ചിക്കാഗോ: ഫൊക്കാനയുടെ 2021- 23 കാലഘട്ടത്തിലേക്ക് സെക്രട്ടറിയായി തെരഞ്ഞെടുത്ത വര്‍ഗീസ് പാലമലയില്‍ ഫൊക്കാന മതസൗഹാര്‍ദ്ദ കോര്‍ഡിനേറ്റര്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍, അസോസിയേറ്റ് ട്രഷറര്‍, ട്രഷര്‍, റീജണല്‍ വൈസ് പ്രസിഡന്റ്, ഫൗണ്ടേഷന് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൂടാതെ ചിക്കാഗോയിലുള്ള മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് (രണ്ടു തവണ), ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് (രണ്ടു തവണ), ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ ജനറല്‍ സെക്രട്ടറി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിഎ ഇംഗ്ലീഷ് ബിരുദവും, മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദവും, സിക്കിം മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും റീട്ടെയില്‍ ഓപ്പറേഷനില്‍ എംബിഎ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
ഐടി മേഖലയില്‍ സേവനം ചെയ്തിട്ടുള്ള ഇദ്ദേഹം ചിക്കാഗോ സെന്റ് ജോര്‍ജ് പള്ളി സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ സൂസി പാലമലയില്‍. മക്കള്‍: ആല്ബിന്, ബെന്‍സണ്‍, സീലിയ.
ഇപ്പോള്‍ ചിക്കാഗോയില്‍ സ്ഥിരതാമസം.
Comments