Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഓൺലൈൻ ചാനൽ മിഴി തുറന്നു   - പി.പി ചെറിയാൻ

Picture

ന്യൂയോർക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഓൺലൈൻ ചാനൽ രംഗത്ത് സജീവമാകുന്നു. സഭയുടെ ഔദ്യോഗിക ഓൺലൈൻ ചാനലായ മാർത്തോമാ വിഷൻ (MAR THOMA VISION) മെയ് 22 നു നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ മിഴി തുറന്നു. സഭയുടെ മിഷൻ പ്രവർത്തനങ്ങൾ, വിവിധ പ്രോഗ്രാമുകൾ, അറിയിപ്പുകൾ, ധ്യാനം , അഭിമുഖങ്ങൾ, അനുഭവങ്ങൾ തുടങ്ങിയവ മാർത്തോമാ വിഷൻ ഓൺലൈൻ ചാനലിലൂടെ ലോക മെങ്ങുമുള്ള സഭാജന ങ്ങൾക്ക് ലഭ്യമാവും.

മംഗലപ്പുഴ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ചേർന്ന് യോഗത്തിൽ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ( ചെയർമാൻ ) അധ്യക്ഷത വഹിച്ചു .ഡോ:യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത പ്രാരംഭ പ്രാർത്ഥന നടത്തി. സഭാ സെക്രട്ടറി റവ:സി.വി. സൈമൺ സ്വാഗതം ആശംസിച്ചു. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ അധ്യക്ഷ പ്രസംഗത്തിന് ശേഷം മെത്രപൊലീത്ത ഡോ:തിയോഡോഷ്യസ് മാർത്തോമ നിലവിളക്കിൽ തിരികൊളുത്തി ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മാർത്തോമാ വിഷൻ ലോഗോ ചല ചിത്ര നടനും ഗായകനുമായ റിനി ടോം നിർവഹിച്ചു. ഓൺലൈൻ ചാനലായ മാർത്തോമാ വിഷനു നിരവധി പ്രമുഖർ ആശംസകൾ അർപ്പിച്ചു. സാം ചെമ്പകത്തിൽ ( കൺവീനർ ) നന്ദി പറഞ്ഞു .ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപ്പൊലീത്തയുടെ പ്രാർത്ഥനയോടെ ചടങ്ങുകൾ സമാപിച്ചു.ജോയ്‌സി മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു

അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ( ചെയർമാൻ ) റവ. സി. വി. സൈമൺ ( സഭാ സെക്രട്ടറി ) രാജൻ ജേക്കബ് ( സഭാ ട്രസ്റ്റി ) സാം ചെമ്പകത്തിൽ ( കൺവീനർ ) ഡി. എസ്. എം. സി ഡയറക്ടർ റവ. ആശിഷ് തോമസ് ( പ്രൊഡക്ഷൻ ഹെഡ് ) റവ. ഷാം. പി. തോമസ്, റവ. വിജു വർഗീസ്, റവ. എബ്രഹാം വർഗീസ്, റവ. അനി അലക്സ്‌, വർഗീസ്. സി. തോമസ്, മോഡി. പി. ജോർജ്, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് അണിയറ പ്രവർത്തകർ. പുതിയ ചാനലിന്റെ വിജയത്തിനായി ഏവരുടെയും പ്രാർ ത്ഥനയും പിന്തുണയും സാം ചെമ്പകത്തിൽ (കൺവീനർ)*അഭ്യർത്ഥിച്ചു .

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code