Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Picture

പെന്‍സില്‍വേനിയ: നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ പിസിഎന്‍എകെ മഹാസമ്മേളനത്തിന് തിരശ്ശീല ഉയരുകയാണ് .

അനുഭവസമ്പന്നരും പ്രാപ്തരും ആത്മീയദര്‍ശനവുമുള്ള നേതൃത്വനിര 2023 കോണ്‍ഫറന്‍സിന്റെ നാലു ദിവസം നീണ്ടു നില്‍ക്കുന്ന ആത്മീയ സമ്മേളനത്തിന് പെന്‍സില്‍വേനിയ ലങ്കാസ്റ്റര്‍ കൗണ്ടി ഒരുങ്ങി. 38-ാമത് കോണ്‍ഫറന്‍സ് ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ ലങ്കാസ്റ്റര്‍ കൗണ്ടി കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ചാണ നടക്കുന്നത്. ''എന്നില്‍ വസിപ്പിന്‍ (യൊഹന്നാന്‍ 15:4)'. എന്നുള്ളതാണ് കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം.

നാലു പതിറ്റാണ്ട് കാലത്തെ പിസിനക്ക് ചരിത്രത്തിലെ ജനപങ്കാളിത്വം കൊണ്ടും ആത്മീയ അനുഗ്രഹംകൊണ്ടും ശ്രദ്ധേയമയ കോണ്‍ഫറന്‍സായിരുന്നു 2003 -ല്‍ പെന്‍സില്‍വേനിയായില്‍ നടന്നത്. കത്തോലിക്ക സഭയുടെ കടന്നുകയറ്റത്തില്‍ തങ്ങളുടെ ഉപദേശത്തനിമയും ജീവിതചര്യയും കാത്തു സുക്ഷിക്കാന്‍ യൂറോപ്പില്‍ നിന്ന് കുടിയേറിയവരുടെ പിന്‍തലമുറക്കാരായ അമിഷ് ജനത അധിവസിക്കുന്ന ലങ്കാസ്റ്റര്‍ കൗണ്ടിയില്‍ വെച്ച് നടക്കുന്ന കോണ്‍ഫറന്‍സ് പ്രാര്‍ത്ഥനാപൂര്‍വം മികച്ച ക്രമീകരണങ്ങളാണ് സംഘാടക സമിതി ചെയ്തുവരുന്നത്.

കുട്ടികള്‍ക്കായുള്ള പ്രത്യേക പ്രോഗ്രാമുകള്‍, സ്‌പോര്‍ട്‌സ് മത്സരങ്ങള്‍, സിമ്പോസിയം, മിഷന്‍ ചലഞ്ച്, സെമിനാറുകള്‍, യുവജനസമ്മേളനം,സഹോദരി സമ്മേളനം, ഹെല്‍ത്ത് സെമിനാര്‍, പൊതുയോഗം, ഉണര്‍വ്വ് യോഗംതുടങ്ങി പ്രത്യേക സെക്ഷനുകള്‍ ഈ നാലുദിനങ്ങളില്‍ നടത്തപ്പെടും.

ഫിലഡല്‍ഫിയ, ഹാരിസ്ബര്‍ഗ് വിമാനത്താവളങ്ങളില്‍ നിന്ന് വാഹന ഗതാഗത സൗകര്യങ്ങള്‍ ക്രമീകരണം ചെയ്തിട്ടുണ്ട്. ഫിലഡല്‍ഫിയയില്‍ നിന്നുള്ള ദൂരം ഏകദേശം രണ്ട് മണിക്കൂറും ഹാരിസ്ബര്‍ഗ് വിമാനത്താവളത്തില്‍ നിന്ന് മുപ്പത് മിനിറ്റുമാണ്. വാഹന ഗതാഗത സകര്യം ആവശ്യമുള്ളവര്‍ നിങ്ങളുടെ എത്തിച്ചേരല്‍, മടങ്ങി പുറപ്പെടല്‍ സമയം മുന്‍കൂട്ടി അറിയിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 267-434-2006 എന്ന നമ്പരില്‍ ബദ്ധപ്പെടാവുന്നതാണ്.

മുഖ്യ പ്രാസംഗികരായ റവ. സാമുവേല്‍ റോഡ്രിഗീസ്, റവ. ജോഷ് ഹേറിംഗ്, റവ. എറിക്ക് പീട്രി, റവ. സാം മാത്യു, റവ. കെ.ജെ. തോമസ് കൂടാതെ ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നുമായി എത്തിചേരുന്ന കര്‍ത്തൃ ശുശ്രൂഷകന്മാരും വിവിധ സെഷനുകളില്‍ ദൈവവചനം പ്രസംഗിക്കും.

പി.സി.എന്‍.എ.കെ 2023 ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ റോബി മാത്യു (കണ്‍വീനര്‍), ബ്രദര്‍ സാമുവേല്‍ യോഹന്നാന്‍ (സെക്രട്ടറി), ബ്രദര്‍ വില്‍സന്‍ തരകന്‍ (ട്രഷറര്‍), ബ്രദര്‍ ഫിന്നി ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സോഫി വര്‍ഗീസ് (ലേഡീസ് കോര്‍ഡിനേറ്റര്‍), രാജന്‍ ആര്യപ്പള്ളി മീഡിയാ കോര്‍ഡിനേറ്റര്‍ എന്നിവരോടൊപ്പം നിലവിലുള്ള നാഷണല്‍, ലോക്കല്‍ കമ്മിറ്റികള്‍ 2023 ലെ കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്നു.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളി, നാഷണല്‍ മീഡിയാ കോര്‍ഡിനേറ്റര്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code