Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓർമാ ഭൂഖണ്ഡാന്തര പ്രസംഗോത്സവം: 25 ഭാഗ്യ ജേതാക്കൾ   - (പി.ഡി ജോർജ് നടവയൽ)

Picture

ഫിലഡൽഫിയ /കോട്ടയം: " ഓർമാ ഒറേറ്റർ ഓഫ് ദി ഇയർ -2023" പ്രതിഭയെ യേയും നിരവധി പ്രസംഗ പ്രഗത്ഭമതികളെയും കണ്ടെത്തി ആഗോള മലയാള സംസ്കൃതിയിൽ പ്രസിദ്ധമാക്കുന്നതിന്, ഓർമ ഇൻ്റർനാഷണൽ നടത്തുന്ന ആദ്യ ഭൂഖണ്ഡാന്തര പ്രസംഗോത്സവത്തിലെ ലക്കി വിന്നേഴ്സിൻ്റെ പേരുകൾ ഓർമ ഇൻ്റർനാഷണൽ ടാലൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജോസ്, ഡയറക്ടർമാരായ ഷൈൻ ജോൺസൺ, പ്രൊഫ. ഡോ. ഫ്രെഡ് മാത്യൂ,ചെസ്സിൽ ചെറിയാൻ എന്നിവർ പ്രസ് കോൺഫറൻസിൽ റിലീസ് ചെയ്തു. മലയാളികൾ താമസിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നും ആകെ 419 കുട്ടികൾ/ യുവാക്കൾ പ്രസംഗമത്സരത്തിൻ പേര് രജിസ്റ്റർ ചെയ്തു. മാർച്ച് 10 എന്ന സമയ പരിധിയിൽ, ആകെ 364 പ്രസംഗങ്ങൾ ലഭിച്ചു. 2023 ഫെബ്രുവരി 28നുള്ളിൽ പ്രസംഗങ്ങൾ അപ് ലോഡ് ചെയ്ത 247 പ്രസംഗകരിൽ നിന്ന് മെഷീൻ നറുക്കെടുപ്പിലൂടെ കണ്ടെത്തിയ 25 ലക്കി വിന്നേഴ്സിൻ്റെ പേരുകൾ:

അഭിജിത് ജോസഫ് (ലവ് ലി പ്രൊഫഷണൽ യൂണവേഴ്സിറ്റി, ഫഗ്വാർ പഞ്ചാബ്), അച്യുത് കെ എസ് ( സെൻ്റ് മേരീസ് എച് എസ് എസ്, മണ്ണാർകാട്ട്, കോട്ടയം), ആദിത്യൻ സുനിൽ ( സെൻ്റ് ജോസഫ് എച് എസ് എസ്, പുലിക്കുറുമ്പ, കണ്ണൂർ), അൽഫിദ പി എസ്, (ഏ ജെ ജോൺ എം ജി ജി എച് എസ് എസ്, തലയോലപ്പറമ്പ്), ആൽവിൻ മനോജ് (സെൻ്റ് തോമസ് ഹൈസ്കൂൾ, മരങ്ങാട്ടുപിള്ളി) , അംജദ് എം (ഷുഹദ ഇസ്ലാമിക് കോളജ്, അങ്ങാടിപ്പുറം), ആൻ മരിയാ സജി (സെൻ്റ് മേരീസ് ജി എച് എസ് എസ്, പാലാ), ആൻ മേരി വർഗീസ് (ഗുഡ് ഷെഫേഡ് പബ്ളിക് സ്കൂൾ, മടപ്പള്ളി), അന്നാ സെബാസ്റ്റ്യൻ ( ബാംഗളൂർ സിറ്റി കോളജ് ഓഫ് നേഴ്സിങ്, ബെംഗലൂരു), അഷ്നാ അനീഷ് (സെൻ്റ് ജോസഫ് ഇ എം എച് എസ്, വണ്ടിപ്പെരിയാർ), ദിനാ ആൻ്റണി ( സെൻ്റ് തോമസ് എച് എസ് എസ്, തങ്കമണി), ഹൃഷിക് രാമനാഥൻ ( കേന്ദ്രീയ വിദ്യാലയ, എർണാകുളം), ലിനെറ്റ് റോസ് ബെന്നി (മേരിഗിരി പബ്ളിക് സ്കൂൾ, കൂത്താട്ടുകുളം), മാളവിക മുരളി ( വിദ്യോദയ സ്കൂൾ, തേവയ്ക്കൽ, കൊച്ചി), മരിയാ ചഞ്ചൽ ( സേക്രട് ഹാർട് കോളജ്, തേവര, കൊച്ചി), മേഘാ എൽസാ സാജു ( അൽ അലിയാ ഇൻ്റർനാഷണൽ ഇൻഡ്യൻ സ്കൂൾ, റിയാദ്, സൗദി അറേബ്യ), നാഗേശ്വരൻ സായിറാം (യുണൈറ്റഡ് ഇൻഡ്യൻ സ്കൂൾ, കുവൈറ്റ്), നിവേദ്യ കെ ( ജി എച്ച് എസ് എസ്, കുറ്റ്യാടി), നിയാ ബിനു ( സെൻ്റ് ഫിലോമിനാസ് പബ്ളിക് സ്കൂൾ ആൻ്റ് ജൂനിയർ കോളജ്, ഇലഞ്ഞി), നിയാ സുനിൽ ( കരിയർ ഡ്രീംസ് കോളജ്, ഇടപ്പാടി), നോയ യോഹന്നാൻ ( കാർമൽ സി എം ഐ പബ്ളിക് സ്കൂൾ, പുളിയാന്മല), പ്രിയാ സോളി (സെൻ്റ് തെരേസാസ് കോളജ്, എറണാകുളം), സിദ്ധാർത്ഥ് കുമാർ ഗോപാൽ (സെൻ്റ് തോമസ് റെസിഡൻഷ്യൽ സ്കൂൾ, തിരുവനന്തപുരം), സോനു സി ജോസ് ( രാംജസ് കോളജ്, യൂണിവേഴ്സിറ്റി ഓഫ് ഡെല്ലി), സ്വർണ്ണാ കെ എസ് (ന്യൂമാൻ കോളജ് തൊടുപുഴ).

