Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.റ്റി. തോമസിന്റെ എഴുപതാം ജന്‍മദിനം അനുഗ്രഹപൂര്‍ണമായി നടത്തപ്പെട്ടു   - സണ്ണി കല്ലൂപ്പാറ

Picture

അമേരിക്കയിലെ സാമൂഹ്യ, സാംസ്കാരിക, തൊഴിലാളി യൂണിയന്‍, മുഖ്യധാരാ രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തി മുദ്രപതിപ്പിച്ച ശ്രി പി.റ്റി. തോമസിന്‍റെ എഴുപതാം ജന്മദിനംയോങ്കേഴ്‌സില്‍ ഉള്ള റോയല്‍ കാസ്റ്റലില്‍ വച്ചു അനുഗ്രഹപൂര്‍ണമായി നടത്തപ്പെട്ടു. ജന്മ ദിനത്തോടൊപ്പം ശ്രിതോമസിന്റെ അന്തരിച്ച ഭാര്യ ശ്രിമതി മേരിക്കുട്ടിതോമസിന്റെയും (ലീലാമ്മ) അനുജന്‍ ശ്രി പി.റ്റി. മാത്യുവിന്റെയും അനുസ്മരണയും നടത്തി.

സൂം വഴി പി റ്റി തോമസിന്റെ മൂത്ത സഹോദരന്‍ റവ പി.റ്റി. കോശി കൗമാ ചൊല്ലിയതിനു ശേക്ഷം റവ ജെസ്സ് ജോര്‍ജ്പ്രാരംഭ പ്രാര്‍ത്ഥന നടത്തി. പി റ്റി തോമസിന്റെ മക്കള്‍ ഡോക്ടര്‍ലിസ്റ്റി തോമസ്, ലിറ്റന്‍ തോമസ്, അറ്റോര്‍ണി ലിന്‍സി ജേക്കബ്, ലവന്‍ തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ന്യൂ യോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവക ഗായകസംഘം പാടിയ "അനുഗ്രഹം ചൊരിയേണമേ" എന്നമനോഹരമായ ഗാനാലാപത്തിനു ശേക്ഷം കൊച്ചുമക്കള്‍ ലുക്ക്, തോമസ്, നിക്കോളാസ്, സേലാ, ആനാ, ഇവന്‍ജെലിന്‍എന്നിവര്‍ "അഞ്ചു കല്ലെടുത്തു വെച്ചു" എന്ന നൃത്ത സംഗീതംഅവതരിപ്പിച്ചു

തുടര്‍ന്ന് ഫോമാ പ്രസിഡന്റ് ശ്രി അനിയന്‍ജോര്‍ജ് ആശംസ പ്രസംഗം നടത്തി. മരുമകള്‍ ഡോക്ടര്‍ ബെട്‌സി തോമസ്, സഹോദര പുത്രന്‍ മെബിന്‍ മാത്യു എന്നിവര്‍ പാട്ടുകള്‍ പാടിക്കൊണ്ട് ആശംശകള്‍ അറിയിച്ചു. ഫൊക്കാനമുന്‍ ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ എബ്രഹാം വര്ഗീസ്, ശ്രിമതി മേരിക്കുട്ടി ഈപ്പന്‍, ഫോമാ നാഷണല്‍ കമ്മിറ്റി അംഗംശ്രി സണ്ണി കല്ലൂപ്പാറ, ജേക്കബ് ചൂരവടി, എം സിചാക്കോ, ശ്രി ജോസെന്‍ ജോസഫ് എന്നിവര്‍ ആശംസപ്രസംഗങ്ങള്‍ നടത്തി.

എല്ലാവരോടും നന്ദി പ്രകടിപ്പിച്ച തന്റെ മറുപടി പ്രസംഗത്തില്‍ ശ്രി തോമസ് തന്റെ ജന്മ ദിനാഘോഷ വേളയില്‍ അത്യാവശ്യ കാര്യങ്ങള്‍ നേരിടാന്‍ പ്രയാസപ്പെടുന്ന ആളുകളെ സഹായിക്കുന്നതിന് ഫോമയ്ക്കും ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവകക്കും സാന്വത്തിക സഹായം സംഭാവന നല്‍കി. ഫോമാ പ്രസിഡന്റ അനിയന്‍ ജോര്‍ജ് പി.റ്റി. തോമസിനെ പൊന്നാട അണിയിച്ചു.

ലീലാമ്മ മരിക്കുന്നതിന് മുമ്പ് തന്‍റെ മൂന്നു ആഗ്രഹങ്ങളെ കുറിച്ചു പറഞ്ഞു. അതില്‍ ഒന്ന് ഒറീസ്സയില്‍ മിഷന്‍ പ്രവര്‍ത്തനത്തിനു പോകണം എന്നായിരുന്നു. പക്ഷേ അതിനു സാധിച്ചില്ല. എന്നാല്‍ ആ സമയം മുതല്‍ ഒറീസ്സയില്‍ നിന്ന് ഒരു പാസ്റ്റര്‍ ജാനി അവിടുത്തെ പാവങ്ങളെ സഹായിക്കുന്നതിന് അവശ്യപെട്ടു. ആദ്യമൊക്കെ സംശയത്തോടു ഇതിനെ നോക്കിയെങ്കിലും തുടര്‍ച്ചയായി നിര്ബന്ധിക്കുന്നതു മൂലം ആദ്യം അതൃവിശൃകാരൃത്തിനായി സാന്വത്തിക സഹായം ചെയ്തു. ഒടുവില്‍ ലീലാമ്മയുടെ ഓര്‍മ്മക്കായി മേരിക്കുട്ടി തോമസ് ചില്‍ഡ്രന്‍സ് ഹോം സ്ഥാപിക്കയും ചെയ്തു.

വിഭവ സമൃദ്ധമായ സദ്യയും പരിപാടികളുടെ ഭാഗമായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഫോമയുടെ ആഭിമുഖ്യത്തില്‍ സൂം വഴി നടത്തിയ പരിപാടിയില്‍ അനേക നേതാക്കള്‍ ശ്രി പി റ്റി തോമസിന് ആശംസകള്‍ അര്‍പ്പിച്ചു

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code