Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാലസ് ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ മെയ് 14 മുതല്‍ 16 വരെ   - ഷാജി രാമപുരം

Picture

ഡാലസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഡാലസിലെ ഏഴ് ഇടവകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ മെയ് 14 വെള്ളിയാഴ്ച മുതല്‍ 16 ഞായറാഴ്ച വരെ കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നു. ആശ്വാസപ്രദനായ പരിശുദ്ധാത്മാവ് (st.john 14:16) എന്നതാണ് മുഖ്യ ചിന്താവിഷയം.

പ്രമുഖ കണ്‍വെന്‍ഷന്‍ പ്രഭാഷകരായ റവ.ഫാ.ജോജി കെ.ജോയ് (അടൂര്‍) വെള്ളി, ഞായര്‍ ദിവസങ്ങളിലും, റവ.ഫാ. ഐസക്ക് ബി. പ്രകാശ് (ഹ്യുസ്റ്റണ്‍) ശനിയാഴ്ച്ചയും മുഖ്യ പ്രഭാഷണം നടത്തും. കഴിഞ്ഞ ഏഴ് വര്‍ഷമായി നടത്തപ്പെടുന്ന ഈ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ഡാലസ് സെന്റ്.മേരിസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്‍ഡ്യയാണ് ആഥിത്യം വഹിക്കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്ന ഈ കണ്‍വെന്‍ഷന്‍ വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ സന്ധ്യാനമസ്കാരം, ആത്മീയഗാന ശുശ്രുഷ എന്നിവയോടുകൂടി വൈകിട്ട് 6.30 മുതല്‍ 9 മണിവരെയാണ് നടത്തപ്പെടുന്നത്.

പെന്തക്കോസ്തിക്ക് മുന്‍പുള്ള കാത്തിരിപ്പ് ദിനങ്ങളില്‍ നടത്തപ്പെടുന്നതായ ഈ കണ്‍വെന്‍ഷനില്‍ വിശ്വാസ ഭേദം കൂടാതെ ഏവരെയും സ്വാഗതം ചെയ്യുന്നതായി കണ്‍വെന്‍ഷന്‍ ഭാരവാഹികളായ റവ.ഫാ.തമ്പാന്‍ വര്‍ഗീസ് (469 583 5914), തോമസ് ജോബോയ് ഫിലിപ്പ് (475 209 1416), മനോജ് തമ്പാന്‍ (214 514 3019) എന്നിവര്‍ അറിയിച്ചു.

Zoom Meeting ID: 820 5181 9585 Password: doc2021

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code