Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി   - ജൂബി വള്ളിക്കളം

Picture

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ എല്‍മസ്റ്റിലുള്ള വാ്ട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ വച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. 1972-ല്‍ സ്ഥാപിതമായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളില്‍ നിരവധി വിശിഷ്ട വ്യക്തികളും അമേരിക്കയുടെ നാനാഭാഗത്തു നിന്നും ഫോമയുടേയും ഫൊക്കാനയുടേയും ദേശീയ നേതാക്കളും ഉള്‍പ്പെടെ 650-ല്‍ പരം ആള്‍ക്കാര്‍ പങ്കെടുത്ത് ഇത് ഒരു ചരിത്രമുഹൂര്‍ത്തമായി മാറി.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ലജി പട്ടരുമഠത്തില്‍  ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സോമനാഥ് ഘോഷ് തിരിതെളിയിച്ച് ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിന്റെ കവര്‍ പേജ് സുവനീര്‍ കമ്മറ്റി ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് മാത്യുവില്‍ നിന്നും സ്വീകരിച്ചുകൊണ്ട് സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് പ്രകാശനം ചെയ്തു. മുന്‍ മന്ത്രിയും കടുത്തുരുത്തി എംഎല്‍എയുമായ അഡ്വ.മോന്‍സ് ജോസഫ്, ഇല്ലിനോയി സ്‌റ്റേറ്റ് റപ്രസന്റേറ്റീവ് കെവിന്‍ ഓലിയ്ക്കല്‍, ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍, മേയര്‍ ടോം ആദിത്യ, ഡിസ്‌ക്ട്രിറ്റ് കമ്മീഷ്ണര്‍ താരാ സ്റ്റാസ്സ്, ഡപ്യൂട്ടി ഡയറക്ടര്‍ ജറാള്‍ഡ് മൂര്‍ , ഇല്ലിനോയി ഫിസിഷ്യന്‍സ് വൈസ് ചെയര്‍മാന്‍ ഡോ.ശ്രീനിവാസ് റെഡി, ഫോമ നാഷ്ണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഫൊക്കാന നാഷ്ണല്‍ സെക്രട്ടറി കലാ ഷാഹി, സാമൂഹ്യ പ്രവര്‍ത്തക ഡോ.എം.എസ്. സുനില്‍, സാജ് ഗ്രൂപ്പ് റിസോര്‍ട്ട് എം.ഡി. സാജന്‍ വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചു.

