ആഥന്‍സ്: കുടിയേറ്റം ലോകത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പശ്ചിമേഷ്യയെയും ഉത്തര ആഫ്രിക്കയെയും യൂറോപ്പിനെയും മാത്രം ബാധിക്കുന്ന പ്രശ്നമല്ല.
കാലാവസ്ഥാ വ്യതിയാനം, കോവിഡ് വ്യാപനം തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്നതിനു നടപടികളുണ്ടാകുന്പോള് കുടിയേറ്റപ്രതിസന്ധിയെ പരിഗണിക്കുന്നേയില്ല. അഭയാര്‍ഥികളോടുള്ള നിസ്സംഗത സംസ്കാരത്തിന്റെ തകര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീസിലെ ലെസ്ബോസ് ദ്വീപില്‍ അഭയാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. മിറ്റലീന് പട്ടണത്തിലെ അഭയാര്‍ഥി ക്യാന്പില്‍ ആയിരങ്ങളാണു മാര്‍പാപ്പയെ സ്വീകരിച്ചത്. പലരും തങ്ങളുടെ ദുരനുഭവങ്ങള്‍ മാര്‍പാപ്പയോടു വിവരിച്ചു.
യൂറോപ്പിലേക്കു കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ ഇടത്താവളമായ ലെസ്ബോസ് ദ്വീപില്‍ 2016 ഏപ്രിലില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തിയിരുന്നു. അഞ്ചു വര്‍ഷത്തിനിടെ കാര്യങ്ങളില്‍ വലിയ മാറ്റമുണ്ടായിട്ടില്ലെന്നു മാര്‍പാപ്പ പറഞ്ഞു.
Comments