Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ബൈബിൾ റേഡിയോ സംരംഭവുമായി റാഫാ റേഡിയോ

Picture

ലണ്ടൻ: ചുരുങ്ങിയ കാലയളവുകൊണ്ട് ലോകമെമ്പാടുമുള്ള മലയാളി ക്രൈസ്തവ സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട സംഗീത റേഡിയോ ആയി മാറിയ റാഫാ റേഡിയോ സംഗീതത്തിന് പുറമെ ക്രിസ്തുവിന്റെ വചനം ഭൂമിയുടെ അറ്റത്തോളും എത്തിക്കുക എന്ന ദർശനത്തോടെ രണ്ട് ഭാഷകളിൽ റാഫാ ബൈബിൾ റേഡിയോകൾ ആരംഭിച്ചു. ബൈബിള്‍ പരിഭാഷ മിനിസ്ട്രിയായ ബിബ്ലിക്ക (Biblica),

ഓഡിയോ ബൈബിൾ മിനിസ്ട്രിയായ ഫെയിത്ത് കംസ് ബൈ ഹിയറിംങ് (Faith Comes By Hearing) എന്നീ ആഗോള മിഷൻ സംഘടനകളുമായി കൈകോർത്തു കൊണ്ടാണ് റാഫാ ബൈബിൾ റേഡിയോ (Rafa Bible Radio) പ്രവർത്തിക്കുന്നത്.

മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ആദ്യ ഘട്ടത്തിൽ റാഫാ ബൈബിൾ റേഡിയോ ആരംഭിക്കുന്നത്. ഇംഗ്ലീഷിൽ NIV (New International Version), മലയാളത്തിൽ നൂതന പരിഭാഷയായ മലയാളം സമകാലിക വിവർത്തനം (Malayalam Contemporary Version) എന്നീ ബൈബിൾ പരിഭാഷകൾ റാഫാ ബൈബിൾ റേഡിയോയിലൂടെ 24x7 ശ്രവിക്കാവുന്നതാണ്.

അച്ചടിഭാഷയിൽ നിന്നും വിഭിന്നമായി ലളിതമായ സംസാരഭാഷയിൽ ദൈവവചനം ശ്രവിക്കുവാനാണ് ഇപ്പോൾ റാഫാ ബൈബിൾ റേഡിയോയിലൂടെ അവസരമൊരുക്കുന്നത്. ഏതൊരു കൊച്ചുകുട്ടിക്കും ഒരു നാടകം കേൾക്കുന്നപോലെ ബൈബിൾ അധ്യായങ്ങൾ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടുകൂടി (dramatised audio) ലളിതമായ ശ്രവ്യമാധുര്യത്തോടെ കേൾക്കുവാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

പുതിയ രണ്ടു ചാനലുകളിലായി 2021 ഒക്ടോബർ ഒന്നു മുതൽ റാഫാ റേഡിയോയുടെ ആൻഡ്രോയിഡ്/ഐഒഎസ് ആപ്ലിക്കേഷനുകളിലും, വെബ്സൈറ്റിലും, ബൈബിൾ റേഡിയോ ആപ്പുകളിലുമായി ഏതു നേരവും ക്രമീകൃതമായ രീതിയിൽ ദൈവവചനം ശ്രവിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് റാഫാ റേഡിയോ മാനേജ്മന്റ് അറിയിച്ചു.

ബൈബിൾ റേഡിയോ ശ്രവിക്കുവാനും, ഡൌൺലോഡ്സ ചെയ്യുവാനും സന്ദർശിക്കുക :

https://rafaradio.com/rafabibleradio/



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code