുവ തലമുറയ്ക്ക് കായിക രംഗത്ത് കൂടുതൽ താൽപ്പര്യം വർധിപ്പിക്കുന്നതിനും അതിലൂടെ ഒരു ഫാമിലി അന്തരീക്ഷം ക്ലബ്ബ് അംഗങ്ങളുടെ ഇടയിൽ രൂപീകരിക്കുന്നതിനും നയാഗ്ര പാന്തേഴ്‌സ് ഊന്നൽ നല്കുന്നുവെന്നാണ് ജയ്‌ഹിന്ദ്‌ വാർത്താ പത്രത്തിന്റെ ചീഫ് എഡിറ്ററും ക്ളബ്ബ് കോർ ഗ്രൂപ്പ് അംഗവുമായ ആഷ്‌ലി മാങ്ങഴ തന്റെ ആശംസാ പ്രസംഗത്തിൽ സൂചിപ്പിച്ചത്. അതിനായി ഒക്ടോബർ 28-ന് നടത്താനിരിക്കുന്ന ഇന്റർനാഷണൽ മത്സരത്തിൽ 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ പ്രത്യേക മത്സര കാറ്റഗറി ഉണ്ടായിരിക്കുന്നതാണെന്നും ടൂർണമെൻറ് ഒരു ചരിത്ര സംഭവം ആക്കുന്നതിനും കൂടുതൽ പേരെ ആകർഷിക്കുന്നതുമായി സെലിബ്രിറ്റികളെ ഉൾപ്പെടുത്തി ബാങ്ക്വെറ്റ് പാർട്ടി ക്രമീകരിക്കുമെന്നും ആഷ്‌ലി പ്രസ്താവിച്ചു.

ഒന്റാറിയോയിലെ മുൻ നിര റിയൽ എസ്റ്റേറ്റ് ബിസ്സിനെസ്സുകാരനും ടൂർണമെന്റിന്റെ മെഗാ സ്പോൺസറുമായ ബിനീഷ് പ്രസ്തുത പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്ത് ഉൽഘാടനം നിർവ്വഹിച്ചു. ഈ മത്സരത്തിന്റെ പ്രഥമ മെഗാ സ്പോൺസർ ആകുവാൻ സാധിച്ചതിലുള്ള അതിയായ സന്തോഷം ബിനീഷ് പങ്ക് വച്ചു.

നയാഗ്രാ മലയാളി അസ്സോസിയേഷൻ പ്രസിഡൻറ് മനോജ് ഇടമന, എം.സി. ന്യൂസ് ഡയറക്ടറും കോർ ഗ്രൂപ്പ് അംഗവുമായ ധനേഷ് ചിദംബര നാഥ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. കോർ ഗ്രൂപ്പ് അംഗങ്ങളായ ഷെജി ജോസഫ് ചക്കുങ്കൽ, ആഷ്‌ലി ജെ മാങ്ങഴ, തോമസ് ലൂക്കോസ് (ലൈജു), ധനേഷ് ചിദംബര നാഥ്‌, എബിൻ പേരാലിങ്കൽ, ലിജോ വാതപ്പള്ളിൽ, ബിജു ജെയിംസ് കലവറ, അനീഷ് കുര്യൻ തേക്കുമല എന്നിവർ ടൂർണമെൻിന്റെ വിജയത്തിനായി അക്ഷീണ പരിശ്രമം നടത്തിവരുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക: ഷെജി ജോസഫ് ചക്കുങ്കൽ - 905-353-7372; ആഷ്‌ലി ജെ മാങ്ങഴ - 905-324-2400; തോമസ് ലൂക്കോസ് (ലൈജു) - 365-880-3180; ധനേഷ് ചിദംബര നാഥ്‌ - 647-671-8797.

Email: info@niagarapanthers.com

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code