Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സംഗീതപ്പെരുമഴയിൽ ന്യൂയോർക്കിനെ കുളിരണിയിച്ച് കലാവേദി സംഗീത സന്ധ്യ ശ്രദ്ധേയമായി   - മാത്യുക്കുട്ടി ഈശോ

Picture

ന്യൂയോർക്ക്: പൂർണ്ണമായും പുതു തലമുറയിൽപ്പെട്ട മലയാളീ യുവ സംഗീതജ്ഞരെ അണിനിരത്തി വ്യത്യസ്ത ശൈലിയിൽ അരങ്ങേറിയ കലാവേദി സംഗീത സന്ധ്യ കാണികളുടെ നിറഞ്ഞ കയ്യടിക്കും പ്രശംസക്കും സാക്ഷിയായി. ഫ്ലോറൽ പാർക്കിൽ 257 സ്ട്രീറ്റിലുള്ള ഇർവിൻ ആൾട്ടമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ കഴഞ്ഞ ശനിയാഴ്ച നടത്തപ്പെട്ട സംഗീത മാമാങ്കം പ്രേക്ഷകർക്ക് പുതിയൊരു അനുഭവവും ഹൃദയത്തിൽ മായാതെ തങ്ങിനിൽക്കുന്ന ഓർമ്മയുമായി മാറി. അമേരിക്കയിൽ ജനിച്ചു വളർന്ന മലയാളം നേരെചൊവ്വേ സംസാരിക്കാൻപോലും മടികാണിക്കുന്ന യുവ തലമുറയിൽപ്പെട്ട യുവ കലാകാരന്മാരെ അണിനിരത്തി കലാവേദി ഒരുക്കിയ സംഗീത വേദി ഇത്തരത്തിലെ ആദ്യ വിജയപ്രദമായ പരീക്ഷണമായിരുന്നു. ന്യൂയോർക്കിലെ കലാവേദി, ഒരിക്കൽക്കൂടി അർത്ഥമുള്ള കലാകാരന്മാരുടെ കൂട്ടായ്മ മാത്രമല്ല, കാലങ്ങൾക്ക് മീതേ പറന്നു ദിശതേടുന്ന അന്വേഷകരുമാണെന്ന് ഇതുമൂലം തെളിയിച്ചു.

കോളേജ് വിദ്യാർഥി കൂടിയായ നവനീത് ഉണ്ണികൃഷ്ണൻ, അനുഗ്രഹീത ഗായികമാരായ അപർണ്ണ ഷിബു, സാറാ പീറ്റർ, സ്നേഹാ വിനോയ്, നന്ദിത തുടങ്ങിയ അമേരിക്കയിൽ ജനിച്ച് വളരുന്ന ഭാവിയുടെ വാഗ്ദാനങ്ങളായ ഗായകരാണ് ഈ സംഗീത മാമാങ്കം സംഗീത പ്രേമികൾക്കായി സമ്മാനിച്ചത്. നവനീത്, അമേരിക്കയിലെ അരിസോണയിൽ ജനിച്ചു വളർന്ന കോളേജ് വിദ്യാർത്ഥിയാണ്. സംഗീതത്തിന്റ പരപ്പിൽനിന്നു ആഴത്തിലേക്കു ഊളിയിടുവാനും മുത്തുകൾ കൊത്തിയെടുത്തു പരപ്പിൽ നീന്തിനിൽക്കുമ്പോൾ തന്നെ, രാഗങ്ങളുടെ മഴവിൽക്കാവടിയുലച്ചു വിസ്മയം സൃഷ്ടിക്കാനും കഴിയുന്ന അസുലഭ പ്രതിഭ. പലപ്പോഴും സംഗീതത്തിന്റെ നിലയില്ലാകയങ്ങളിൽ മുങ്ങിക്കുളിക്കുമ്പോഴും വൈവധ്യമായ ലോക സംഗീതത്തിന്റെ ചരിത്ര കോണുകളിലൂടെ കൊണ്ടുപോയി കോർത്തിണക്കി സമ്മാനിച്ച രാഗമേളനം. മറ്റാരും എത്തിയിട്ടില്ലാത്ത ഒരു തലത്തിലേക്കു മലയാളസംഗീതത്തെ ഉയർത്തി. പഴയകാല മലയാള സംഗീതജ്ഞരുടെ ഗാനങ്ങളിലൂടെ ഊഴ്ന്നിറങ്ങി അതിലെ താളലയങ്ങളെ അപഗ്രഥിച്ച് സംഗീത വിരുന്നൊരുക്കുന്നതിൽ പ്രാവീണ്യം നേടിയിട്ടുള്ള യുവ ഗായകനാണ് നവനീത് ഉണ്ണികൃഷ്ണൻ.

അപർണ്ണ, സാറ, സ്നേഹ, നന്ദിത, ഇവർ ഭാവിയുടെ വരദാനങ്ങൾ. കൊച്ചുകേരളം അമേരിക്കയിൽ പറിച്ചുനട്ടു, അതിനു കലയുടെ മുദ്രചാർത്തി..കലാവേദി ടീം ആദരം അർഹിക്കുന്നു. സാധാരണ ഇത്തരം സംഗീത വിരുന്നുകളിൽ പ്രശസ്തരായ സംഗീതജ്ഞരാണ് പങ്കെടുക്കുക. എന്നാൽ അമേരിക്കയിൽ ജനിച്ചുവളർന്ന കുരുന്നുകൾ പൂർണ്ണമായും മലയാളസംഗീതവിരുന്നിൽ താരങ്ങളാവുകയും പരിപാടി പൂർണ്ണമായും വിജയമാക്കാനും കഴിഞ്ഞത് പുതിയ ഒരു പരീക്ഷണവിജയമായിമാറി.

മാനവീകതക്കുവേണ്ടി കലയിലൂടെ മനുഷ്യരെ ഒന്നിപ്പിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന കലാകാരന്മാരുടെ കൂട്ടമാണ് കലാവേദി യു.എസ്.എ. ഭാരതീയ കലകളിൽ അമേരിക്കയിൽ ജനിച്ചുവളർന്ന പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കുവാനും കലാവേദി പരിശ്രമിച്ചു വരുന്നു. കലാവേദി യു.എസ്.എ-യുടെ മികച്ച സാമൂഹ്യ സേവനത്തിനുള്ള കലാവേദി പുരസ്‌കാരം ശ്രീമതി ലീല മാരേട്ടിന് നൽകി. ലീല മാരേട്ടിന്റെ അസാന്നിധ്യത്തിൽ ലീലയ്ക്കുവേണ്ടി മേരിക്കുട്ടി മൈക്കിൾ ബിസിനസ്സ് സംരംഭകൻ ശ്രീ സാബു ലൂക്കോസിൽനിന്നും പുരസ്കാരം ഏറ്റു വാങ്ങി.

മാധ്യമ രംഗത്ത് മൂന്നു പതിറ്റാണ്ടു കാലം നീണ്ട നിരന്തരമായ ഇടപെടലുകളിലൂടെയും അന്വേഷണങ്ങളിലൂടെയും സമൂഹത്തിന് നൽകിയ സംഭവനകൾക്കുള്ള അംഗീകാരമായി പ്രത്യേക പുരസ്‌കാരം നൽകി കോരസൺ വർഗ്ഗീസിനെ കലാവേദി ആദരിച്ചു. ന്യൂയോർക്കിൽ നടന്ന കലാവേദി സംഗീത മേളയിൽ രാജ്യസഭാഗം ജോസ് കെ മാണി കലാപ്രതിഭകൾക്കും സംഘടനാ പ്രവർത്തകർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code