Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാലിഫോര്‍ണിയയില്‍ ഓണാഘോഷം സെപ്റ്റംബര്‍ ഇരുപത്തിനാലിന്   - പ്രസാദ് പി.

Picture

ലോസ് ആഞ്ചെലെസ് : ലോസ് ആഞ്ചെലെസ് മലയാളികള്‍ ഈ വര്‍ഷത്തെ ഓണം സെപ്റ്റംബര്‍ ഇരുപത്തിനാലിനു ആഘോഷിക്കുന്നു. കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) ആണ് ശ്രീനാരായണ ഗുരു ജയന്തിയും ഓണവും സംയുക്തമായി ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ ഇരുപത്തിനാലു ശനിയാഴ്ച്ച നോര്‍വാക് പയനിയര്‍ ബ്ലോവഡിലുള്ള സനാതന ധര്‍മ ക്ഷേത്ര ഹാളിലാണ് കാലത്തു പതിനൊന്നരമുതല്‍ തുടങ്ങുന്ന ആഘോഷങ്ങള്‍.

വിഭവ സമൃദ്ധ മായ ഓണ സദ്യക്ക് ശേഷം നിരവധി കലാ - സാംസ്‌കാരികപരിപാടികളും അവതരിപ്പിക്കപെടും. തിരുവാതിര, കൈകൊട്ടിക്കളി,ഓണപാട്ടുകള്‍, നൃത്തനൃത്യങ്ങള്‍, ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും ഓണ സങ്കല്പങ്ങളെക്കുറിച്ചുമുള്ള സ്‌കിറ്റ്, വാദ്യ മേളം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ മലയാളികളെ ഓണകാല ഓര്‍മകളിലേക്ക് കൈപിടിച്ചു നടത്തും വിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്. പൂര്‍ണമായും ജൈവ ഉത്പന്നങ്ങള്‍കൊണ്ട് പാചകം ചെയ്ത വിഭവസമൃദ്ധമായ സദ്യയൊരുക്കുന്നത് കാലിഫോര്‍ണിയ മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തനായ ഷെഫ് ജിജു പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള ഇന്‍ഡോ അമേരിക്കന്‍ കാറ്ററിങ് സംഘമാണ്.

ഓണഘോഷവും ശ്രീനാരായണ ഗുരുജയന്തിയും വന്‍ വിജയമാക്കാന്‍ എല്ലാ മലയാളികളും ഒത്തുചേരണമെന്നു ഓം പ്രസിഡണ്ട് വിനോദ് ബാഹുലേയന്‍, സെക്രട്ടറി സുനില്‍ രവീന്ദ്രന്‍ ഡയറക്റ്റര്‍ രവി വെള്ളതിരി, എന്നിവര്‍ അഭ്യര്‍ഥിച്ചു. ആഘോഷങ്ങളില്‍ പങ്കുചേരാനെതുന്നവര്‍ക്ക് മതിയായ പാര്‍ക്കിങ്ങ് സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.ohmcalifornia.org/ സന്ദര്‍ശിക്കുക.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code