Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വൈസ്‌മെന്‍ മിഡില്‍ ഈസ്റ്റ് റിജണല്‍ ഉദ്ഘാടനവും സ്ഥാനാരോഹണവും ജൂൺ 11 ന് ദുബൈയില്‍

Picture

ദുബൈ: വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ജനീവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കിയ പുതിയ Middle East Region ഉദ്ഘാടനവും, റിജണല്‍ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജൂണ്‍ 11-ാം തീയതി വെള്ളിയാഴ്ച ദുബൈയില്‍ നടത്തപ്പെടും. Y,s Men Middle East Region ഉദ്ഘാടനം അന്തര്‍ദേശീയ പ്രസിഡന്റ് Jacob Kristensen (Denmark) നിര്‍വഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ അന്തര്‍ദേശീയ പ്രസിഡന്റ് ഇലക്റ്റഡ് Dr. Kim Sang Chae (Korea) മുഖ്യപ്രഭാഷണം നടത്തും. South West India Regional Director Mammen Oommen അധ്യക്ഷത വഹിക്കും.

ആദ്യ റിജണല്‍ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ജോബി ജോഷ്വാ (ദുബൈ), മറ്റ് ഭാരവാഹികളുടെയും സ്ഥാനാരോഹണത്തിന് ഇന്ത്യന്‍ ഏരിയ പ്രസിഡന്റ് Adv: Shanavas Khan നേതൃത്വം നല്‍കും. റിജണല്‍ ബുള്ളറ്റിന്‍ പ്രകാശനം Dr. K.C. Samuel നിര്‍വഹിക്കും. Middle East Region ന്റെ ആഭിമുഖ്യത്തില്‍ Regional Project ആയി ആരംഭിക്കുന്ന ഇന്ത്യയിലെ Dialysis unit ന്റെ പദ്ധതി ഉദ്ഘാടനം ഇന്ത്യന്‍ ഏരിയ പ്രസിഡന്റ് ഇലക്റ്റഡ് Aureliane Figureido, Regional രക്ഷാധികാരി O. C .Philipose എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.

International Secretary General Jose Varghese, International Tresurer T.M. Jose, മുന്‍ ഏരിയ പ്രസിഡന്റ് Sucy Mathew, Regional Director Johnson Zacharia ( Southwest India Region), George Daniel (Regional Director (Central Travencore Region), മുന്‍ റീജിയണല്‍ ഡയറക്ടര്‍മാരായ V.A.A. Shukur, Chandra Mohanan, Ajith Babu, ലഫ് റിജണല്‍ ഡയറക്ടര്‍മാരായ Prof. Jacob Cherian, Adv. Jacob Varghese, Cherian Thomas എന്നിവര്‍ ആശംസ പ്രസംഗം നടത്തും.

വാർത്ത അയച്ചത്: ജോസഫ് ജോൺ കാൽഗറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code