Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി അക്ഷരജ്വാല

Picture

ഫൊക്കാനാ മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി അക്ഷരജ്വാല പ്രോഗ്രാം സംഘടിപ്പിക്കുന്നു. ആറ് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കായി മലയാളം അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അക്ഷരജ്വാലയില്‍ പങ്കെടുക്കുന്നതിന് ജൂണ്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം.

ജൂണ്‍ 22ന് അമേരിക്കന്‍ ടൈം വൈകുന്നേരം 7 മണി മുതല്‍ 7.45 വരെയോ, അല്ലെങ്കില്‍ 7.45 മുതല്‍ 8.30 വരെയോ ആയിരിക്കും പരിപാടി നടത്തുക. ജെസി സെബാസ്റ്റിയനാണ് കുട്ടികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ാമഹമ്യമഹമാ.ളീസമിമ@ഴാമശഹ.രീാ എന്ന മെയില്‍ ഐഡിയില്‍ മെയില്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സണ്ണി മറ്റമന(ഫൊക്കാന ട്രഷറര്‍) : 813 334 1293, ഡോ മാത്യു വര്‍ഗ്ഗീസ് (ഫൊക്കാന അസോസിയേറ്റ് ഡയറക്ടര്‍) :734 634 6616, സോണി അമ്പൂക്കന്‍ (ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം) :860 794 7992, (നാഷണല്‍ കമ്മിറ്റി അംഗം): ജോണ്‍സണ്‍ തങ്കച്ചന്‍ 804 931 1265, അവിനാഷ് : (954) 8545448, ജാനിസ് ജോബ് : (571) 2245217 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

ഫൊക്കാന ട്രഷറര്‍ ട്രഷറര്‍ സണ്ണി മറ്റമനയാണ് അക്ഷരജ്വാലയുടെ കോര്‍ഡിനേറ്റര്‍. ജെസി സെബാസ്റ്റിയനാണ് പ്രോഗ്രാം ഡയറക്ടര്‍ സെക്രട്ടറി ഡോ. മാത്യു വര്‍ഗ്ഗീസ്, കോര്‍ഡിനേറ്റര്‍ സോണി അമ്പൂക്കന്‍, കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ തങ്കച്ചന്‍, കോര്‍ഡിനേറ്റര്‍ ദര്‍ശന മനയത്ത്, കോര്‍ഡിനേറ്റര്‍ അനു അവിനാഷ്, കോര്‍ഡിനേറ്റര്‍ സജ്‌ന നിഷാദ്, കോര്‍ഡിനേറ്റര്‍ നിഷ ഏഴാച്ചേരി, അനു ഷെറി എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

ഫൊക്കാന മലയാളം അക്കാഡമി ഒരുക്കുന്ന അക്ഷരജ്വാല മലയാളം പഠന പരിപാടി പ്രയോജനപ്പെടുത്താന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍,വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷാഹി, ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറി സജി എം. പോത്തന്‍, വൈസ് ചെയര്‍മാന്‍ ബെന്‍ പോള്‍, ട്രസ്റ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോണ്‍ പി. ജോണ്‍, അഡ്വസറി ചെയര്‍മാന്‍ ടി.എസ്.ചാക്കോ, പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ കുര്യന്‍ പ്രക്കാനം, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍, മുന്‍ പ്രസിഡണ്ടുമാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

രജിസ്‌ട്രേഷന്‍ വിവരങ്ങള്‍:

*Age Group:* Open to 6 years and up *Registration deadline:* June 15, 2021 *Class start date:* Tuesday, June 22, 2021 Classes on Tuesdays and Thursdays: 45 minute sessions starting at 7 PM EST. Ending Mid August.

Please share this flyer and encourage the young minds in your communtiy and households to attend. Please have them register through this link to enroll in the online classes: https://forms.gle/HW1b82vQHw7BuZd48.

If you have any questions please contact any of the program coordinators in the flyer or email us at malayalam.fokana@gmail.com

Thank you and we really appreciate all your support!

Key Contact: Sunney Mattamana (813) 334-1293 Anu Avinash (954) 854-5448 Janice Jobe (571) 224-5217



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code