ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ കലാമേള ഏപ്രില്‍ 29, ശനിയാഴ്ച സിറോ മലബാര്‍ കത്തീഡ്രലിലെ വിവിധ ഹാളുകളിലായി നടത്തുന്നതാണ്. ഷിക്കാഗോയിലുള്ള കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഷിക്കാഗോ മലയാളി അസോസിയേഷന് എല്ലാ വര്‍ഷവും ഈ കലാമേള ഒരുക്കുന്നത്.
ഏറ്റവും വിശ്വസ്തമായ രീതിയില്‍ കലാമേള നടത്തുന്നതിനായി അസോസിയേഷന് എക്സിക്യൂട്ടീവും ബോര്‍ഡംഗങ്ങളും പ്രവര്‍ത്തിച്ചു വരുന്നു. രജിസ്ട്രേഷന് ഏപ്രില്‍ ഒന്നാം തീയതി ആരംഭിക്കുന്നതും ഏപ്രില്‍ 21ന് അവസാനിക്കുന്നതുമാണ്. കലാമേള ഏറ്റവും വിശ്വസ്തതയോടും ചിട്ടയായും നടത്തുന്നതിന് എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രസിഡന്റ് ജോഷി വള്ളിക്കളം 312 685 6749, സെക്രട്ടറി ലീല ജോസഫ് 224 578 5262, ട്രഷറര്‍ ഷൈനി ഹരിദാസ് 630 290 7143, വൈസ് പ്രസിഡന്റ് മൈക്കിള്‍ മാണിപറമ്പില്‍ 630 926 8799, ജോ. സെക്രട്ടറി ഡോ. സിബിള്‍ ഫിലിപ്പ് 630 697 2241, ജോ. ട്രഷറര്‍ വിവീഷ് ജേക്കബ് 773 499 2530
Comments