ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന നോർത്ത് ഈസ്ററ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (NORTHEAST RAC) നേതൃത്വത്തിൽ സാമൂഹിക ജീവിതത്തിലും, കുടുംബ ജീവിതത്തിലും, വ്യക്തി ജീവിതത്തിലും നേരിടുന്ന സാമൂഹിക, വൈകാരിക സംഘർഷങ്ങൾക്ക് എങ്ങനെ സാന്ത്വനം നൽകാം എന്ന ലക്ഷ്യത്തോടെ ഒരു ശിൽപശാല ന്യൂയോർക്കിൽ നടത്തപ്പെടുന്നു.
ന്യൂ യോർക്കിലുള്ള ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് (2350 Merrick Ave, Merrick, NY 11566) മെയ് 27 ശനിയാഴ്ച്ച രാവിലെ 8.30 മുതൽ ഉച്ചക്ക് 12.00 വരെയാണ് ശിൽപശാല. ഈ മേഖലയിലെ വിദഗ്ദ്ധരായ റവ. ബിജു പി. സൈമൺ (ഫിലാഡൽഫിയ), ഡോ. അനിൽ ചാക്കോ (ന്യൂയോർക്ക്), ശ്രീമതി ബെറ്റ്സി ചാക്കോ (ന്യൂയോർക്ക്), എന്നിവർ നേതൃത്വം നൽകും.
13 വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും ഈ ശിൽപശാലയിൽ പങ്കെടുക്കാം. ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ വെച്ച് നടത്തുന്ന ഈ ശിൽപശാലകൾ അനേകർക്ക് സാന്ത്വനം നൽകുന്ന വേദിയാണന്ന് ഭദ്രസനാധിപൻ ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് അഭിപ്രായപ്പെട്ടു.
ഭദ്രാസന കോർഡിനേറ്റർന്മാരായ റവ. ജെയ്സൺ എ. തോമസ്, ടോം ഫിലിപ്പ്, നോർത്ത് ഈസ്ററ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ ചുമതലക്കാരായ റവ. വി.ടി. തോമസ്, തോമസ് ജേക്കബ്, കുര്യൻ തോമസ്, ബെജി ടി. ജോസഫ് എന്നിവരടങ്ങുന്ന കമ്മിറ്റി ശിൽപശാലയുടെ ക്രമികരണങ്ങൾക്ക് നേതൃത്വം നൽകും.
വാർത്ത അയച്ചു തന്നത്: ഷാജി തോമസ് ജേക്കബ്
Comments