Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഇര്‍വിംഗ് സെന്റ്.ജോര്‍ജ് ദേവാലയത്തില്‍ മെയ് 7 മുതല്‍ 9 വരെ   - ഷാജി രാമപുരം

Picture

ഡാലസ് : ഇര്‍വിംഗ് സെന്റ്.ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ നേതൃത്വത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 7 വെള്ളി മുതല്‍ 9 ഞായര്‍ വരെ ദേവാലയത്തില്‍ വെച്ച് ഇടവക വികാരി റവ.ഫാ.ജോണ്‍ കുന്നത്തുശ്ശേരിയുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.

മെയ് 2 ഞായറാഴ്ച കൊടിയേറ്റത്തോടെ തുടക്കം കുറിക്കുന്ന പെരുന്നാള്‍ മെയ് 7 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും, ഗാന ശുശ്രുഷയും, സുവിശേഷ പ്രഭാഷണവും ഉണ്ടായിരിക്കും. റവ.ഫാ.തോമസ് മാത്യു വചന ദൂത് നല്‍കും.

മെയ് 8 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും, ഗാന ശുശ്രുഷയും, സുവിശേഷ പ്രഭാഷണവും നടത്തപ്പെടും. റവ.ഫാ.രാജേഷ് കെ.ജോണ്‍ മുഖ്യ സന്ദേശം നല്‍കും. തുടര്‍ന്ന് ഭക്തി നിര്‍ഭരമായ റാസയും, ആശിര്‍വാദവും, നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.

മെയ് 9 ഞായര്‍ രാവിലെ 8 :30 ന് പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന ശുശ്രുഷ, റാസ, നേര്‍ച്ച വിളമ്പ് തുടര്‍ന്ന് കൊടിയിറക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാ ശുശ്രുഷകളും യൂട്യൂബ്/ഫേസ്ബുക്ക് ലൈവ് സ്ട്രീം (YOUTUBE: tinyurl.com/sgoclive, facebook.com/st.george.tx/live) എന്നിവയിലൂടെ ഏവര്‍ക്കും ദര്‍ശിക്കാവുന്നതാണ്.

പെരുന്നാള്‍ ആഘോഷങ്ങളില്‍ ദേവാലയത്തില്‍ വന്ന് പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ ശേി്യൗൃഹ.രീാ/ഴെീരശവൂ എന്ന ലിങ്കില്‍ മുന്‍കൂറായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്സാസില്‍ ഉള്ള ഏക ദേവാലയമായ ഇവിടെ നടത്തപ്പെടുന്ന ഓര്‍മ്മ പെരുന്നാള്‍ വളരെ പ്രസിദ്ധമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ജോണ്‍ കുന്നത്തുശ്ശേരിയില്‍ (വികാര്‍) - 972 523 9656 , സ്മിത ഗീവര്‍ഗീസ് (ട്രഷറാര്‍) - 214 662 7070, തോമസ് അച്ചു വറുഗീസ് (സെക്രട്ടറി) - 817 905 6618



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code