Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാർത്തോമ്മ ഫാമിലി കോൺഫ്രറൻസ് ഒക്ടോബർ 29 മുതൽ 31 വരെ അറ്റ്ലാന്റയിൽ   - ഷാജി രാമപുരം

Picture

ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ അറ്റ്ലാന്റായിൽ കർമേൽ മാർത്തോമ്മ സെന്ററിൽ (6015 Old Stone Mountain Rd, Stone Mountain, GA 30087) വെച്ച് ഒക്ടോബർ 29 മുതൽ 31വരെയുള്ള (വെള്ളി,ശനി,ഞായർ) തീയതികളിൽ ഭദ്രസനത്തിലെ ഏറ്റവും വലിയ കുടുംബ സംഗമം ആയ 33 മത് മാർത്തോമ്മ ഫാമിലി കോൺഫ്രറൻസ് നടത്തപ്പെടുന്നു.

നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസിനെ കൂടാതെ റവ. ഈപ്പൻ വർഗീസ്‌ (ഹ്യുസ്റ്റൺ), റവ.പ്രിൻസ് വർഗീസ് (പ്രിൻസ്ടൺ തീയോളജിക്കൽ സെമിനാരി), റവ.ഡോ. അന്നാ തോമസ് (യുണൈറ്റഡ് മെതഡിസ്റ്റ് ചർച്ച്), ഡോ.ജോർജ് എബ്രഹാം (ബോസ്റ്റൺ) എന്നിവരാണ് കോൺഫ്രറൻസിന്റെ മുഖ്യ പ്രഭാഷകർ. ക്രിസ്തുവിൽ ജീവിക്കുക, വിശ്വാസത്തിൽ ചലനാത്മകരാകുക (Living in Christ, Leaping in Faith) എന്നതാണ് 33 മത് മാർത്തോമ്മ കുടുംബസംഗമത്തിന്റെ മുഖ്യ ചിന്താവിഷയം. ഒക്ടോബർ 29 വെള്ളിയാഴ്ച്ച വൈകിട്ട് 6.30 ന് കോൺഫ്രറൻസിന്റെ ഔപചാരിക ഉത്‌ഘാടനം നടക്കും. ടക്കർ സിറ്റി മേയർ ഫ്രാങ്ക് ഒമൻ മുഖ്യാഥിതിയായിരിക്കും. കോൺഫ്രറൻസിൽ ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അനേകർ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി ഭദ്രാസനാധിപൻ ബിഷപ് ഡോ. മാർ ഫിലക്സിനോസ് അറിയിച്ചു.

ഭദ്രാസന സെക്രട്ടറി റവ.അജു എബ്രഹാം, ട്രഷറാർ ജോർജ് പി.ബാബു, റവ. സ്കറിയ വർഗീസ്, റവ.സിബു പള്ളിച്ചിറ, റവ.സജു സി.ശാമുവേൽ, റവ.ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, റവ.തോമസ് മാത്യു പി, ഡോ.മാത്യു ടി.തോമസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

കോൺഫ്രറൻസിന്റെ ജനറൽ കൺവീനർ ഡോ.ജോഷി ജേക്കബിന്റെ നേതൃത്വത്തിൽ റോയ് ഇല്ലിക്കുളത്ത് (സുവനീർ), മാത്യു അത്യാൽ (രജിസ്ട്രേഷൻ), ബ്ലെസി ഫിലിപ്പ്, വിനോദ് മാമ്മൻ (ഫിനാൻസ്), ജേക്കബ് പി.മാത്യു, ലളിത് ജേക്കബ് (ട്രാൻസ്പോർട്ടേഷൻ), ഷൈനോ തോമസ്, മറിയാമ്മ മാത്യു (ഫുഡ്) എന്നിവർ അടങ്ങുന്ന വിപുലമായ കമ്മറ്റി കോൺഫ്രറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

ഈയാഴ്ച്ച ആരംഭിക്കുന്ന കോൺഫ്രറൻസിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തീകരിച്ചതായി ഭദ്രാസന സെക്രട്ടറി റവ.അജു എബ്രഹാം, കോൺഫ്രറൻസ് കമ്മറ്റി വൈസ് പ്രസിഡന്റ് റവ. സ്കറിയ വർഗീസ്, ജനറൽ കൺവീനർ ഡോ.ജോഷി ജേക്കബ് എന്നിവർ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code