Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നഴ്‌സസ് ഡേ ആഘോഷം മെയ് എട്ടിന്   - ജെസ്സി ജെയിംസ്

Picture

ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ ഇന്ത്യന്‍വംശജരായ നഴ്‌സുമാരുടെസ്വരമായ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് (INA-NY) 2021 നഴ്‌സസ് ഡേ മെയ് എട്ടിന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ വെര്‍ച്വല്‍ ആയി ആഘോഷിക്കും. ആരോഗ്യ രംഗത്ത് സുപ്രധാന പങ്കുവഹിക്കുന്ന നഴ്‌സുമാരുടെ സംഘടന എന്ന നിലയില്‍ വളരെ വിഷയ സംബന്ധിയും വിനോദകരവും ആയപരിപാടികള്‍ ആഘോഷത്തില്‍ ഉള്‍പ്പെടും. രാവിലെ പത്തുമുതല്‍ പന്ത്രണ്ടുവരെ സൂം പ്ലാറ്റഫോമില്‍ ആയിരിക്കും ആഘോഷം.

 

A.A.R.P. നാഷണല്‍ വോളന്റീര്‍ പ്രസിഡന്റും, ലേമാന്‍ കോളേജ് പ്രൊഫെസ്സറുമായ ഡോക്ടര്‍ കാതറിന്‍ അലീഷ ജോര്‍ജ് ചീഫ്ഗസ്റ്റ് ആയി പങ്കെടുക്കും. ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യപ്രഭാഷണം നടത്തും. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്ക (നൈന) പ്രസിഡന്റ് ഡോക്ടര്‍ ലിഡിയ ആല്‍ബുക്കര്‍ക്ക്, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ ഫൗണ്ടിങ് പ്രസിഡന്റൂം റോക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററിലെ ആദ്യത്തെ ഇന്ത്യക്കാരി അംഗവും ഭൂരിപക്ഷനേതാവും ആയ ഡോക്ടര്‍ ആനീ പോള്‍ എന്നിവര്‍ പ്രസംഗിക്കും 2019ല്‍ ന്യൂയോര്‍ക്കിലെ 'മോസ്റ്റ് പവര്‍ഫുള്‍ വുമണ്‍ ഇന്‍ ബിസിനസ്' അവാര്‍ഡ്‌ലഭിച്ച ഗ്രന്ഥ രചയിതാവും ഫോര്‍ബ് സ്‌കോണ്‍ട്രിബട്ടറുമായ ഡോക്ടര്‍ ബിന്ദു ബാബു മോട്ടിവേഷണല്‍ സ്പീച് നടത്തും. മാര്‍ഗംകളി, നൃത്തം, വാദ്യോപകരണ സംഗീതം, മുതലായപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് വര്‍ണ്ണപ്പകിട്ടേകും.

 

മുന്‍വര്‍ഷങ്ങളിലെ പോലെ നഴ്‌സസ് ഡേയോടനുബന്ധിച്ചു നടത്തുന്ന പ്രബന്ധമത്സരത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുന്നയാളെയും മികച്ച സേവനത്തിനുള്ള നേഴ്‌സ് എക്‌സലന്‍സ് ്അവാര്‍ഡ്‌നേടിയയാളെയും പുതിയ കോളേജ് ഡിഗ്രിനേടിയ നഴ്‌സുമാരെയും നഴ്‌സിംഗ് സേവനശേഷം റിട്ടയര്‍ചെയ്തവരെയും നഴ്‌സസ്‌ഡേയില്‍ ആദരിക്കും. ഈവര്‍ഷത്തെ നഴ്‌സിംഗ്വിദ്യാഭാസത്തിനുള്ള സ്‌കോളര്‍ഷിപ് അന്ന് നല്‍കുന്നതാണ്. സ്‌കോളര്‍ഷിപ് അവാര്‍ഡ്ദാനം 2020-2021
https://zoom.us/j/94617724744 എന്ന ലിങ്ക ്ആയിരിക്കും. ആഘോഷത്തിലേക്കുള്ള പ്രവേശനം. മീറ്റിംഗ് ID 94617724744 മെയ് എട്ടാംതിയതി പത്തുമണിക്ക് തുറക്കും.

 

വിവരങ്ങള്‍ക്ക് പ്രസിഡന്റ് ഡോക്ടര്‍ അന്നാ ജോര്‍ജ് (646 732 6143), ജനറല്‍ സെക്രട്ടറി ജെസ്സി ജെയിംസ് (516 603 2024), ട്രഷറര്‍ ലൈസി അലക്‌സ് (845 300 6339) or inany.org.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code