Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരള പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്‌സിന്   - ബാബു പി സൈമണ്‍

Picture

ഡാലസ്: സെപ്റ്റംബര്‍ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് ഫൈനല്‍ മത്സരത്തില്‍ കേരള ഫൈറ്റേഴ്‌സ് ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റണ്‍സിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള ഫൈറ്റേഴ്‌സ് 2021ലെ കേരള പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് ഫൈനല്‍ കിരീടം ചൂടിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഫൈറ്റേഴ്‌സ് ടീം 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ്എടുത്തിരുന്നു .

രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ കേരള ടൈറ്റാനിക് ടീം പത്തൊമ്പതാമത്തെ ഓവറില്‍ 116 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്ന. പകലും രാത്രിയിലും ആയി നടന്ന ഫൈനല്‍ മത്സരത്തില്‍ നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് ക്രിക്കറ്റ് കളി ആസ്വദിക്കുവാന്‍ വന്നിരുന്നു. ഫൈനല്‍ മത്സരത്തില്‍ 47 റണ്‍സ് നേടിയ ജോഷ് ഷാജി മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.

കേരള ഫൈറ്റേഴ്‌സ് ടീമിലെ ബ്ലെസ്സണ്‍ ജോര്‍ജ് ടൂര്‍ണമെന്‍റ് ലെ ഏറ്റവും നല്ല കാളികാരനായും, അതെ ടീമിലെ ബിനു വര്‍ഗീസ് ഏറ്റവും നല്ല ഓള്‍ റൗണ്ടര്‍ ആയും തെരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാനായി കേരള ഈഗിള്‍സ് കളിക്കാരന്‍ സുനില്‍ ദാനിയേലും, കേരള ഗ്ലാഡിയേറ്റര്‍ കളിക്കാരന്‍ സിജോ ജോയ് കൂടുതല്‍ വിക്കറ്റ് നേടിയ ഏറ്റവും നല്ല ബൗളറായി തിരഞ്ഞെടുക്കപ്പെട്ടു.

ടൂര്‍ണമെന്‍റ് സ്‌പോണ്‍സര്‍മാരായ എ എം ആര്‍ റീമോഡലിംഗ് ഉടമ വിന്‍സെന്റ് ജോണിക്കുട്ടി, അലിഗറിയ ഫാമിലി ക്ലിനിക്കിന് ഉടമ കെ എം രഞ്ജിത്ത്, ടൂര്‍ണമെന്റ് കോഡിനേറ്റര്‍ വിനി ഫിലിപ്പ് തുടങ്ങിയവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code