മികച്ച സാമൂഹ്യ സേവനത്തിനുള്ള പുരസ്‌കാരം ഫോമാ മുന്‍ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ അനിയന്‍ ജോര്‍ജ്ജിനും, വേള്‍ഡ് മലയാളി ഫെഡറേഷന്‍ മുന്‍ വൈസ് ചെയര്‍പേഴ്‌സനും ഗ്ലോബല്‍ ഹെല്‍പ് ഡസ്‌ക് ഫസിലിറ്റേറ്ററുമായ ഡോ. ആനി ലിബുവിനും സമ്മാനിച്ചു. ദേശീയതലത്തിലും ആഗോളതലത്തിലും സാമൂഹികപരമായും സാംസ്‌ക്കാരിക പരമായും സംഘടനാപരമായും ജനങ്ങള്‍ക്ക് പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തതിന്റെ പേരിലാണ് ഇരുവരേയും അവാര്‍ഡിന് പരിഗണിച്ചത്. 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരെ ഷാള്‍ അണിയിച്ച് ആദരിച്ചു. എന്‍.എം.ഫിലിപ്പ്, പി.ഓ.ഫിലിപ്പ്, എം.അനിരുദ്ധന്‍, ജോസ് കണിയാലി, ജയിംസ് കട്ടപ്പുറം, സ്റ്റാന്‍ലി കളരിക്കമുറി, റോയി നെടുങ്ങോട്ടില്‍, ലജി പട്ടരുമഠത്തില്‍, സണ്ണി വള്ളിക്കളം, രഞ്ചന്‍ എബ്രഹാം, ജോണ്‍സന്‍ കണ്ണൂക്കാടന്‍ എന്നീ മുന്‍ പ്രസിഡന്റുമാര്‍ തദവസരത്തില്‍ ആദരവ് ഏറ്റുവാങ്ങി. ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ വിജയത്തിനായി മാസങ്ങളോളം അക്ഷീണം പ്രയത്‌നിച്ച കണ്‍വന്‍ഷന്‍ കമ്മറ്റിയെ തദവസരത്തില്‍ അനുമോദിച്ചു. പ്രസിഡന്റ് ജോഷി വള്ളിക്കളം, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ലജി പഠരുമഠത്തില്‍, ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ നടത്തുന്നതിനായി നേതൃത്വം കൊടുത്ത ഫിനാന്‍സ് ചെയര്‍മാന്‍ ജോണ്‍സന്‍ കണ്ണൂക്കാടന്‍, സുവനീര്‍ കമ്മറ്റി ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് മാത്യു, കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഡോ.സിബിള്‍ ഫിലിപ്പ്, രജിസ്‌ട്രേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഷാനി എബ്രഹാം, ഫിനാന്‍സ് കമ്മറ്റി കൊ ചെയര്‍ വിവീഷ് ജേക്കബ്, ഗസ്റ്റ് കോര്‍ഡിനേറ്റര്‍ സജി തോമസ്, കണ്‍വന്‍ഷന്‍ കൊ-കണ്‍വീനര്‍ ജൂബി വള്ളിക്കളം, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഡോ.റോസ് വടകര, അവാര്‍ഡ് കമ്മറ്റി ചെയര്‍ ഡോ.സ്വര്‍ണ്ണം ചിറമേല്‍, മെഗാതിരുവാതിര കോര്‍ഡിനേറ്റര്‍ സാറാ അനില്‍ എന്നിവരെ പ്ലാക്കുകള്‍ നല്‍കി ആദരിച്ചു.

പൊതു സമ്മേളനത്തിനുശേഷം ഗ്രാന്‍ഡ് ഡിന്നറും വിജയ് യേശുദാസ്  ഭുവനആനന്ദിന്റെ ലൈവ് ഗാനമേളയും അരങ്ങേറി. ടീം അഗ്നിതാളം, ടീം ഗുങ്കുരു ടീം ലാസ്യ എന്നീ ഗ്രൂപ്പുകളുടെ ഡാന്‍സുകളും പരിപാടിക്ക് മോടി കൂട്ടി.

സാറാ അനില്‍ കോര്‍ഡിനേറ്റ് ചെയ്ത മെഗാതിരുവാതിരയ്ക്ക് ശേഷം ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ ഘോഷയാത്രയായി വിശിഷ്ടാതിഥികളെ പൊതുസമ്മേളന ഹാളിലേക്ക് ആനയിച്ചു. ഡോ.സിബിള്‍ ഫിലിപ്പും ഡോ.റോസ് വടകരയും അവതാരകയായി പൊതുസമ്മേളനം നിയന്ത്രിച്ചു. ഫിനാന്‍സ് ചെയര്‍മാന്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ഏവര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു. മൈക്കിള്‍ മാണിപറമ്പില്‍, ലീല ജോസഫ്, ഷൈനി ഹരിദാസ്, ഷൈനി തോമസ്, മനോജ് തോമസ്, സാബു കട്ടപ്പുറം, തോമസ് മാത്യു, ഫിലിപ്പ് പുത്തന്‍പുര, ജയന്‍ മുളങ്ങാട്, സൂസന്‍ തോമസ്, സെബാസ്റ്റിയന്‍ വാഴേപറമ്പില്‍, കാല്‍വിന്‍ കവലയ്ക്കല്‍ എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code