ഭാഗ്യ ജേതാക്കൾക്കുള്ള ക്യാഷ് പ്രൈസുകളും സർട്ടിഫിക്കറ്റുകളും അവരവരുടെ വിദ്യാഭ്യാസ സ്ഥാപനവുമായി സഹകരിച്ച് എത്തിച്ചു കൊടുക്കും. ഓർമാ ഇൻ്റർനാഷനൽ ഭാരവാഹികളായ ജോസ് ആറ്റുപുറം ( ട്രസ്റ്റീ ബോർഡ് ചെയർമാൻ), ജോർജ് നടവയൽ (പ്രസിഡൻ്റ്), ഷാജി അഗസ്റ്റിൻ (ജനറൽ സെക്രട്ടറി), റോഷിൻ പ്ളാമൂട്ടിൽ (ട്രഷറാർ), ട്രസ്റ്റീ ബോർഡ് അംഗങ്ങളായ ഡോ ജോർജ് അബ്രാഹം, ജോയി പിവി, ഷിജി സെബാസ്റ്റ്യൻ എന്നിവരും കോൺഫറൻസിലുണ്ടായിരുന്നു.

ഒന്നാം ഘട്ട പ്രസംഗങ്ങളിൽ നിന്ന് മികവിൻ്റെ അടിസ്ഥാനത്തിൽ, ഇംഗ്ലീഷ് വിഭാഗത്തിൽ ഇരുപതു പ്രസംഗകരെയും, മലയാളം വിഭാഗത്തിൽ ഇരുപതു പ്രസംഗകരെയും, ഓരോ വിഭാഗത്തിൽ നിന്നും ഒന്നു വീതം വൈൽഡ് കാർഡ് ജേതാക്കളെയും രണ്ടാം ഘട്ട മത്സരത്തിലേക്ക് തിരഞ്ഞെടുക്കും. സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ ശ്രോതാക്കളുടെ ലൈക്ക് നേടുന്ന പ്രസംഗമാണ് വൈൽഡ് കാർഡ് വിജയികളെ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡം. ആദ്യ ഘട്ട വിജയികളുടെ പേരു വിവരം 2023 മാർച്ച് 31ന് പ്രസിദ്ധീകരിക്കും; ഈ 42 പ്രസംഗകർക്ക് ഈടുറ്റ പ്രസംഗ പരിശീലന കളരിയിൽ ഫീസില്ലാതെ പ്രസംഗ പരിശീലനത്തിനുള്ള അവസരം നൽകും.

ഒരു ലക്ഷം രൂപ സമ്മാനമുള്ള " ഓർമാ ഒറേറ്റർ ഓഫ് ദി ഇയർ -2023" പ്രതിഭയെ കണ്ടെത്തുന്നതിന്, ആദ്യ ഭൂഖണ്ഡാന്തര പ്രസംഗ മത്സര പരമ്പരയ്ക്ക്, ഓർമ ഇൻ്റർനാഷണൽ നേതൃത്വം നൽകുന്നു. മലയാളത്തിലും ഇംഗ്ളീഷിലും, രണ്ട് ഒന്നാം സമ്മാന വിജയികൾക്ക് അര ലക്ഷം രൂപാ വീതം സമ്മാനിയ്ക്കും. കാൽ ലക്ഷം രൂപാ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും, പതിനയ്യായിരം രൂപാ വീതമുള്ള രണ്ട് മൂന്നാം സമ്മാനങ്ങളും നൽകും. ‘ഡോ. അബ്ദുൾ കലാം പുരസ്കാര’ത്തിനുള്ള വിദ്യാ-കലാലയത്തെയും കണ്ടെത്തും. മെഗാ ക്യാഷ് അവാർഡുകൾ ലഭിക്കാൻ കഴിയാത്തവരും എന്നാൽ മികച്ച പ്രസംഗം കാഴ്ച്ച വയ്ക്കുന്നവരുമായ പ്രസംഗകർക്കെല്ലാം പ്രോത്സാഹന ക്യാഷ് അവാർഡുകൾ നൽകും. ആകെ സമ്മാനം മൂന്നു ലക്ഷം രൂപ. ഭാരത സ്വാതന്ത്ര്യ വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടർഭാഗമായിട്ടാണ് ഓർമ ഇന്റർനാഷണൽ പ്രസംഗോത്സവം നടത്തുന്നത്.

ഡോ ശശി തരൂർ, ഗോപിനാഥ് മുതുകാട്, മന്ത്രി റോഷി അഗസ്റ്റിൻ, മന്ത്രി ചിഞ്ചു റാണി, സന്തോഷ് ജോർജ് കുളങ്ങര, ഇന്ത്യൻ അഡ്മിനിസ്ട്റേറ്റിവ് സർവീസിലെ പ്രഗത്ഭർ, പ്രശസ്ത പത്രപ്രവർത്തക സാമൂഹ്യ സാംസ്കാരിക കലാ സിനിമാ പ്രവർത്തകർ അണിനിരന്ന 70 പ്രതിഭകൾ ഓർമാ ഇൻ്റർ കോണ്ടിനൻ്റൽ പ്രസംഗ മത്സരത്തിന് ഭാവുകങ്ങളും പ്രോത്സാഹന വീഡിയോ സന്ദേശങ്ങളും നൽകി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code