Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വേൾഡ് മലയാളി കൗൺസിൽ അനുശോചിച്ചു

Picture

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനോടൊപ്പം ഗ്ലോബൽ ഭാരവാഹികളും സജി മാത്യു, ജെഫിൻ കിഴക്കേക്കുറ്റ്, റോണി ചാമക്കാലായിൽ, മറിയം സൂസൻ മാത്യു എന്നിവരുടെ അകാലത്തിലുള്ള വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. വിവിധ പ്രൊവിൻസ് ഭാരവാഹികളും കുടുംബാംഗങ്ങളെ തങ്ങളുടെ അനുശോചനം അറിയിച്ചു. ചിക്കാഗോ, ഡാളസ്, ബ്രിട്ടീഷ് കൊളംബിയ, ന്യൂ യോർക്ക്, ന്യൂ ജേഴ്സി, ഹൂസ്റ്റൺ, ടോറോണ്ടോ, ഡി. എഫ്. ഡബ്ല്യൂ, നോർത്ത് ടെക്സാസ്, മുതലായ പ്രൊവിൻസുകൾ പ്രത്യേക അനുശോചന യോഗങ്ങൾ ചേർന്നു.

ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ളയും ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യുവും സംയുക്തമായി തങ്ങളുടെ അനുശോചനം ഗ്ലോബലിന് വേണ്ടി അറിയിച്ചു. വേർപിരിഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് തീരാ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും വേൾഡ് മലയാളി കൗൺസിൽ എന്ത് സഹായം ആവശ്യമുണ്ടെങ്കിലും നൽകുവാൻ സന്നദ്ധരാണെന്നു ഇരുവരും പറഞ്ഞു. പ്രവാസികൾ അനുഭവിക്കുന്ന ദുരിദങ്ങൾക്കു പരിഹാരം കാണുവാൻ ദേശീയ തലത്തിൽ നടപടികൾ എടുക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടുമെന്നു പി. സി. മാത്യു പറഞ്ഞു.

അമേരിക്കയിലെ മാത്രമല്ല ലോകം എമ്പാടുമുള്ള മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവങ്ങളിൽ പെടുത്താവുന്നതാണ് സജി മാത്യുവിന്റേതും മറിയം സൂസൻ മാത്യുവിന്റേതുമെന്ന് അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, ട്രെഷറർ സെസിൽ ചെറിയാൻ, വൈസ് പ്രസിഡന്റ് മാരായ എൽദോ പീറ്റർ, ജോൺസൻ തലച്ചെല്ലൂർ, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂർ, വൈസ് ചെയർ ഫിലിപ്പ് മാരേട്ട്, ശാന്ത പിള്ളൈ, ജോയിന്റ് സെക്രട്ടറി ഷാനു രാജൻ, ശോശാമ്മ ആൻഡ്രൂസ്, മേരി ഫിലിപ്പ്, ആലിസ് മഞ്ചേരി മുതലായവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ പറഞ്ഞു.

സഹായം ഹസ്തം നീട്ടുന്നതിൽ മലയാളികൾ ഒറ്റക്കെട്ടായി നില്കുന്നത് വിസ്മരിക്കുവാനാവില്ലെന്നു റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, അഡ്വൈസറി ബോർഡ് ചെയർമാൻ ചാക്കോ കോയിക്കലേത്, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, എന്നിവർ പ്രസ്താവനയിൽ എടുത്തു പറഞ്ഞു. ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികൾക്കുവേണ്ടി മലയാളി സംഘടനകൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.

വേൾഡ് മലയാളി കൗൺസിൽ യൂത്ത് ഫോറം പ്രസിഡന്റ് ജെറിൻ നീതുക്കാട്ട് കുടുംബാംഗങ്ങൾക്ക് അനുശോചനം നേർന്നതോടൊപ്പം സേഫ്റ്റി ഏറ്റവും മുൻ്ഗണന കൊടുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടി കാട്ടി. സേഫ്റ്റി സംബദ്ധമായി ബോധ വൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലോബൽ നേതാക്കളായ ചെയർമാൻ ഡോ. പി. എ. ഇബ്രാഹിം തന്റെ അഗാധമായ അനുശോചനം അറിയിച്ചു. വൈസ് ചെയർ ഡോ. വിജയലക്ഷ്മി, അഡ്മിൻ വൈസ് പ്രെസിഡന്റ്റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി, അസ്സോസിയേറ്റ് സെക്രട്ടറി റോണാ തോമസ്, ട്രഷറർ തോമസ് അറമ്പൻകുടി മുതലായവർ ഹാജിക്കയോടൊപ്പം അനുശോചനത്തിൽ പങ്കു ചേരുന്നതായി അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code