Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാലസിൽ സംയുക്ത ക്രിസ്തുമസ് പുതുവത്സരാഘോഷം ശനിയാഴ്ച്ച വൈകിട്ട് 5 ന്   - ഷാജീ രാമപുരം

Picture

ഡാലസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാലസിൽ നടത്തപ്പെടുന്ന നാല്പത്തിമൂന്നാമത് സംയുക്ത ക്രിസ്‌തുമസ് പുതുവത്സരാഘോഷങ്ങൾ ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാതോലിക് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് (13565 Webb Chapel Road, Farmers Branch,Texas 75234) നടത്തപ്പെടും. മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് ക്രിസ്തുമസ് - ന്യുഇയർ സന്ദേശം നൽകും. ഡാളസിലെ വിവിധ സഭകളിൽപ്പെട്ട ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.

ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഗാർലാന്റിൽ സ്ഥിതിചെയ്യുന്ന സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് ഇടവകയാണ്. വിവിധ സഭാവിഭാഗത്തിൽപ്പെട്ട ഇരുപത്തി ഒന്ന് ഇടവകളിലെ വൈദീകരും, വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് കഴിഞ്ഞ 42 വർഷമായി നടത്തിവരുന്ന ക്രിസ്തുമസ് - ന്യുഇയർ ആഘോഷം.

ഈവർഷത്തെ ആഘോഷങ്ങളിൽ ഓൺലൈൻ പ്ലാറ്റ് ഫോം ആയ ഫേസ്ബുക്, www.keral.tv, www.kecfdallas.org തുടങ്ങിയ വെബ് സൈറ്റിലൂടെ തത്സമയം ഏവർക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. വൈദീകർ ഉൾപ്പടെ 24 അംഗങ്ങൾ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മറ്റിയാണ് കെ.ഇ.സി.എഫിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

എല്ലാ വിശ്വാസ സമൂഹത്തെയും നാളെ നടത്തപ്പെടുന്ന ക്രിസ്തുമസ് - ന്യുഇയർ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി റവ.ജിജോ എബ്രഹാം (പ്രസിഡന്റ്), ഫാ.ജേക്കബ് ക്രിസ്റ്റി (വൈസ്.പ്രസിഡന്റ്), അലക്സ് അലക്‌സാണ്ടർ (ജനറൽ സെക്രട്ടറി), ബിൽ ചെറിയാൻ (ട്രഷറാർ ), ജോൺ തോമസ് (ക്വയർ കോർഡിനേറ്റർ), റവ.ഫാ.ബിനു തോമസ് (ക്ലർജി സെക്രട്ടറി), എന്നിവർ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code