Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മിലന്‍ കഥാപുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു

Picture

മിഷിഗന്‍ : ഡിട്രോയിറ്റ് കേന്ദ്രമായി മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി ്രപവര്‍ത്തിച്ചുവരുന്ന മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്ന കഥാപുരസ്കാര മത്സരത്തില്‍ ഷാജു ജോണ്‍ എഴുതിയ മോറിസ് മൈനര്‍ എന്ന കഥ ഒന്നാം സ്ഥാനം േനടി. ഡെട്രോയിറ്റില്‍ റീമാക്‌സ് റിയല്‍റ്ററായ കോശി ജോര്‍ജ്ജ് സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും പ്രശസ്തിപത്രവും, ശില്‍പ്പവുമടങ്ങുന്നതാണ് ഒന്നാം സമ്മാനം.

റഫീഖ് തറയില്‍ എഴുതിയ സര്‍ജിക്കല്‍ ത്രെഡ് എന്ന കഥയ്ക്കാണ് രണ്ടാംസമ്മാനം. ന്യൂയോര്‍ക്ക് ജനനി മാസിക സ്‌പോണ്‍സര്‍ ചെയ്യുന്ന 351 ഡോളറും, പ്രശസ്തിപത്രവും, ശില്‍പ്പവും രണ്ടാം സമ്മാനമായി നല്‍കും.

ഷാജന്‍ ആനിത്തോട്ടത്തിന്റെ ഡയറി ഓഫ് ട്രോഫി വൈഫ് ആണ് മൂന്നാം സ്ഥാനമായ, മാത്യു ചരുവില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 151 ഡോളറും, പ്രശസ്തി പത്രവും, ശില്‍പ്പവും കരസ്ഥമാക്കിയത്.

മലയാള സാഹിത്യത്തിലെ പ്രശസ്ത നോവലിസ്റ്റും, ഭാഷാപണ്ഡിതനുമായ ഡോ: ജോര്‍ജ്ജ് ഓണക്കൂര്‍, തിരുവനന്തപുരം ആള്‍ സെയിന്‍സ്‌കോളേജ് മലയാള വിഭാഗംമേധാവിയും എഴുത്തുകാരിയുമായ ഡോ.ബി.ഉദയകല, പ്രശസ്ത പത്രപ്രവര്‍ത്തകനും, സാഹിത്യകാരനുമായ ബി.മുരളി എന്നിവരടങ്ങുന്ന വിധിനിര്‍ണ്ണയ സമിതിയാണ് ജേതാക്കളെ തെരെഞ്ഞെടുത്തത്.

നവംബര്‍ മാസം ആദ്യവാരത്തില്‍ നടക്കുന്ന മിലന്‍ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച്പുരസ്കാരവിതരണം നടത്തുമെന്ന് മിലന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, സെക്രട്ടറി അബ്ദുള്‍ പുന്നിയൂര്‍ക്കളം, പുരസ്കാരസമിതി ചെയര്‍മാന്‍ സലിം ആയിഷ എന്നിവര്‍ സംയുക്തമായിഅറിയിച്ചു.

പ്രശസ്തസാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന മിലന്‍ വാര്‍ഷിക യോഗത്തില്‍ പുരസ്കാരവിധിനിര്‍ണ്ണയ സമിതിചെയര്‍മാന്‍ ഡോ: ജോര്‍ജ്ജ് ഓണക്കൂര്‍ മത്സരത്തിന്റെ അവസാന ചുരുക്കപ്പട്ടികയിലെത്തിയ അഞ്ചുകഥകളെ നിരൂപണംചെയ്തു സംസാരിക്കും.

അമേരിക്കന്‍ ഐക്യനാടുകളില്‍ ,ലോകസാഹിത്യത്തിന്‍റെ പ്ര വണതാമാറ്റങ്ങളോടൊപ്പം സഞ്ചരിച്ചു െകാണ്ടുമലയാളസാഹിത്യത്തെയും ഭാഷയെയും പുഷ്ഠിപെ ടുത്താന്‍ പ്രയത്‌നിക്കുന്ന എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുകയെന്നതാണ് ഇത്തരം മത്സരങ്ങളിലൂടെയും പുരസ്കാരപ്രഖ്യാപനങ്ങളിലൂടെയും മിലന്‍ ലക്ഷ്യമിടുന്നതെന്ന്, മത്സരത്തില്‍പങ്കെടുത്തവര്‍ക്ക് നന്ദിയും, വിജയികളായവര്‍ക്ക് അഭിനന്ദനമറിയിച്ചുകൊണ്ടും പ്രസിഡന്റ ്‌സുരേന്ദ്രന്‍ നായര്‍ പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code