Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കണ്ടത്തില്‍ മാമ്മന്‍ വര്‍ഗീസ് അന്തരിച്ചു

Picture

കോട്ടയം: മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷറും മുന്‍ മാനേജിങ് എഡിറ്ററുമായ തയ്യില്‍ കണ്ടത്തില്‍ മാമ്മന്‍ വര്‍ഗീസ് (തമ്പാന്‍–91) അന്തരിച്ചു. സംസ്കാരം പിന്നീട്. മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മന്‍ മാപ്പിളയുടെ പൗത്രനും കെ.എം. വര്‍ഗീസ് മാപ്പിളയുടെ പുത്രനുമാണ്. കുന്നംകുളം പുലിക്കോട്ടില്‍ ജോസഫ് റമ്പാന്റെ സഹോദരി താണ്ടമ്മ(മിസിസ് വര്‍ഗീസ് മാപ്പിള)യാണ് മാതാവ്. 1930 മാര്‍ച്ച് 22നു ജനിച്ചു. കോട്ടയം, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഓട്ടമൊബീല്‍ എന്‍ജിനീയറിങ് പഠനത്തിനു ശേഷം മലബാറിലെ കുടുംബവക എസ്‌റ്റേറ്റുകളുടെ ചുമതല ഏറ്റെടുത്തു. 1955ല്‍ മനോരമയില്‍ മാനേജരായി ചുമതലയേറ്റു; 1965ല്‍ ജനറല്‍ മാനേജരും 1973ല്‍ മാനേജിങ് എഡിറ്ററുമായി. ന്യൂസ് പേപ്പര്‍ മാനേജ്‌മെന്റില്‍ ഇംഗ്ലണ്ടിലെ തോംസണ്‍ ഫൗണ്ടേഷനില്‍ പരിശീലനം നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ആന്‍ഡ് ഈസ്‌റ്റേണ്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി (ഐഇഎന്‍എസ്) പ്രസിഡന്റ് (1981–82), ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സ് (എബിസി) ചെയര്‍മാന്‍ (198889) എന്നീ പദവികള്‍ വഹിച്ചു. എല്‍ഐസി ദക്ഷിണമേഖല ഉപദേശക സമിതി അംഗമായിരുന്നു. റോട്ടറി പ്രസ്ഥാനത്തില്‍ സജീവമായിരുന്ന അദ്ദേഹം വിവിധ സാമൂഹികക്ഷേമ പദ്ധതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി, വര്‍ക്കിങ് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. മുണ്ടകപ്പാടം മന്ദിരം ആശുപത്രിയുടെ മുന്‍ ചെയര്‍മാനാണ്.

ബ്രിട്ടന്‍, ജര്‍മനി, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ അച്ചടി, പത്രപ്രവര്‍ത്തനം, ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നേടി. ആധുനിക അച്ചടി സാങ്കേതികവിദ്യയില്‍ അവഗാഹമുള്ള അദ്ദേഹം കേരള സര്‍ക്കാരിന്റെ ലിപി പരിഷ്കരണ കമ്മിറ്റിയില്‍ അംഗമായിരുന്നു.

ഭാര്യ: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ട്രസ്റ്റിയായിരുന്ന പരേതനായ ഉപ്പൂട്ടില്‍ കുര്യന്‍ ഏബ്രഹാമിന്റെ മകള്‍ പരേതയായ അന്നമ്മ. മക്കള്‍: താര, റോഷിന്‍, മാമി, സൂസന്‍, അശ്വതി. മരുമക്കള്‍: കൊട്ടാരത്തില്‍ മേടയില്‍ അരുണ്‍ ജോസഫ്, കുളങ്ങര കെ.പി. ഫിലിപ്പ്, കളരിക്കല്‍ കെ. കുര്യന്‍, രാമകൃഷ്ണന്‍ നാരായണന്‍. കണിയാന്തറ ജി.കെ.ഒ ഫിലിപ്‌സിന്റെ ഭാര്യ സോമ സഹോദരിയാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code