കേരള സെന്ററിന്റെ അവാര്‍ഡ് ജേതാവും, അറിയപ്പെടുന്ന ഗായകനുമായ ട്രൈസ്റ്റേറ്റ് മേഖലയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന ജയ് നായരോടുള്ള ആദര സൂചകമായി ഫോമയുടെ എണ്‍പതാം എപ്പിസോഡ് ജനുവരി 9 ന് നടക്കും.2021 ഡിസംബര്‍ 29 നു ആണ് ജയ്ശങ്കര് നായര്‍ ന്യൂജേഴ്സിയില്‍ അന്തരിച്ചത്.
എപ്പിസോഡില്‍ സിജി ആനന്ദ്, ലൂസി കുര്യാക്കോസ്, ശ്രീദേവി,എന്നീ ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും. സിബി ഡേവിഡ്, ഷൈനി അബൂബക്കര്‍, രാജന് ചീരന്‍ എന്നിവര്‍ ഗാനാലാപന പരിപാടിയെ നയിക്കും.
ജയ് ശങ്കര്‍ നായരോടുള്ള ആദരസൂചകമായി നടക്കുന്ന സാന്ത്വന സംഗീതം പരിപാടിയില്‍ എല്ലാ സഹൃദയരും, പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയന് ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Comments