അയോവ: ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസില്‍ ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ വൈറസുകള്‍ അമേരിക്കയിലെ അയോവ, ടെന്നിസ് സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ മെയ് നാലിന് പുറത്തിറക്കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
മൂന്നാമത് കൊറോണ വൈറസ് വേരിയന്റ് ആദ്യമായി ഇന്ത്യയില്‍ കണ്ടെത്തിയത് തന്നെയാണ് അമേരിക്കന്‍ സംസ്ഥാനങ്ങളിലും കണ്ടെത്തിയിരിക്കുന്നത്. ടഅഞട ഇഛഢ2 ആ.1.6.7 പുതിയ രണ്ടു വൈറസുകള്‍ക്ക് നല്കിരിക്കുന്ന പേരുകള്‍.
ആ വൈറസിന്റെ വ്യാപനം എങ്ങനെയായിരിക്കുമെന്നതിന് ഇതുവരെ വെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അമേരിക്കന്‍ ഗവണ്മെന്റ് ഈയിടെ സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണ മുന്നറിയിപ്പ് ഇതുമായി ബന്ധമില്ലെന്നും !ഡിപാര്‍ട്മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് അധികൃതര്‍ വിശദീകരിച്ചു. ഇന്ത്യയില്‍ അതിവേഗം വൈറസ് വ്യാപിക്കുകയാണെന്നും 20 മില്യണിലധികം പോസിറ്റിവ് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതായും 220,000 പേര്‍ക്ക് മരണം സംഭവിച്ചതായും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ അറിയിപ്പില്‍ പറയുന്നു.
സൗത്ത് ഈസ്റ്റ് അയോവയില്‍ ജെഫര്‍സന്‍ കൗണ്ടിയിലെ രണ്ടു പ്രായപൂര്‍ത്തിയായവരില്‍ ഈ ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയിതായിട്ടാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്കുന്ന വിവരം അയോവയിലും ടെന്നിസിയിലും വൈറസ് പരിശോധന വീണ്ടും ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. വാക്സിനേഷന് എത്രയും വേഗം സ്വീകരിക്കുന്നത് വൈറസിനെ പ്രതിരോധിക്കുവാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments